Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ശരീരം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ മനസ്സിലാക്കേണ്ട അപകടം
ശരീര സംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് ചര്‍മ്മസംരക്ഷണം എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അരുത്. ശരീരം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ചെയ്യാതിരിക്കുമ്പോള്‍ അത് പല സ്ത്രീകളിലും ആത്മവിശ്വാസക്കുറവുണ്ടാക്കുന്നു. നിങ്ങള്‍ ശരീരഭാഗം ഷേവ് ചെയ്യുന്ന സ്ത്രീയാണ് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇത്തരത്തിലുള്ള ഷേവിംഗ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു.
പലപ്പോഴും ഒരു സ്ലീവ്ലെസ് വസ്ത്രം ധരിക്കുമ്പോഴാണ് പലരും ശരീരത്തിലെ രോമത്തെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ. എളുപ്പത്തിന് എന്ന പോലെ റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോള്‍ അത് കൂടുതല്‍ അപകടം വരുത്തി വെക്കും. കാരണം ഷേവ് ചെയ്യുന്നവ സ്ത്രീകളില്‍ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

തിണര്പ്പുണ്ടാവുന്നു
സ്ഥിരമായി ഷേവ് ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍ എന്നുണ്ടെങ്കില്‍ ഇവരില്‍ ശരീരത്തില്‍ പല വിധത്തില്‍ തിണര്‍പ്പ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് മാറാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ എടുക്കുന്നു. അതിനുള്ള അവസരം ഷേവ് ചെയ്യാതിരിക്കുന്ന സമയത്ത് ഉണ്ടാവുന്നില്ല. എന്നാല്‍ അയമിതവിയര്പ്പില്ലാതെ സംരക്ഷിക്കാന്‍ രോമം സഹായിക്കുന്നു. പക്ഷേ പലപ്പോഴും ഷേവിംങ് മൂലം അത് ചര്‍മ്മത്തെ പ്രകോപിപ്പിക്കാനും ചര്‍മ്മത്തില്‍ അരിമ്പാറ പോലുള്ളവ രൂപപ്പെടാനും കാരണമാകുന്നു.
ബാക്ടീരിയല്‍ വളര്‍ച്ച
ശരീരത്തില്‍ ബാക്ടീരിയല്‍ വളര്‍ച്ച ഇത്തരം ഷേവിംഗിലൂടെ ഉണ്ടാവുന്നു. ദോഷകരമായ രോഗകാരികളായ ബാക്ടീരിയകള്‍ റേസറില്‍ തന്നെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ഉണ്ടാവുന്നു. ഇത് അപകടകരമായ ചര്‍മ്മപ്രശ്നങ്ങളിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് പ്യൂബിക് മേഖലയില്‍. ദോഷകരമായ ബാക്ടീരിയകള്‍ ഉണ്ടാവുന്നതിലൂടെ നമ്മുടെ സെന്‍സിറ്റീവ് പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ഒരു തടസ്സമായി പക്ഷേ രോമങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പക്ഷേ വൃത്തിയായി സൂക്ഷിക്കണം.
ഇന്‍ഗ്രോണ്‍ രോമങ്ങള്‍ വളരുന്നു
പലപ്പോഴും ഇന്‍ഗ്രോണ്‍ രോമങ്ങള്‍ അസൗകര്യം മാത്രമല്ല, ആരോഗ്യപരമായ അപകടസാധ്യതകളും സൃഷ്ടിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കാരണം അവ നിങ്ങളെ രോഗബാധയിലേക്ക് എത്തിക്കുന്നു. സ്ഥിരമായി ഷേവ് ചെയ്യുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. അതുകൊണ്ട്തന്നെ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
ശരീര താപനിലയില്‍ മാറ്റം വരും
നമ്മുടെ ശരീരം ഷേവ് ചെയ്യുമ്പോള്‍, നമുക്ക് സ്വാഭാവിക താപനിലയില്‍ മാറ്റം വരുന്നു. കാരണം നമ്മുടെ രോമം നമ്മെ തണുപ്പോടെ നിലനിര്‍ത്തുന്നു. സ്വകാര്യഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ നിസ്സാരമെന്ന് തോന്നുന്ന രോമത്തെ ഇല്ലാതാക്കുമ്പോള്‍ അത് നിങ്ങളില്‍ നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
റേസര്ബംപ്സ് വര്‍ദ്ധിക്കും
പലരിലും അനുഭവമുള്ളതാണ് റേസര്ബമ്പ്, ഷേവ് ചെയ്യുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ റേസര്‍ ബംപ്സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ഷേവ് ചെയ്യാതിരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഷേവ് ചെയ്യാതിരിക്കുക തന്നെയാണ് വേണ്ടത്.



Click it and Unblock the Notifications
