Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ബ്ലാക്ക് ഹെഡ്സ് നീക്കി മുഖം ക്ലിയറാക്കാന്‍ ഒരു ബേക്കിംഗ് സോഡ വിദ്യ
ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അമിതമാകുന്നത് മൂലവും, അമിതമായ എണ്ണമയം, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് മൂലവും ഹെയര്‍ ഫോളികിള്സ് അടഞ്ഞു പോകുന്നു. ഇത് മൂലമാണ് ചര്‍മ്മത്തില്‍ ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത്. കൂടാതെ, ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുഖക്കുരുവിനും ഇതുമൂലം ബ്ലാക്ക് ഹെഡ്സ് വരാനും കാരണമാകുന്നു.

ഇത്തരത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില വിദ്യകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ബേക്കിംഗ് സോഡ
ഇത് തയ്യാറാക്കാന്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂണ്‍ വെള്ളവും എടുക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്ത്, പേയ്സ്റ്റ് പരുവത്തിലാക്കണം. അതിനുശേഷം ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് ഇവ പുരട്ടാവുന്നതാണ്. 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഇത് ബ്ലാക്ക് ഹെയ്ഡ് നീക്കം ചെയ്യാന്‍ സഹായിക്കും.
ആവി പിടിക്കാം
എന്നും ഒരു 5 മുതല്‍ 7 മിനിറ്റ് ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുകിടക്കുന്ന കോശങ്ങള്‍ തുറക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തില്‍ മുഖക്കുരു വരാതിരിക്കാനും, ബ്ലാക്ക് ബെഡ്സ്, വൈറ്റ് ഹെഡ്സ് എന്നീ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും സഹായിക്കുന്നതാണ്.
മഞ്ഞള്‍
ചര്മ്മത്തിലല് നിന്നും ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി 1 ടീസ്പൂണ്‍ മഞ്ഞള്‍ എടുക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. 6 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം.
തേനും നാരങ്ങ നീരും
ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാന്‍ തേനും അതുപോലെ നാരങ്ങ നീരും നല്ലതാണ്. ഇവ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. കൂടാതെ, ചര്‍മ്മ കോശങ്ങളില്‍ നിന്നും അഴുക്കും, അമിതമായിട്ടുള്ള എണ്ണമയും നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു.
ഇത് തയ്യാറാക്കുന്നതിനായി തുല്ല്യ അളവില്‍ തേനും നാരങ്ങ നീരും എടുക്കുക. ഇവ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ബ്ലാക്ക് ഹെയ്ഡ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്.
പഞ്ചസ്സാര
ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യാനും പഞ്ചസ്സാര വളരെ നല്ലതാണ്. അതിനാല്‍ ഒരു ടീസ്പൂണ്‍ പഞ്ചസ്സാര 2 ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് ബ്ലാക്ക് ഹെയ്ഡ്സ് ഉള്ള ഭാഗത്ത് പുരട്ടുക. അതിനു ശേഷം പതുക്കെ സ്ക്രബ് ചെയ്ത് കൊടുക്കണം. 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇത്തരം ഫേയ്സ്പാക്കുകളും സ്ക്രബ്ബുകളും ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. അലര്‍ജി പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. അതുപോലെ, മുഖത്ത് ബ്ലാക്ക് ബെഡ്സ് വന്നാല്‍ ഒരിക്കലും അവ ഞെക്കി കളയാന്‍ ശ്രമിക്കാതിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത്, വേദനയും, മുഖക്കുരു പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകും. ചിലപ്പോള്‍ അലര്‍ജി പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. അതുപോലെ, ഓരോ ഫേയ്സ് പാക്ക്, അല്ലെങ്കില്‍ ഫേയ്സ് സ്ക്രബ് ഉപയോഗിക്കുമ്പോഴും അമിതമായി ഉരക്കാതിരിക്കാന് ശ്രദ്ധിക്കാം. കൂടാതെ, ചര്‍മ്മ പ്രശ്നങ്ങള്‍ അമിതമായി ഉള്ളവരാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
