Latest Updates
-
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും
മുഖം നല്ല വെളുത്തുതുടുക്കും, ചുരുങ്ങിയ സമയത്തില്‍ ഫലം നല്‍കും ഈ ഫ്രൂട്ട് ഫേസ് മാസ്‌ക്
വിറ്റാമിൻ സി -യെ ഒരു 'ഓൾ റൗണ്ടർ വിറ്റാമിൻ' എന്നാണ് അറിയപ്പെടുന്നത്. ചർമ്മവും മുടിയും ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് ഇത് സഹായിക്കുന്നതാണ്. ശരീര കലകളുടെയും ചർമ്മത്തിന്റെയും ഇലാസ്തികത നിലനിർത്താൻ ആവശ്യമായ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിന് വിറ്റാമിൻ സി അല്ലെങ്കിൽ അസ്കോർബിക് ആസിഡ് ആവശ്യമാണ്. പാടുകളും ചുളിവുകളും ഇല്ലാത്ത മനോഹരമായ ചർമ്മം ലഭിക്കുവാനായി മതിയായ അളവിൽ വിറ്റാമിൻ സി ഉപയോഗിച്ചാല്‍ മാത്രം മതിയാകും.
വൈറ്റമിൻ സി സമ്പുഷ്ടമായ ഫേസ് പായ്ക്കുകളുടെ ഉപയോഗം നിങ്ങൾക്ക് യുവത്വവും സുന്ദരവുമായ ചർമ്മത്തിന്റെ ഘടന നൽകും, കാരണം ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. വൈറ്റമിൻ സി ഉപയോഗിച്ച് കോശങ്ങൾ പുതുക്കാനും പാടുകൾ, കലകള്‍, പിഗ്മെന്റേഷൻ, മങ്ങിയ ചർമ്മം എന്നിവ കുറയ്ക്കുവാന സാധിക്കുന്നു. അതിനാല്‍ തന്നെ മാര്‍ക്കറ്റില്‍ ലഭ്യമായ മിക്ക വൈറ്റ്നിംഗ് / ബ്രൈറ്റ്നിംഗ് ക്രീമുകളിളും വിറ്റാമിന്‍ സി ഒരു മുഖ്യ ഘടകമാണ്. മാത്രമല്ല ശരീര കലകളുടെ കൃത്യമായ വളര്‍ച്ചയ്ക്കും വിറ്റാമിന്‍ സി അവിഭാജ്യ ഘടകമാണ്.

വൈറ്റമിൻ സി സമ്പുഷ്ടമായ പഴങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഫേസ് പായ്ക്കുകൾ ഉണ്ടാക്കാം, ഇവയുടെ പതിവ് ഉപയോഗം ആൻറി ഓക്‌സിഡന്റും ആന്റി-ഏജിംഗ് ഗുണങ്ങളുമുള്ള തെളിഞ്ഞ നിറം നൽകും. ഇത്തരത്തില്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ചില വിറ്റാമിൻ സി ഫേസ് പാക്കുകൾ നോക്കാം.
1. സ്ട്രോബെറി, പാൽ ഫേസ് പാക്ക് :
വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു ഫേസ് പാക്ക് ആണ് ഇത്, മാത്രമല്ല ഒരു മികച്ച ഫേസ് സ്ക്രബ്ബായും ഇതിനെ ഉപയോഗിക്കാം.
ചേരുവകൾ :
2 പഴുത്ത സ്ട്രോബെറി.
1 ടീസ്പൂൺ പാൽ.
1 ടേബിൾസ്പൂൺ ഓട്സ് പൊടി (അരിപ്പൊടി ഉപയോഗിക്കാം).
തയ്യാറാക്കേണ്ട രീതി :
സ്‌ട്രോബെറി ഒരു സ്പൂൺ കൊണ്ട് ഉടച്ച് പാലും ഓട്‌സും ചേർത്ത് മിനുസമാർന്ന പേസ്റ്റാക്കി മാറ്റുക. മുഖത്തും കഴുത്തിലും പുരട്ടുക. ഇത് 20 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് വൃത്താകൃതിയിൽ കഴുകുക.
2. കിവി, തൈര് ഫേസ് പാക്ക് :
കിവി ഫ്രൂട്ടില്‍ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കുകയും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. കിവി പഴത്തിന്റെ കറുത്ത കുരുവിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് മികച്ച ഫലം നല്‍കുന്ന ഘടകമാണ്. കിവി ചർമ്മത്തെ തിളക്കമുള്ളതാക്കുകയും പ്രായമാകൽ തടയുകയും ചെയ്യുന്നു. തൈരിൽ വിറ്റാമിൻ ബി1, ബി2 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ആവശ്യമായ ചേരുവകൾ :
2 പഴുത്ത കിവി പഴം.
1 ടേബിൾ സ്പൂൺ തൈര്.
