തിളങ്ങുന്ന മുഖം ഉറപ്പുനല്‍കും ചെമ്പരത്തി മാസ്‌ക്, കുറഞ്ഞ ഉപയോഗത്തില്‍ ഫലം

മികച്ച മുടി വളർച്ചയ്ക്കും താരന്‍ ഉള്‍പ്പടെ ഉള്ള പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരത്തിനായി ചെമ്പരത്തിയുടെ ഉപയോഗത്തെ കുറിച്ച് നമുക്ക് അറിവുള്ളതാണ്. കൂടാതെ മതപരമായ ആവശ്യങ്ങള്‍ക്കും ഈ പൂവിന് പ്രത്യേക സ്ഥാനമുണ്ട്. എന്നാല്‍ നമ്മുടെ പൂന്തോട്ടത്തിലും തൊടിയിലും തഴച്ചു വളരുന്ന ഈ പുഷ്പം നമ്മുടെ ചർമ്മ സംരക്ഷണത്തിനും വളരെ ഫലപ്രധമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? ഈ ലേഖനത്തിലൂടെ, ചെമ്പരത്തിപ്പൂവ് ചർമ്മ സംരക്ഷണത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം.

ചെമ്പരത്തിയുടെ ഏറ്റവും പ്രധാന ഗുണം എന്തെന്നാല്‍ അതിന് ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ അവശേഷിപ്പുകള്‍ മായിക്കാന്‍ കഴിയും എന്നതാണ്. അതുകൊണ്ടാണ് ഇതിനെ പലപ്പോഴും പ്രകൃതിയുടെ സ്വന്തം 'ബോട്ടോക്സ്' എന്ന് വിളിക്കുന്നത്. അതോടൊപ്പം, നമ്മുടെ ചർമ്മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റ്ലഭ്യമാക്കുകയും ചെയ്യുന്നു. ഇവ കൂടാതെ ഏതൊക്കെ ഗുണങ്ങളാണ് എന്ന് ഇവിടെ വായിക്കൂ..

Benefits Of Using Hibiscus For Skin Care

ചർമ്മ സംരക്ഷണത്തിന് ചെമ്പരത്തി ഉപയോഗിക്കുന്നതിന്‍റെ പ്രയോജനങ്ങൾ -

ചെമ്പരത്തിക്ക് നമ്മുടെ ചർമ്മത്തിന് ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ട്. പ്രായമാകുന്തോറും നമ്മുടെ ചർമ്മം വലിഞ്ഞു മുറുകുന്നു. 'ഇലാസ്റ്റിൻ' എന്ന പ്രോട്ടീനാണ് ചർമ്മത്തെ ഉറച്ചതും മുറുക്കമുള്ളതുമായി നിലനിർത്താൻ സഹായിക്കുന്നത്. എന്നാൽ വാർദ്ധക്യവും 'എലാസ്റ്റേസ്' എൻസൈമും മറ്റ് ചില ഘടകങ്ങളും 'ഇലാസ്റ്റിന്‍റെ' അളവ് കുറയ്ക്കും, ഇത് ചർമ്മത്തിൽ തളർച്ചയ്ക്ക് കാരണമാകുന്നു. ഇത് വിലയേറിയ 'ഇലാസ്റ്റിൻ' വിഘടിപ്പിക്കുകയും നമ്മുടെ ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കവും മുറുക്കവും നഷ്ട്ടപ്പെടുത്തുകയും ചെയ്യുന്നു.

എലാസ്റ്റേസ് എൻസൈമിന്‍റെ ഉൽപാദനത്തെ തടയാനുള്ള കഴിവ് ചെമ്പരത്തിക്ക് ഉണ്ട്, അങ്ങനെ പ്രായമാകൽ പ്രക്രിയയെ ചെറുക്കുകയും ചർമ്മത്തെ യുവത്വതോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ചെമ്പരത്തി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ആന്തോസയനോസൈഡ്സ് എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റ് ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആന്റി ഓക്‌സിഡന്റിന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്ന വിവിധ ഗുണങ്ങളുണ്ട്. അവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പൊടിപടലങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഈ ആന്റി ഓക്‌സിഡന്റിന്ചര്‍മ്മത്തെ സങ്കോചിപ്പിക്കുവാനുള്ള ഗുണങ്ങളുണ്ട്, ഇത് വലിയ സുഷിരങ്ങൾ അടയ്ക്കാനും ചർമ്മത്തെ മിനുസപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ, ആന്തോസയനോസൈഡ്സ് ആൻറി ഓക്സിഡൻറിന്‍റെ ഗുണങ്ങൾ മുഖക്കുരു ഉൾപ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. നമ്മളിൽ പലരും മുഖത്തെ കറുത്ത പാടുകൾ കൊണ്ട് കഷ്ടപ്പെടുന്നവരായിരിക്കും, അവ എളുപ്പത്തിൽ മാറുന്നവയും ആയിരിക്കുകയില്ല. നമ്മുടെ മുഖത്ത് ഇത്തരം ചില പാടുകൾ ഉണ്ടാക്കുന്ന ഘടകങ്ങളുണ്ട്.

