Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചര്മസംരക്ഷണത്തിന് തൈര്

കുറച്ചു തൈരില് പൊടിച്ച പഞ്ചസാര, മഞ്ഞള്പ്പൊടി, കറ്റാര്വാഴയിലെ കൊഴുപ്പ് എന്നിവ ചേര്ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. പഞ്ചസാര സ്ക്രബറിന്റെയും മഞ്ഞള് മരുന്നിന്റെയും ഗുണം നല്കുന്നു. കറ്റാര് വാഴ ചര്മത്തിലെ ഈര്പം നിലനിര്ത്തുകയും ചര്മത്തിന് മിനുസമേകുകയും ചെയ്യുന്നു. വേണമെങ്കില് ഈ മിശ്രിതത്തില് ഓട്സ് പൊടിച്ചതും ചേര്ക്കാം.
തൈരില് മുള്ത്താണി മിട്ടി, പനിനീര് എന്നിവ ചേര്ത്ത് ദേഹത്ത് തേക്കാം. ഇത് ശരീരത്തിന് മിനുസം നല്കും. കൈമുട്ട്, കാല്മുട്ട് എന്നിവിടങ്ങളിലെ ചര്മം മൃദുലമാക്കാന് ഇത് നല്ലതാണ്.
തൈരിന്റെ കൂടെ ഏതെങ്കിലും എണ്ണ ചേര്ത്ത് കുളിക്കുന്നതിന് മുന്പ് ദേഹത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് ചര്മത്തിലെ പാടുകളും കരുവാളിപ്പും അകറ്റുകയും ചര്മത്തിന് മിനുസം നല്കുകയും ചെയ്യും.
കാരറ്റ് ജ്യൂസ്, കുങ്കുമപ്പൂ, തേന് എന്നിവ തൈരില് ചേര്ത്ത് ബോഡി പായ്ക്ക് ഉണ്ടാക്കാം. ഇത് കുളിക്കുന്നതിന് മുന്പ് ദേഹത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയാം. ചര്മത്തിന് മിനുസവും തിളക്കവും ലഭിക്കും. വരള്ച്ച മാറുകയും ചെയ്യും.
ആഫ്റ്റര് ഷേവ് ലോഷനായും തൈര് ഉപയോഗിക്കാം. ഇതില് കുക്കുമ്പര് ജ്യൂസ് ചേര്ത്ത് ഷേവ് ചെയ്ത ശേഷം മുഖത്തു പുരട്ടി കഴുകിക്കളയാം. മുറിവുകള് ഉണങ്ങാനും നീറ്റല് മാറാനും ഇത് നല്ലതാണ്.



Click it and Unblock the Notifications
