ആഴ്ചയില്‍ മൂന്ന് ദിനം ഈ കാച്ചെണ്ണ മാത്രം മതി: കഷണ്ടി മറഞ്ഞ് മുടി വളര്‍ത്തും

മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ മുടിയുടെ അനാരോഗ്യം എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. അസ്വസ്ഥത മാത്രമല്ല പലര്‍ക്കും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന ഒന്നാണ് ഈ പ്രശ്‌നം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന എല്ലാ പരീക്ഷണങ്ങളും നടത്തുന്നതിന് പലരും തയ്യാറാവുന്നു. ഇത് വീണ്ടും മുടി കൊഴിച്ചിലിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും ആണ് നിങ്ങളെ എത്തിക്കുന്നത് എന്നതാണ് സത്യം. മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ പൂര്‍ണമായി അകറ്റുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കാം.

മുടിക്ക് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായി നമുക്ക് ഇനി ചില ഹെര്‍ബല്‍ ഓയിലുകള്‍ ഉപയോഗിക്കാം. ഉപയോഗിക്കുന്നത് മാത്രമല്ല ആവശ്യമെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കുകയും ചെയ്യാവുന്നതാണ്. എപ്രകാരമാണ് ഹെര്‍ബല്‍ ഓയില്‍ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ഇത് എങ്ങനെ മുടി വളരാന്‍ ുപയോഗിക്കണം എന്നതും അറിഞ്ഞിരിക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

amla hair care

ആവണക്കെണ്ണ
ആവണക്കെണ്ണ മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ ഇ, പ്രോട്ടീനുകള്‍, ധാതുക്കള്‍ എന്നിവയാണ് മുടിയില്‍ അത്ഭുതം സൃഷ്ടിക്കുന്നത്. അത്രയധികം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് ഓരോ മുടിയിഴകളേയും സഹായിക്കുന്നതാണ് ആവണക്കെണ്ണ എന്നതില്‍ സംശയം വേണ്ട. ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ അത് മുടിയെ മൃദുലമാക്കുകയും നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുന്നതിനും അതോടൊപ്പം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ എന്നിരുന്നാലും, മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

ടീ ട്രീ ഓയില്‍
കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും ചിന്തിക്കാത്ത ഒന്നാണ് ടീ ട്രീ ഓയില്‍. ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല മുടി നല്ല ക്ലീന്‍ ആക്കുന്നതിനും സഹായിക്കുന്നു. ശിരോചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് തലയോട്ടിയിലേക്ക് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. കൂടാതെ ആരോഗ്യമില്ലാതെ ഇരിക്കുന്ന മുടിയിഴകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

brahmi oil

ബ്രഹ്മി ഓയില്‍
ബ്രഹ്മി ആരോഗ്യത്തിന് എന്ന പോലെ തന്നെ കേശ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ഇത് എണ്ണ കാച്ചി ഉപയോഗിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. തലയോട്ടിയിലെ ചൊറിച്ചില്‍, അണുബാധ, താരന്‍ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പ്രകൃതിദത്ത പരിഹാരമാണ് ബ്രഹ്മി എണ്ണ എന്നതില്‍ സംശയം വേണ്ട. ഇത് മുടി വളര്‍ത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുടി വളര്‍ത്തുന്നതിന് വേണ്ടി എണ്ണ കാച്ചുമ്പോള്‍ അതിലേക്ക് ബ്രഹ്മിയും നെല്ലിക്കയും വെളിച്ചെണ്ണയും മൈലാഞ്ചിയും എല്ലാം മിക്‌സ് ചെയ്യാവുന്നതാണ്.

ഉള്ളി എണ്ണ
ഉള്ളി നീര് മുടിയില്‍ കാണിക്കുന്ന അത്ഭുതത്തെക്കുറിച്ച് നാം വായിച്ചു. അതിലും മികച്ച മാറ്റങ്ങളാണ് ഉള്ളി എണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് നിങ്ങളുടെ മുടിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് മുടിയുടെ ഓരോ വേരുകള്‍ക്കും കരുത്തും ആരോഗ്യവും നല്‍കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും മുടി വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് തന്നെ വഹിക്കുന്നതാണ് ഉള്ളി എണ്ണ. നല്ലൊരു ഹെര്‍ബല്‍ ഓയില്‍ ആയി ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

hair care

വെളിച്ചെണ്ണ
എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ പല വിധത്തില്‍ ആണ് വെളിച്ചെണ്ണയുടെ ഉപയോഗം മുടിയെ സഹായിക്കുന്നത്. നമ്മള്‍ കാച്ചി തേക്കുന്ന വെളിച്ചെണ്ണയില്‍ വേണമെങ്കില്‍ ചെമ്പരത്തിയും നെല്ലിക്കയും ഉലുവയും എല്ലാം മിക്‌സ് ചെയ്ത് കാച്ചി തേക്കാവുന്നതാണ്. ഇതെല്ലാ മുടിയുടെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലും മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളില്‍ ഏത് തരത്തിലും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതാണ്.

ഒലിവ് ഓയില്‍
കേശസംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കുന്നതാണ് ഒലീവ് ഓയില്‍. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. മുടിയുടെ സോഫ്റ്റ്‌നസും തിളക്കവും അതേപടി തന്നെ നിലനിര്‍ത്തുന്നതില്‍ ഒലീവ് ഓയില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.. അത്രയധികം ഗുണങ്ങളാണ് ഒലീവ് ഓയില്‍ മുടിക്ക് നല്‍കുന്നു. തലയോട്ടിയില്‍ ഇറങ്ങിച്ചെന്ന് മുടി മൃദുവാക്കുന്നതിന് സഹായിക്കുന്നു ഒലിവ് ഓയില്‍.

നെല്ലിക്കയെണ്ണ
നെല്ലിക്കയെണ്ണ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമുക്ക് എപ്രകാരം ഇത് എണ്ണ കാച്ചണം എന്നതിനെക്കുറിച്ച് അറിയില്ല. എന്നാല്‍ നല്ലതുപോലെ ഉണങ്ങിയ നെല്ലിക്ക എടുത്ത് വെളിച്ചെണ്ണയില്‍ കാച്ചി എടുക്കുന്നതിലൂടെ നിങ്ങളുടെ മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഔഷധക്കൂട്ട് തയ്യാര്‍. ഇത് വരണ്ട മുടിയെ പ്രതിരോധിക്കുന്നതിനും മുട വളര്‍ച്ചക്കും തലയോട്ടിയിലെ അണുബാധയും വീക്കവും പ്രതിരോധിക്കുന്നതിനും എല്ലാം സഹായിക്കുന്നു. സ്ഥിരമായി തേക്കുന്നതിലൂടെ നിങ്ങള്‍ക്ക് മാറ്റം ഒരാഴ്ചക്കുള്ളില്‍ തന്നെ അറിയാന്‍ സാധിക്കും.

Story first published: Tuesday, June 20, 2023, 19:23 [IST]
X
Desktop Bottom Promotion