പ്രായമാകൽ ഈ പാടുകൾക്ക് കാരണമാകും. കൂടാതെ, സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ചർമ്മത്തെ നശിപ്പിക്കുകയും കറുത്ത പാടുകൾ രൂപപ്പെടുകയും ചെയ്യും. അധിക മെലാനിൻ ഉൽപാദനവും ജനിതകശാസ്ത്രവുമാണ് കറുത്ത പാടുകളുടെ രൂപീകരണത്തിന് പിന്നിലെ മറ്റ് പ്രധാന ഘടകങ്ങളിൽ ചിലത്. ചെമ്പരത്തിയില്‍ സിട്രിക് ആസിഡും മാലിക് ആസിഡും ഉൾപ്പെടെ ഓർഗാനിക് ആസിഡുകൾ അടങ്ങിയിരിക്കുന്നു. ഈ ആസിഡുകൾ നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും, കാലക്രമേണ പാടുകള്‍ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചർമ്മ സംരക്ഷണത്തിനായി ചെമ്പരത്തി പതിവായി ഉപയോഗിക്കുന്നത് പഴയ കോശങ്ങള്‍ക്ക് പകരമായി പുതിയ കോശ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു, ഇത് ചര്‍മ്മട്ട്തിനും നിറത്തിനും തിളക്കം നൽകുന്നു. നമ്മുടെ ചർമ്മത്തിന് ആവശ്യമായ് പ്രകൃതിദത്തമായ എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളാല്‍ സമ്പുഷ്ട്ടമാണ് ചെമ്പരത്തി. മാത്രമല്ല മാലിക് ആസിഡും സിട്രിക് ആസിഡും ഉൾപ്പെടെയുള്ള ഓർഗാനിക് ആസിഡുകളുടെ നല്ല ഉറവിടമാണ് ചെമ്പരത്തി.

ഈ ആസിഡുകൾ നിര്‍ജീവ ചര്‍മ്മ കോശങ്ങളെ പുറംതള്ളുകയും ആരോഗ്യം കൈവരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. തിളക്കമുള്ളതും മിനുസമാർന്നതുമായ നിറം ഇങ്ങനെ ലഭിക്കുന്നു. പുതിയ കോശങ്ങളുടെ വളര്‍ച്ചയെ വർദ്ധിപ്പിക്കാൻ ഇവയ്ക്ക് കഴിയും, ഇത് മുഖക്കുരു സുഖപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, ഈ ആസിഡുകൾ ഇരുണ്ട പാടുകളും മുഖക്കുരുവിന്‍റെ പ്രശ്നങ്ങളും ഇല്ലാതാക്കാൻ വളരെയധികം സഹായിക്കുന്നു, ഇങ്ങനെ ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും ചെമ്പരത്തി സഹായിക്കുന്നു.

ചെമ്പരത്തിയിലെ ഈ ആസിഡുകളുടെ ഏറ്റവും നല്ല ഗുണം എന്തെന്നാല്‍ അവ ചർമ്മത്തിൽ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കാത്തതും ചർമ്മത്തിന്‍റെ pH ലെവൽ സന്തുലിതമാക്കാൻ സഹായിക്കുന്നു എന്നതാണ്, അങ്ങനെ ചർമ്മത്തെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. നമ്മുടെ ചർമ്മത്തിന് മികച്ച മോയ്സ്ചറൈസിംഗ് നല്‍കുവാന്‍ ചെമ്പരത്തിക്ക് സാധിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ശ്ലേഷ്‌മം അടങ്ങിയിട്ടുണ്ട്. വെള്ളവും ഭക്ഷണവും സംഭരിക്കുന്നതിനായി സസ്യങ്ങൾ ഉത്പാദിപ്പിക്കുന് ഒട്ടിപ്പിടിക്കുന്ന പദാർത്ഥമാണ് ശ്ലേഷ്‌മം അഥവാ മ്യൂസിലേജ്.

ചെമ്പരത്തിയിലെ ശ്ലേഷ്‌മത്തിന് മികച്ച മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, അതിന്‍റെ സൗമ്യമായ സ്വഭാവം കാരണം, സെൻസിറ്റീവ് ചർമ്മത്തിൽ പോലും ഇത് സുരക്ഷിതമായി ഉപയോഗിക്കാം. ചർമ്മസംരക്ഷണത്തിനായി ചെമ്പരത്തി പതിവായി ഉപയോഗിക്കുന്നത് ഈർപ്പം നിലനിർത്താനുള്ള നമ്മുടെ ചർമ്മത്തിന്‍റെ കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, അങ്ങനെ ചർമ്മത്തെ ആര്‍ദ്രമായും മൃദുവായും സംരക്ഷിക്കുന്നു.

1. ചെമ്പരത്തി ഉപയോഗിച്ചുള്ള ലളിതമായ ചര്‍മ്മ സംരക്ഷണ രീതികള്‍

ഉണങ്ങിയ ഏതാനും ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൊടിച്ച് ചെമ്പരത്തിപ്പൊടി തയ്യാറാക്കുക. ഒരു പാത്രത്തിൽ 2 ടീസ്പൂൺ ചെമ്പരത്തി പൊടി എടുത്ത് അതിലേക്ക് ആവശ്യമായ അളവിൽ ശുദ്ധ ജലം ചേർക്കുക. ശേഷം ഇവ ഒരുമിച്ച് കലർത്തി, ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. നിങ്ങളുടെ വിരൽത്തുമ്പുകൾ ഉപയോഗിച്ച് വൃത്താകൃതിയില്‍ ചർമ്മത്തില്‍ മസാജ് ചെയ്ത് 15-20 മിനിറ്റിന് ശേഷം ശുദ്ധ ജലം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് തുടരുക.

2. ചർമ സംരക്ഷണത്തിന് ചെമ്പരത്തിയും പാലും

ഉണങ്ങിയ ഏതാനും ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൊടിച്ച് ചെമ്പരത്തിപ്പൊടി തയ്യാറാക്കുക. ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ചെമ്പരത്തിപ്പൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തിളപ്പിക്കാത്ത പാല്‍ ചേർത്ത് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. അതിനുശേഷം, സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

3. ചെമ്പരത്തിയും ഗ്രീന്‍ ടി യും

അല്‍പ്പം ചെമ്പരത്തി പൂക്കള്‍ വെയിലില്‍ ഉണക്കി, ശേഷം അവയെ പൊടിച്ച് ഒരു പാത്രത്തില്‍ സൂക്ഷിച്ച് വെക്കുക. അല്‍പ്പം ഗ്രീൻ ടീ തയ്യാറാക്കി തണുക്കുവാനായി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ, രണ്ട് ടീസ്പൂൺ ചെമ്പരത്തി പൊടി എടുത്ത് അതിൽ 1-2 ടീസ്പൂൺ ഗ്രീൻ ടീ ചേർക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി വിരൽത്തുമ്പിൽ മൃദുവായി മസാജ് ചെയ്യുക. ഇത് 15-20 മിനിറ്റ് ചർമ്മത്തിൽ ഇരിക്കാൻ അനുവദിക്കുക. അതിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് വീണ്ടും പ്രയോഗിക്കുക.

4. ചെമ്പരത്തിയും കറ്റാര്‍ വാഴയും

ചുവന്ന ചെമ്പരത്തി ഉണക്കി പൊടിച്ച് സൂക്ഷിക്കുക. ഒരു പാത്രത്തിൽ 2 ടീസ്പൂൺ ചെമ്പരത്തി പൊടി എടുത്ത് അതിൽ ആവശ്യമായ അളവിൽ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർക്കുക. ഒരുമിച്ച് മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും ഫേസ് മാസ്ക് പോലെ പുരട്ടുക. വൃത്താകൃതിയില്‍ ചർമ്മം മസാജ് ചെയ്ത് 15-20 മിനിറ്റിന് ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. ഇതും ആഴ്ചയില്‍ 2 അല്ലെങ്കില്‍ 3 തവണ ഉപയോഗിക്കാവുന്നതാണ്.

5. ചെമ്പരത്തിയും നാരങ്ങാ നീരും

പാത്രത്തിൽ രണ്ട് ടീസ്പൂൺ ചെമ്പരത്തി പൊടി എടുക്കുക. ഒരു നാരങ്ങയുടെ നീര് മുഴുവനായും അതില്‍ ചേർക്കുക, കൂടാതെ കുറച്ച് ശുദ്ധ ജലവും ചേർത്ത് കലർത്തുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. 15-20 മിനിറ്റ് തുടരാന്‍ അനുവദിച്ച ശേഹ്സം ശുദ്ധ ജലത്തില്‍ കഴുകി കളയുക. ഇത് ആഴ്ചയില്‍ 2 അല്ലെങ്കില്‍ 3 തവണ ഉപയോഗിക്കാവുന്നതാണ്.

Story first published: Thursday, November 9, 2023, 15:00 [IST]
X
Desktop Bottom Promotion