Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിയര്പ്പുനാറ്റം പോകാന് സിംപിള് സൂത്രങ്ങള്

വേനല്ക്കാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിയര്പ്പുനാറ്റം. അവനവനും മറ്റുള്ളവര്ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകകുന്ന പ്രശ്നം. ഈ പ്രശ്നത്തിന് നമ്മെക്കൊണ്ടാവുന്ന പരിഹാരങ്ങള് ചെയ്യാം.
ആദ്യമെ വേണ്ടത് കോട്ടന് വസ്ത്രങ്ങള് തെരഞ്ഞെടുക്കുകയെന്നതാണ്. അല്പം അയഞ്ഞ വസ്ത്രങ്ങളാണെങ്കില് കൂടുതല് നല്ലത്.
വിയര്ക്കുന്ന ശീലമുണ്ടെങ്കില് ഒരു പ്രാവശ്യം ധരിച്ച ശേഷം വസ്ത്രങ്ങള് കഴുകുന്നതാണ് നല്ലത്. പ്രത്യേകിച്ച് ടോപ്പുകളും ഷര്ട്ടുകളും. കഴുകുന്നത് സുഗന്ധമുള്ള ഡിറ്റെര്ജന്റു കൊണ്ടാണെങ്കില് നല്ലത്. കഴുകിയ തുണികള് നല്ല വെയിലിലിട്ട് ഉണക്കിയെടുത്താല് വിയര്പ്പുമണം പോകും.
കുളിയ്ക്കുന്ന വെള്ളത്തില് ചന്ദനത്തൈലം, പനിനീര്, ലാവെന്ഡര് ഓയില് എന്നിവയിലേതെങ്കിലും ഒന്നുരണ്ടു തുള്ളി ഒഴിയ്ക്കുന്നത് നല്ലതായിരിക്കും. കുളി കഴിഞ്ഞ് കസ്തൂരിത്തൈലം പുരട്ടുന്നതും നല്ലതാണ്. ദിവസം നീണ്ടുനില്ക്കുന്ന നല്ല സുഗന്ധം ലഭിക്കും. ഡിയോഡറന്റുകള് ഈ ഗുണം തരില്ല.
സ്പ്രെ, ഡിയോഡറന്റ് എന്നിവയാണ് മറ്റൊരു മാര്ഗം. അല്പസമയത്തേക്കെങ്കിലും ഇവ രക്ഷ നല്കും. കഴുത്ത്, കക്ഷം എന്നിങ്ങനെ വിയര്പ്പ് കൂടുതല് വരാന് സാധ്യതയുള്ള ഭാഗങ്ങളില് നല്ല മണമുള്ള പൗഡര് ഇടുന്നതും നല്ലതാണ്.
തണുത്ത വെള്ളത്തിലോ ഇളംചൂടുവെള്ളത്തിലോ കുളിയ്ക്കുക. വെള്ളത്തില് അല്പം ചെറുനാരങ്ങാനീര് ചേര്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
