Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
വേനലില്‍ പുരുഷന്മാര്ക്ക് ചര്‍മ്മത്തില്‍ കിട്ടുന്ന പണികള്‍: പരിഹരിക്കാം ഞൊടിയിടയില്‍
ആരോഗ്യമുള്ള ചര്‍മ്മം എല്ലാവരും ആഗ്രഹിക്കുന്നതാണ്, അതില്‍ ഒരിക്കലും സ്ത്രീ പുരുഷ വ്യത്യാസമില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് പലപ്പോഴും വേനല്‍ക്കാലം. കാലാവസ്ഥാ മാറ്റങ്ങള്‍ നമ്മുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സമയവും പണവും ചിലവാക്കുന്നത്. എന്നാല്‍ പുരുഷന്മാരും അല്പം ശ്രദ്ധിക്കേണ്ടത് സൗന്ദര്യ സംരക്ഷണത്തെ തന്നെയാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഇത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണ് ബാധിക്കുന്നത്.
പ്രത്യേകിച്ച് അമിത വിയര്‍പ്പും, മുഖക്കുരുവും എല്ലാ പുരുഷന്മാരിലാണ് വേനല്‍ക്കാലത്ത് കൂടുതല്‍ കാണപ്പെടുന്നത്. എന്നാല്‍ ഇവയെല്ലാം അകറ്റുന്നതിനും ചര്‍മ്മം ക്ലിയറാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് പുരുഷന്മാരില് എന്തൊക്കെ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം ചര്‍മ്മസംരക്ഷണത്തില്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോള്‍ ചില കാര്യങ്ങള്‍ അല്പം പ്രാധാന്യത്തോടെ കണക്കാക്കണം. എങ്ങനെ വേനല്‍ക്കാലത്ത് പുരുഷന്മാര് സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ക്ലീന്‍ ചെയ്യുന്നത്
ചര്‍മ്മം എപ്പോഴും ക്ലീന്‍ ചെയ്യുന്നതിന് ഇടക്കിടക്ക് ശ്രദ്ധിക്കണം. നിങ്ങള്‍ വേനല്‍ക്കാലത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ തന്നെ അതിരാവിലെ തന്നെ എഴുന്നേറ്റാല്‍ ആദ്യം മുഖം കഴുകുന്നതിന് ശ്രദ്ധിക്കണം. ഇത് ദിവസം രണ്ടോ മൂന്നോ തവണയായാലും കുഴപ്പമില്ല എന്നതാണ്. എന്തുകൊണ്ടെന്നാല്‍ ചര്‍മ്മത്തില്‍ കൂടുതലായി സെബം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതാണ് ചര്‍മ്മത്തില്‍ എണ്ണമയം വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഇടക്കിടക്ക് മുഖം കഴുകണം എന്ന് പറയുന്നത്.
എക്സ്ഫോളിയേറ്റ് ചെയ്യുക
സ്ത്രീകളായാലും പുരുഷന്മാരായാലും ചര്‍മ്മം എപ്പോഴും എക്സ്ഫോളിയേറ്റ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എക്സ്ഫോളിയേറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും ചര്‍മ്മത്തിന്റെ ഉപരിതലത്തിലുള്ള മൃതകോശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തെ കൂടുതല്‍ ശുദ്ധീകരിക്കുന്നതിനും പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ക്ക് പഞ്ചസാരയും തേനും മിക്സ് ചെയ്ത് എക്സ്ഫോളിയേറ്റ് ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഇത് വേനല്‍ക്കാലത്ത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു.
നിങ്ങളുടെ മുഖം ടോണ്‍ ചെയ്യുക
പുരുഷന്മാരുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സ്ത്രീകളേക്കാള്‍ വലുതായത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും നല്ല ടോണര്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ടോണര്‍ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തെ കൂടുതല്‍ സഹായിക്കുന്നു. പുരുഷന്മാര് നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
സണ്‍സ്ക്രീന്‍
നിങ്ങള്‍ വീട്ടിലാണൈങ്കിലും പുറത്താണെങ്കിലും നിര്‍ബന്ധമായും സ്ണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. വീട്ടില്‍ നിന്ന് പുറത്ത് പോവുന്ന അവസ്ഥയില്‍ കുറഞ്ഞത് 30 മിനിറ്റ് മുന്‍പ് എങ്കിലും സണ്‍സ്ക്രീന്‍ പുരട്ടുന്നതിന് ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിന് കേടുപാടുകള്‍, പിഗ്മെന്റേഷന്, സൂര്യപ്രകാശം മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ എന്നിവയെല്ലാം പലപ്പോഴും ഇല്ലാതാക്കുന്നതിന് സണ്‍സ്ക്രീന്‍ സഹായിക്കുന്നു. ഇത് ടാനിംഗും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്നാല്‍ പുരുഷന്മാരില് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് കൂടുതല്‍ ശ്രദ്ധിക്കണം. സോപ്പ് ഉപയോഗിക്കാതെ വേണം മുഖം കഴുകുന്നതിന് ഇത് കൂടാതെ മുഖം കഴുകിയ ശേഷം ഹൈഡ്രേറ്റിംഗ് ജെല്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് സണ്‍പ്രൊട്ടക്ഷന്‍ ക്രീം എന്ത് തന്നെയായാലും ഉപയോഗിക്കേണ്ടതാണ്.
ഇത് കൂടാതെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശ്വസന വ്യായാനം വളരെയധികം ചര്‍മ്മ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കുന്നു. ഒരിക്കലും നിങ്ങള്‍ മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ ഞെക്കിപ്പൊട്ടിക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തില്‍ കൂടുതല്‍ സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഇതെല്ലാം വേനല്‍ക്കാല ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്.



Click it and Unblock the Notifications
