Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യസംരക്ഷണത്തിന് കടുകെണ്ണ
കടുകെണ്ണ പലയിടങ്ങളിലും പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ ഇത് ശരീര സംരക്ഷണത്തിനും വളരെ നല്ലതാണ്. ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണപ്രദം.

കടുകെണ്ണ ശരീരം മസാജ് ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. ഇത് നല്ലൊരു ക്ലെന്‍സറിന്റെ ഗുണമാണ് നല്‍കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കടുകെണ്ണ കൊണ്ട് ശരീരം മസാജ് ചെയ്യുന്നത് ശരീരത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ഇതിനൊപ്പം മറ്റ് സാധനങ്ങളൊന്നും തന്നെ ഉപയോഗിക്കേണ്ടതില്ല.
ശരീരവേദന കുറയ്ക്കാനും തണുപ്പു കാലത്ത് ശരീരത്തിന് ചൂടു നല്‍കാനും കടുകെണ്ണ നല്ലൊരു മരുന്നാണ്.
കൊഴുപ്പുള്ള എണ്ണയായതു കൊണ്ട് നല്ലൊന്നാന്തരം മോയിസ്ചറൈസര്‍ കൂടിയാണ് ഇതെന്നു പറയാം. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. തനിയെ ഇത് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഫേസ് പാക്കിലോ മറ്റോ ചേര്‍ത്ത് ഉപയോഗിക്കാം. ഇതുപയോഗിച്ച് മുഖത്ത് അല്പനേരം മസാജ് ചെയ്യാം.
കടുകെണ്ണ അല്പം കടലമാവും നാരങ്ങാനീരുമായി ചേര്‍ത്ത് പുരട്ടുന്നത് തിളങ്ങുന്ന ചര്‍മം നല്‍കും. ഈ മിശ്രിതം മുഖത്തു പുരട്ടി പത്തു പതിനഞ്ച് മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ടാന്‍, കറുത്ത കുത്തുകള്‍ എന്നിവ മാറിക്കിട്ടും. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇതു ചെയ്യാം.
കടുകെണ്ണ മുടി സമൃദ്ധമായി വളരാനും മുടി നരയ്ക്കാതിരിക്കാനും നല്ലതാണ്. ഇളം ചൂടുള്ള കടുകെണ്ണ തലയില്‍ മസാജ് ചെയ്താല്‍ തല തണുത്തു കിട്ടും. റിലാക്സ് ചെയ്യാന്‍ പറ്റിയ നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications
