Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
കണ്മഷിപോലെ മുടി കറുകറുപ്പിക്കാം വെറും മൂന്ന് ചേരുവകളില്‍
നരയകറ്റി, എല്ലാ കാലത്തും മുടി കറുകറുപ്പായിരിക്കാന് കൊതിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മൂന്ന് ചേരുവകളില്‍ മുടിയുടെ കറുപ്പ് നിറവും, ഭംഗിയും നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. സാധാരണ വാങ്ങുന്ന ഹെയര്‍ ഡൈയേക്കാള്‍ ഫലപ്രദവും ആരോഗ്യകരവുമാണ് ഈ ഹെയര്‍ ഡൈ. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഈ ഹെയര്‍ ഡൈയ്ക്ക്, എന്തെല്ലാം ചേരുവകള്‍ ആവശ്യമായി വരാം എന്ന് നോക്കാം.

ചേരുവകള്‍
1 കപ്പ്- ഹെന്ന പൊടി
1/2 കപ്പ്- കാപ്പിപ്പൊടി കുറച്ച് വെള്ളത്തില്‍ കടുപ്പത്തില്‍ തിളപ്പിച്ചെടുത്തത്.
1/4 കപ്പ്- വെളിച്ചെണ്ണ
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം
കാപ്പി വെള്ളത്തില്‍ ഹെന്നപ്പൊടിയും വെളിച്ചണ്ണയും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ല പേയ്സ്റ്റ് പരുവത്തിലാക്കിയതിന് ശേഷം, മുടിയിലെ ജെട കടഞ്ഞ്, ചീര്‍പ്പുകൊണ്ട് മുടി വകഞ്ഞെടുത്ത്, നരയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ബാക്കിയുള്ള കൂട്ട് മുടിയില്‍ മൊത്തത്തില്‍ പൊത്തി വെയ്ക്കാവുന്നതാണ്. 30 മിനിറ്റിന് ശേഷം ഷാംപൂ വാഷ് ചെയ്യണം. 1 മണിക്കൂര്‍ വെയ്ക്കാന്‍ സാധിച്ചാല്‍ അത്രയും നല്ലതാണ്. ഗുണം കൂടുതല്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നതാണ്. അതുപോലെ, ചെറുചൂടുവെള്ളത്തില്‍ മുടി കഴുകിയതിന് ശേഷം ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ ഉപയോഗിക്കാനും മറക്കരുത്. ഇത്തരത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ വീതം, മാസത്തില്‍ മൂന്ന് തവണ ചെയ്യുക. അടുപ്പിച്ച് കുറച്ച് മാസങ്ങള്‍ ചെയ്താല്‍, ദീര്‍ഘകാലം മുടി കറുകറുപ്പായി ഇരിക്കുന്നതായിരിക്കും.
മറ്റു ഗുണങ്ങള്‍
സ്ട്രെസ്സ് കുറയ്ക്കാന്‍ ഈ ഹെയര്‍ ഡൈ സഹായിക്കുന്നതാണ്. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ വീട്ടില്‍ തയ്യാറാക്കി എടുക്കാന്‍ സാധിക്കുന്ന ഒരു ഹെയര്‍ ഡൈ കൂടിയാണ് ഇത്. അടുപ്പിച്ച് ഉപയോഗിച്ചാല്‍, മുടി ഉള്ളോടെ വളരാന്‍ സഹായിക്കും. തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. മുടിയ്ക്ക വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ ഈ ഹെയര്‍ ഡൈ സഹായിക്കുന്നതാണ്. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹെയര്‍ ഡൈ ഉപയോഗിക്കുന്നതിന് മുന്‍പ് അലര്‍ജി പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. നീരിറക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടാന്‍ മറക്കരുത്. അടുപ്പിച്ച് കുറച്ച് ദിവസങ്ങളില്‍ ഉപയോഗിച്ചാല്‍ മാത്രമേ, കൃത്യമായ ഫലം ലഭിക്കൂ. അതുപോലെ, ചിലര്‍ക്ക് ചില അസുഖങ്ങള്‍ മൂലം മുടി വേഗത്തില്‍ നരയ്ക്കാം. അതിനാല്‍, ഇത്തരക്കാരില്‍ ഈ ഹെയര്‍ ഡൈ ഉപയോഗിച്ചാലും, ഇടയ്ക്കിടയ്ക്ക് വീണ്ടും ഉപയോഗിക്കേണ്ടതായി വന്നേക്കാം. മുടി നരയ്ക്കാതിരിക്കാന്‍ വെയിലത്ത് ഇങ്ങുമ്പോള്‍ മുടി കെട്ടി വെയ്ക്കാന്‍ ശ്രദ്ധിക്കുക. അമിതമായി സൂര്യപ്രകാശം അടിക്കുന്നത് മുടി നരയ്ക്കുന്നതിന് കാരണമാണ്. അതുപോലെ, ശരിയായ വിധത്തില്‍ ആഹാരം കഴിക്കുക. മുടിയ്ക്ക പോഷകങ്ങള്‍ നല്കുന്ന ആഹാരം കഴിക്കുക. മെലാനിന്‍ വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യകരമായ മുടി സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