തയ്യാറാക്കേണ്ട രീതി :
കിവി പഴം നന്നായി ഉടച്ച് തൈരിൽ കലർത്തുക. മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചർമ്മത്തിനും മിനുസമാർന്ന ഘടനയ്ക്കും ഇത് ആഴ്ചതോറും ചെയ്യുക.
3. തക്കാളി, കക്കിരി ഫേസ് പാക്ക്
തക്കാളിയെ ഒരു പച്ചക്കറി ആയല്ല പഴമയാണ് ഇവിടെ കണക്കാക്കുന്നത്. അതിനാല്‍ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതില്‍ വിരോധം ഇല്ല. തക്കാളിയില്‍ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കക്കിരിയുമായി യോജിഒപ്പിച്ച് ഉണ്ടാക്കുന്ന ഇത് ചർമ്മത്തിന് തിളക്കം നൽകുന്നു, ചർമ്മത്തെ വെളുപ്പിക്കുന്ന ഫേസ് പാക്ക് ആയും പ്രവർത്തിക്കുന്നു.
ആവശ്യമായ ചേരുവകൾ :
തക്കാളി 2 കഷണങ്ങൾ.
1 കഷ്ണം കുക്കുമ്പർ.
ഒരു നുള്ള് മഞ്ഞൾ.
1 ടേബിൾ സ്പൂൺ തേൻ.
കടല മാവ്.
തയ്യാറാക്കേണ്ട രീതി :
കക്കിരി അരച്ച് തക്കാളിയുടെ പൾപ്പിലേക്ക് ചേര്‍ത്ത് ഇളക്കുക. ഒരു നുള്ള് മഞ്ഞൾ തേനും കടല മാവും ചേർത്ത് ഇളക്കുക. ഈ പായ്ക്ക് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
4. ഓറഞ്ച്, മുല്‍ത്താനി മീട്ടി ഫേസ് പാക്ക്:
ഓറഞ്ചിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. മുള്‍ത്താനി മീട്ടി അടങ്ങിയ ഈ പായ്ക്ക് എണ്ണമയമുള്ള ചർമ്മത്തിന് വളരെ ഗുണം ചെയ്യും. ഈ പായ്ക്ക് മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും യുവത്വം നല്‍കുകയും ചെയ്യുന്നു.
ആവശ്യമായ ചേരുവകൾ :
കുറച്ച് ഓറഞ്ച് കഷണങ്ങൾ.
1 ടേബിൾസ്പൂൺ മുല്‍ത്താനി മീട്ടി
തയ്യാറാക്കേണ്ട രീതി :
ഓറഞ്ച് കഷണങ്ങളും മുല്‍ത്താനി മീട്ടിയും ഒരുമിച്ച് കലർത്തി പായ്ക്ക് പൂർണ്ണമായും ഉണങ്ങുന്നത് വരെ മുഖത്ത് പുരട്ടുക, തുടര്‍ന്ന് ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
5. പപ്പായ, മഞ്ഞള്‍ ഫേസ് പാക്ക്:
പപ്പായയിൽ അവശ്യ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എൻസൈമുകൾ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പന്നമായ പപ്പായ മഞ്ഞൾ (കസ്തൂരി മഞ്ഞൾ/അമ്പി ഹൽദി) എന്നിവയ്‌ക്കൊപ്പം ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ഉപയോഗിക്കുമ്പോള്‍ തന്നെ ഫലങ്ങൾ കാണാൻ കഴിയും, പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ കരുവാളിപ്പ് ഉള്‍പ്പടെ പൂർണ്ണമായും മാറുന്നതായി കാണാം. മാത്രമല്ല ഇതില്‍ ചേര്‍ക്കുന്ന തേൻ ചർമ്മത്തിന് ഈർപ്പവും രോഗപ്രധിരോധ ശേഷിയും നല്‍കുന്നു.
ആവശ്യമായ ചേരുവകൾ:
പഴുത്ത പപ്പായ 4 കഷണങ്ങള്‍ (തൊലി നീക്കം ചെയ്യുക),
1 ടേബിൾസ്പൂൺ മഞ്ഞൾ.
1 ടേബിൾ സ്പൂൺ തേൻ.
തയ്യാറാക്കേണ്ട രീതി :
പഴുത്ത പപ്പായ കഷണങ്ങള്‍ എടുത്ത് നന്നായി ഉടയ്ക്കുക. തുടര്‍ന്ന്‍ ഇതിലേക്ക് 1 ടേബിൾസ്പൂൺ മഞ്ഞള്‍ കലർത്തുക. ഈ മിശ്രിതത്തിലേക്ക് 1 ടേബിൾ സ്പൂൺ തേൻ ചേർക്കുക. മുഖത്ത് കട്ടിയുള്ള പേസ്റ്റായി പുരട്ടി 20 മിനിറ്റ് നേരം കഴുകിയ ശേഷം തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതാണ്.



Click it and Unblock the Notifications