Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏത് വലിയ മുടി കൊഴിച്ചിലും ഒരാഴ്ചയില്‍ മാറും: യൗവ്വനം നിലനില്ക്കും : ഈ ഭക്ഷണം ശീലമാക്കൂ
ബയോട്ടിന്റെ കുറവ് പലപ്പോഴും ശരീരത്തില്‍ പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്താണ് ബയോട്ടിന്‍ എന്ന് നമുക്ക് നോക്കാം. വെള്ളത്തില്‍ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനുകളാണ് ബയോട്ടിന്‍ എന്നറിയപ്പെടുന്ന്. ഇത് ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പല ചര്‍മ്മ കേശ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. വിറ്റാമിന്‍ ബി 7, അല്ലെങ്കില്‍ വിറ്റാമിന്‍ എച്ച് എന്നാണ് ബയോട്ടിന്‍ അറിയപ്പെടുന്നത്. കെരാറ്റിന്‍ ഉത്പാദനത്തിനും ബയോട്ടിന്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
പലപ്പോഴും ബയോട്ടിന്റെ കുറവ് ശരീരത്തില്‍ പല ലക്ഷണങ്ങളും കാണിക്കുന്നു. അതില്‍ വരണ്ടതോ അല്ലെങ്കില്‍ ചെതുമ്പല്‍ പോലെയുള്ള ചര്‍മ്മമോ ഉണ്ടാവാം. കൂടാതെ പൊട്ടുന്ന നഖങ്ങള്‍, മുടി കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവാം. പലപ്പോഴും ബയോട്ടിന്‍ സപ്ലിമെന്റുകള്‍ കഴിക്കുമ്പോള്‍, മുട്ട, ബദാം, പരിപ്പ്, വിത്തുകള്‍, മാംസം, മത്സ്യം, മധുരക്കിഴങ്ങ്, ചീര തുടങ്ങിയ ചില പച്ചക്കറികള്‍ എല്ലാം ബയോട്ടിന്‍ അടങ്ങിയതാണ്.

ഗുണങ്ങള്‍
ശരീരത്തില്‍ ബയോട്ടിന്‍ എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം. ആവശ്യത്തിന് ബയോട്ടിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് ചര്‍മ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങള്‍ നല്കുന്നു. ഇതിലൂടെ ചര്‍മ്മം തിളക്കമുള്ളതാവുകയും നഖങ്ങള്‍ ശക്തിയുള്ളതാവുകയും മുടി കൊഴിച്ചില്‍ ഇല്ലാതാവുകയും ചെയ്യുന്നു. പ്രസവ ശേഷം പലപ്പോഴും ബയോട്ടിന്റെ കുറവും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ് അസാധാരണമായ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്നതിന് ശരീരം ബയോട്ടിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് കാര്‍ബോഹൈഡ്രേറ്റുകള്‍, ലിപിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവക്ക് സഹായിക്കുന്നു. കൂടാതെ നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ പിന്തുണക്കുന്നതിനും ബയോട്ടിന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ബയോട്ടിന്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഏതൊക്കെ ഭക്ഷണം ശീലമാക്കണം എന്ന് നോക്കാം.
നട്സ്
ആരോഗ്യ സംരക്ഷണത്തിന് നട്സ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ വാല്‍നട്ട്, നിലക്കടല, ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവ ഉള്‍പ്പെടുത്തണം. കാരണം ഇവയില്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും നല്ല ചര്‍മ്മവും മുടിയും നല്‍കുകയും ചെയ്യുന്നു.
മധുരക്കിഴങ്ങ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മധുരക്കിഴങ്ങ് ഒട്ടും പുറകിലല്ല എന്നതാണ് സത്യം. ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാവുകയും ചര്‍മ്മം നല്ലതുപോലെ തിളങ്ങുകയും ചെയ്യുന്നു. ഇതെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.
മുട്ട
പ്രോട്ടീന്‍ കലവറയാണ് മുട്ട, ഇത് കൂടാതെ ഇരുമ്പ്, ഫോസ്ഫറസ്, വൈറ്റമിന്‍ ബി എന്നിവയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ബയോട്ടിന്‍ ആഗിരണം ചെയ്യുന്നതിന് മുട്ട നല്ലതുപോലെ വേവിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മുട്ടയുടെ വെള്ളയില്‍ അവിഡിന് എന്നറിയപ്പെടുന്ന പ്രോട്ടീന്‍ ഉണ്ട്. ഇതാണ് നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ഗുണങ്ങള്‍ നല്‍കുന്നത്.
സാല്‍മണ്‍
മത്സ്യം ആരോഗ്യ സംരക്ഷണത്തിന്റെ ഉറവിടമാണ്. ഇതില്‍ ഫാറ്റി ഫിഷും ഒമേഗ -3 ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായി ശരീരത്തില്‍ വീക്കം കുറയുകയും ബയോട്ടിന്‍ ധാരാളം ലഭിക്കുകയും ചെയ്യുന്നു. ശരീരത്തിന് കരുത്തും ചര്‍മ്മത്തിനും മുടിക്കും ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സാല്‍മണ്‍ ശീലമാക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications