Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വീട്ടില്‍ തയ്യാറാക്കാം സൂപ്പര്‍ ഹെയര്‍സെറം: മുടി സൂപ്പറാവാന്‍ വേറൊന്നും വേണ്ട
മുടിയുടെ അനാരോഗ്യം, മുടിക്ക് തിളക്കമില്ലാത്തത്, താരന്‍ എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുന്നവരെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം എപ്പോഴും പ്രകൃതിദത്തമായ മാര്‍ഗ്ഗത്തിലൂടെ വേണം മുടിയുടെ ആരോഗ്യത്തെ നമുക്ക് പരിപാലിക്കുന്നതിന്. നിങ്ങളുടെ മുടിക്ക് അവിശ്വസനിയമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് കറ്റാര്‍വാഴയും വെളിച്ചെണ്ണയും ചേര്‍ത്ത് തയ്യാറാക്കുന്ന ഹെയര്‍ സിറം സഹായിക്കുന്നു.

സ്വാഭാവിക ചേരുവകള്‍ ആയതു കൊണ്ട് തന്നെ ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കയെന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം. കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ഉപയോഗിച്ച് എപ്രകാരം നമുക്ക് ഈ സെറം തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഇത് രണ്ടും തനിയേ ഉപയോഗിക്കുന്നതിലൂടെ തന്നെ മുടിക്ക് മാറ്റങ്ങള്‍ ധാരാളം വരുന്നുണ്ട്. മുടിയുടെ എല്ലാ കേടുപാടുകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കറ്റാര്‍വാഴ വെളിച്ചെണ്ണ മിക്‌സ് ഉപയോഗിക്കാവുന്നതാണ്.
ഹെയര്‍സെറം ഉപയോഗിക്കുന്നത്

നമ്മുടെ മുടിയുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഹെയര്‍ സെറം ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെയധികം അപ്രതീക്ഷിതമായതായിരിക്കും. ഹെയര്‍ കെയര്‍ ഉതപ്പന്നങ്ങളില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നതാണ് കറ്റാര്‍വാഴ. അതുകൊണ്ട് തയ്യാറാക്കുന്ന സെറം ആയത് കൊണ്ട് തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. ഹെയര്‍ സെറം ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഗുണങ്ങള്‍

മുടിയുടെ കട്ടി ഇല്ലാതാക്കുന്ന അവസ്ഥകളെ എല്ലാം പ്രതിരോധിക്കുന്നതിന് നമുക്ക് ഈ ഹെയര്‍ സെറം ഉപയോഗിക്കാവുന്നതാണ്. കൂടാതെ സിലിക്കണ്‍ അടങ്ങിയിട്ടുള്ളതല്ലാത്തതിനാല്‍ ഇത് മുടിക്ക് നല്ല ആരോഗ്യവും നല്‍കുന്നു. മുടിയുടെ തിളക്കം നഷ്ടപ്പെടുന്നു എന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ ധൈര്യമായി നിങ്ങള്‍ക്ക് ഈ ഹെയര്‍ സെറം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യകരമായി മുടി നിലനിര്‍ത്തുന്നതിനും മുടിയുടെ തിളക്കം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് ഈ ഹെയര്‍ സെറം എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല മുടി നല്ല ആക്റ്റീവ് ആക്കി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

വേനല്‍ പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിക്കുന്നതിനും ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുടിക്ക് നമ്മള്‍ നല്‍കുന്ന സ്‌റ്റൈലിംഗ് ട്രീറ്റ്‌മെന്റ് നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ഈ ഹെയര്‍മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. മുടി പൊട്ടുന്നത് തടയുന്നതിനും ആരോഗ്യകരമായ മുടി വളര്‍ച്ചക്കും മികച്ചതാണ് ഈ ഹെയര്‍മാസ്‌ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും കുളി കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് ഈ ഹെയര്‍ സെറം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.
വീട്ടില്‍ ഹെയര്‍ സെറം എങ്ങനെ ഉണ്ടാക്കാം?

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ഉപയോഗിച്ച് വീട്ടില്‍ ഹെയര്‍ സെറം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി
ചേരുവകള്‍:
*1/2 കപ്പ് കറ്റാര്‍ വാഴ ജെല്‍
*1 ടീസ്പൂണ്‍ വെളിച്ചെണ്ണ
*1 ടേബിള്‍സ്പൂണ്‍ വിറ്റാമിന്‍ ഇ എണ്ണ
*1 ടേബിള്‍സ്പൂണ്‍ അര്‍ഗന്‍ ഓയില്‍
തയ്യാറാക്കുന്ന വിധം

കറ്റാര്‍ വാഴ ജെല്‍ എടുത്ത് ഒരു ബ്ലെന്‍ഡറിലിട്ട് നല്ലതുപോലെ അടിച്ചെടുക്കുക. പിന്നീട് ഒരു ചെറിയ പാത്രത്തില്‍, കറ്റാര്‍ വാഴ ജെല്‍ വെളിച്ചെണ്ണ, വിറ്റാമിന്‍ ഇ ഓയില്‍, ആര്‍ഗന്‍ ഓയില്‍ എന്നിവയുമായി കലര്‍ത്തി സുഗന്ധത്തിനായി നിങ്ങള്‍ക്ക് വേണമെങ്കില്‍ അവശ്യ എണ്ണ (സാന്‍ഡല്‍ ഓയില്‍, റോസ്‌മേരി ഓയില്‍) പോലുള്ളവ ചേര്‍ക്കാവുന്നതാണ്. പിന്നീട് ഇത് ഒരു ക്രീം പരുവത്തില്‍ ആവുന്നത് വരെ ഇളക്കുക. ശേഷം ഇതൊരു വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ കുപ്പിയിലേക്ക് മാറ്റി സൂര്യപ്രകാശം തട്ടാത്ത സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യവും കരുത്തും നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉപയോഗിക്കേണ്ടത് എപ്രകാരം?
മുടിയുടെ ആരോഗ്യത്തിന് എപ്രകാരമാണ് ഹെയര്‍സെറം ഉപയോഗിക്കേണ്ടത് എന്നത് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി മുടി ഷാമ്പൂ ഇട്ട് കഴുകി കണ്ടീഷണര്‍ അപ്ലൈ ചെയ്യുക. പിന്നീട് ഹെയര്‍ സെറം ചെറിയ അളവില്‍ എടുത്ത് നനഞ്ഞ മുടിയില്‍ പുരട്ടുക, അറ്റത്തും പുരട്ടാന്‍ ശ്രദ്ധിക്കുക. ഈ സെറം നല്ലതുപോലെ മുടിയിലെമ്പാടും മസ്സാജ് ചെയ്ത ശേഷം മുടിയില്‍ നിന്ന് വേണമെങ്കില്‍ അടുത്ത ദിവസം കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതിലൂടെ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല എന്നതാണ് സത്യം. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ താരന്‍ പോലുള്ള പ്രശ്‌നങ്ങളേയും മറ്റ് കേശ സംരക്ഷണ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
