Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചര്‍മസംരക്ഷണത്തിന് എണ്ണ തേയ്ക്കൂ

സാധാരണ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയാണ് ദേഹത്ത് മസാജ് ചെയ്യാന്‍ ഉപയോഗിക്കാറ്. എന്നാല്‍ ഇവ കൂടാതെയും ചില എണ്ണകള്‍ ശരീരത്ത് പുരട്ടാന്‍ ഉപയോഗിക്കാം. ഇവ പൊതുവെ അധികം പ്രചാരത്തിലില്ലാത്തവയും എന്നാല്‍ ചര്‍മത്തിനും ആരോഗ്യത്തിനും നല്ലതുമാണ്.
അവോക്കാഡോ ഓയില്‍ ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. ഇവയിലെ കൊളാജന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മം വരളാതെയും വലിയാതെയും രക്ഷിക്കുകയും ചെയ്യും.
ചന്ദനം സൗന്ദര്യസംരക്ഷണത്തിന് നല്ലതാണ്. ഇതുപോല ചന്ദനത്തെലവും ശരീര സംരക്ഷണത്തിന് വളരെ നല്ലതാണ്. ചര്‍മത്തിന് സുഗന്ധവും ഔഷധഗുണവും നല്കാന് ഇതിന് കഴിയും. നിറം വര്‍ദ്ധിപ്പിക്കാനും ഇതിന് കഴിയും.
ഗ്രേപ് സീഡ് ഓയില്‍ ശരീരത്തിലെ വടുക്കളും പാടുകളും അകറ്റാന്‍ നല്ലതാണ്. വൈനുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയുടെ കുരുവില്‍ നിന്നാണ് ഇത് എടുക്കുന്നത്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മം വൃത്തിയാവാന്‍ സഹായിക്കുന്നു.
ലാവെന്‍ഡര്‍ ഓയിലും ശരീരത്തിലെ പാടുകളും വടുക്കളും അകറ്റാന്‍ നല്ലതാണ്. ഇത് ശരീരത്തിന് സുഗന്ധം നല്കുന്ന എണ്ണ കൂടിയാണ്. ചര്‍മത്തിലെ കറുത്ത പാടുകള്‍ അകറ്റാനും നിറം നല്‍കാനും ഇത് സഹായിക്കും.
യൂക്കാലി തൈലം ഔഷധഗുണമുള്ള ഒന്നാണ്. ഇതിനൊപ്പം സൗന്ദര്യവര്‍ദ്ധക വസ്തുവായും ഉപയോഗിക്കാം. ഇത് ചെറുതായി ചൂടാക്കി ശരീരം മസാജ് ചെയ്താല്‍ ചര്‍മത്തിലെ പാടുകള്‍ മാറുകയും ചര്‍മത്തിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ ലഭിക്കുകയും ചെയ്യും.
സൗന്ദര്യം, ആരോഗ്യം, ശരീരം, ചര്‍മം, ചര്‍മസംരക്ഷണം, എണ്ണ, മസാജ്, ഓയില്‍ മസാജ്, ആന്റി ഓക്സിഡന്റുകള്‍, ഗ്രേപ് സീഡ് ഓയില്‍, ചന്ദനത്തെലം, യൂക്കാലി തൈലം



Click it and Unblock the Notifications
