Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല

മത്സ്യം: മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3എന്ന ഫാറ്റി ആസിഡ് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം മിനുത്തിരിക്കാന് സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ ഇലസ്തികത വര്‍ധിപ്പിച്ച് സ്ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാനും ഇതിന് സഹായകമാണ്.
ബെറി- സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ സുന്ദരമാക്കി നിലനിര്‍ത്തും. ചര്‍മ്മം മൃദുവാകനാണ് ഇവ ഏറെയും സഹായിക്കുന്നത്.
നഖങ്ങള്‍
കോഴിയിറച്ചി, ടര്‍ക്കി , പന്നിയിറച്ചി, പാല്, ചീസ്, പീനട്ട്, ബീന്‍സ്, എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുതിയാല്‍ നഖങ്ങളുടെ കട്ടി കൂടും നഖം പൊട്ടിപ്പിളരുന്നത് ഒഴിവാക്കുകയും ചെയ്യാം.ഇതേപോലെതന്നെ മത്തങ്ങളുടെ വിത്തുകളും നഖ പരിപാലനത്തിന് ഉത്തമമാണ്. മാംസാഹാരം കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് മത്തന്‍ വിത്തുകള്‍ വേവിച്ച് കളിയ്ക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്കിന്റെ അംശമാണ് നഖങ്ങളെ ആരോഗ്യമുള്ളതാക്കുന്നത്. വിറ്റമിന്‍ സി കൂടുതലുള്ള ആഹാരങ്ങളാണ് നഖത്തിന് ആരോഗ്യം നല്‍കുക.
മുടി സംരക്ഷണം
പ്രോട്ടീനാണ് മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യം കോഴിയിറച്ചി, ടര്‍ക്കി ഇറച്ചി എന്നിവയിലെല്ലാം വേണ്ടുവോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു കുറഞ്ഞ പാല്, കട്ടത്തൈര്, ചീസ് എന്നിവയെല്ലാം ്പ്രോട്ടീന് ഉറവിടങ്ങളാണ്. മുട്ടയുടെ മ്ഞ്ഞയും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.
എന്നാല്‍ കൊളസ്ട്രോള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത് നി്ത്യേന കഴിയ്ക്കുന്നത് ഗുണകരമല്ല, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴിയ്ക്കുന്നത് നന്നായിരിക്കും. ഇത് മുടിയുടെ വളര്‍ച്ച കൂട്ടുകയും മുടികൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.
സാല്‍മണ്‍ മത്സ്യം, ഓയ്സ്റ്റര്‍, എന്നിവയും മുടിവളര്‍ച്ചയ്ക്ക സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇതിനൊപ്പം ഉമി കളയാത്ത ഗോതമ്പ്, ചുവന്ന തവിട് മാറ്റാത്ത അരി എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിനും മുടിയ്ക്കും നല്ലതാണ്.



Click it and Unblock the Notifications
