Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഉഷ്ണം കുറയ്ക്കാന്‍ ചില വഴികള്‍

ദിവസം കുളിക്കുന്നതിനോട് അലര്‍ജിയുള്ളവര്‍ ഇത് മാറ്റേണ്ട കാലമാണിത്. തലയും ദേഹവും ദിവസവും കുളിയ്ക്കുക. പറ്റുമെങ്കില്‍ രണ്ടു നേരവും.
വല്ലതെ ചൂടു തോന്നുമ്പോള്‍ എപ്പോഴും കുളിയ്ക്കുക എന്നത് നടക്കുന്ന കാര്യമല്ല. പകരം കാല്പാദം കഴുകിനോക്കൂ. ഉഷ്ണം കുറയുന്നതായി അനുഭവപ്പെടും. തണുത്ത വെള്ളത്തില്‍ കാല്പാദം ഇറക്കി വയ്ക്കുന്നതും നല്ലത്. ശരീരത്തില്‍ നിന്ന് ചൂട് പുറത്തു പോകാന്‍ ഇത് സഹായിക്കും.
പിന്‍കഴുത്ത്, അതായത് കഴുത്തും ചുമലുകളും കൂടിച്ചേരുന്ന ഭാഗം ശരീരത്തിന്റെ കൂളിംഗ് സ്പോട്ട് എന്നാണ് അറിയപ്പെടുന്നത്. വല്ലാതെ ചൂടു തോന്നുമ്പോള്‍ ഇവിടെ അല്പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ. ചൂടു കുറയുന്നത് അനുഭവപ്പെടും.
മഡ് പാക്ക് ചൂടു കുറയാന്‍ നല്ല മാര്‍ഗമാണ്. ശരീരത്തില്‍ ഇത് ഉപയോഗിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. എന്നാല്‍ മുഖത്ത് മുള്‍ത്താണി മിട്ടി ഉപയോഗിക്കാം. ഇത് പനിനീരില്‍ ചാലിച്ച് മുഖത്തിടുന്നത് ചര്‍മത്തിന് കുളിര്‍മ നല്‍കും. ചൂടു കാരണമുള്ള ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.
സണ്‍ടാന്‍ മാറുന്നതിന് സണ്‍സ്ക്രീന്‍ ലോഷനുകള്‍ പ്രധാനം. എന്നാല്‍ ഇവ ചൂടു കൂട്ടുമെന്ന ദോഷം കൂടിയുണ്ട്. ചര്‍മത്തില്‍ ആവരണമാകുന്നതു കൊണ്ട് ചൂടു പുറത്തു പോകുന്നത് ഇവ തടയും. പ്രകൃതിദത്ത ഉല്പന്നങ്ങള് ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്.
സണ്‍ടാന്‍ മാറാന്‍ പറ്റിയ മാര്‍ഗമാണ് പനിനീരും ചന്ദനവും. ഇവ രണ്ടു ചര്‍മത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും.
ചര്‍മം തണുപ്പിക്കാന്‍ ഭക്ഷണവും പ്രധാനം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിയ്ക്കണം. പ്രത്യേകിച്ചും തണ്ണിമത്തങ്ങ പോലുള്ള ഫ്രൂട്സ് ഗുണം ചെയ്യും. കുക്കുമ്പര്‍, സംഭാരം, കരിക്കിന് വെള്ളം, ചെറുനാരങ്ങാ ജ്യൂസ് എന്നിവ ചൂടുകാലത്ത് ചര്‍മത്തിന് നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിയ്ക്കണം. ഇത് ചര്‍മത്തിന് നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണം ചെയ്യും.



Click it and Unblock the Notifications
