Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
മുഖത്തെ കരുവാളിപ്പിന് അടുക്കളക്കൂട്ടില്‍ പെട്ടെന്ന് പരിഹാരം
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലെ കരുവാളിപ്പ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒന്ന് ആഞ്ഞു ശ്രമിക്കാം. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഇത് ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് ഇല്ലാതാക്കുന്നു. പലപ്പോഴും നിങ്ങളുടെ മുഖം, കഴുത്ത്, കൈകള്‍ എന്നിവയിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.
ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. കാരണങ്ങള്‍ അറിഞ്ഞ് നമുക്ക് ഇതിനെ പരിഹരിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ ചില ഭാഗങ്ങള്‍ ചുറ്റുമുള്ള ചര്‍മ്മത്തേക്കാള്‍ ഇരുണ്ടതായി മാറുന്ന അവസ്ഥയാണ് ഇത്. പിഗ്മെന്റേഷനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കാരണങ്ങള്‍ ഇവയെല്ലാമാണ്
ചര്‍മ്മത്തിലെ ഹൈപ്പര്പിഗ്മെന്റേഷന് പിന്നിലെ പ്രധാന കാരണം മെലാനിന്‍ ഉല്പാദനമാണ്. ചര്‍മ്മത്തിലെ പാടുകള്‍, മുഖക്കുരു, ചര്‍മ്മത്തിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഹൈപ്പര്പിഗ്മെന്റേഷന് കാരണമാകുന്നു. പാരമ്പര്യമായും പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. വീട്ടിലിരുന്ന് ഇതിനെ എപ്രകാരം ഇല്ലാതാക്കാം എന്ന് നോക്കാം.
ഉരുളക്കിഴങ്ങും നാരങ്ങ നീരും
ഉരുളക്കിഴങ്ങില്‍ കാറ്റെകോളേസ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്, ഇത് പിഗ്മെന്റേഷന് ഇല്ലാതാക്കുകയും ചര്‍മ്മത്തില്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിലെ കളങ്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്.
തയ്യാറാക്കുന്നത്
ഉരുളക്കിഴങ്ങ് - 1 ഇടത്തരം വലുപ്പം
നാരങ്ങ നീര് - 1/4 കപ്പ്
ഉരുളക്കിഴങ്ങ്-നാരങ്ങ മാസ്ക് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറോളം വയ്ക്കുക, എന്നിട്ട് അത് വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് മാസത്തില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
നാരങ്ങ നീരും തേനും
നാരങ്ങ സ്വാഭാവിക ബ്ലീച്ചായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. ഇത് ചര്‍മ്മത്തിലെ പിഗ്മെന്റേഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മം മോയ്സ്ചുറൈസ് ആക്കുകയും അത് മുഖത്തെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
തേന്‍ - 2 ടീസ്പൂണ്‍.
നാരങ്ങ നീര് - 2 ടീസ്പൂണ്‍
ഇവ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ ഒരു തൂവാല ഉപയോഗിച്ച് കഴുകാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ മുഖത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും
ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് മൂലമുണ്ടാകുന്ന ഇരുണ്ട തവിട്ടുനിറത്തിലുള്ള പാടുകള്‍ കുറയ്ക്കുന്നതിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മാറ്റം നല്കുന്നു. അതിന് വേണ്ടി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ - ½ കപ്പ്
വെള്ളം - ½ കപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. 3-4 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്.
അവോക്കാഡോ പായ്ക്ക്
ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ സി, ഇ, ഒലിയിക് ആസിഡ് എന്നിവ അവോക്കാഡോകളില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്ത് അവോക്കാഡോകളെ ഹൈപ്പര്പിഗ്മെന്റേഷന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അവോക്കാഡോ (പള്‍പ്പ്) - 1 നമ്പര്‍.
തേന്‍ - 2 ടീസ്പൂണ്‍.
പാല് - 1 ടീസ്പൂണ്‍.
ആവോക്കാഡോ പള്‍പ്പ് ഒരു നല്ല പേസ്റ്റിലേക്ക് മാഷ് ചെയ്ത് പാലും തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഉണങ്ങിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്.



Click it and Unblock the Notifications
