Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചര്‍മ്മം തിളങ്ങും ചന്ദ്രനെപ്പോലെ വീട്ടില്‍ തയ്യാറാക്കുന്ന ഫേസ്മാസ്ക് മാത്രം മതി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികളാണ് ഓരോരുത്തരും നേരിടുന്നത്. പലപ്പോഴും ചര്‍മ്മത്തെ എപ്രകാരം കൈകാര്യം ചെയ്യണം, എന്തൊക്കെ ചെയ്യണം, ഓരോ പ്രശ്നത്തിനും എന്താണ് പരിഹാരം എന്നത് ഒരു ചോദ്യം തന്നെയാണ്. ചര്‍മ്മത്തിലുണ്ടാവുന്ന എല്ലാ പ്രശ്നത്തിനും നമ്മള് ഒരു പരിധി വരെ കാരണക്കാരാവാറുണ്ട്. അതിന് പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളും നിസ്സാരമല്ല.
എന്നാല്‍ ഇനി വീട്ടില്‍ തന്നെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാം. അതിനായി ഹെര്‍ബല്‍ ഫേസ്മാസ്കുകള്‍ ഉപയോഗിക്കാം. ഈ മാസ്കുകള്‍ ലളിതമായ ചേരുവകള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മാത്രമല്ല യാതൊരു ചിലവും ഇതിനായി പ്രത്യേകം കണ്ടെത്തേണ്ടതില്ല. കൂടാതെ കഠിനമായ രാസവസ്തുക്കളില്ലാതെ ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ജലാംശം നല്‍കാനും പുനരുജ്ജീവിപ്പിക്കാനും എല്ലാം ഈ ഫേസ്മാസ്ക് സഹായിക്കുന്നു.

ഹെര്‍ബല്‍ ഫെയ്സ് മാസ്കുകളുടെ ഗുണങ്ങള്‍
നിരവധി സൗന്ദര്യ ഗുണങ്ങള്‍ ഹെര്‍ബല്‍ ഫേസ്മാസ്കുകള്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ അവയെ ധൈര്യമായി നമുക്ക് മുഖത്ത് ഉപയോഗിക്കാം. മാലിന്യങ്ങളും അധിക എണ്ണയും നീക്കം ചെയ്ത് ചര്‍മ്മത്തെ ടോക്സിനുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ഹെര്‍ബല്‍ ഫേസ്മാസ്കുകള്‍ സഹായിക്കുന്നു. മഞ്ഞള്‍, വേപ്പ് തുടങ്ങിയ ചേരുവകള്‍ക്ക് മുഖക്കുരുവിനെ പ്രതിരോധിക്കുന്ന ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. അതുപോലെ തന്നെ കറ്റാര്‍ വാഴയും തേനും ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും സഹായിക്കുന്നു.
വീട്ടില്‍ ഹെര്‍ബല്‍ ഫേസ് മാസ്കുകള്‍
എപ്രകാരം വീട്ടില്‍ നമുക്ക് നല്ല കിടിലന്‍ ഹെര്‍ബല്‍ ഫേസ്മാസ്കുകള്‍ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടിയും ഒരു നുള്ള് മഞ്ഞളും ആവശ്യത്തിന് പാലും ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. ഇത് മുഖത്ത് തുല്യമായി പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു എന്നതില്‍ സംശയം വേണ്ട.
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ നല്ലതുപോലെ പഴുത്ത അവോക്കാഡോയുമായി യോജിപ്പിക്കുക. ഈ മിശ്രിതം ചര്‍മ്മത്തെ ആഴത്തില്‍ ഈര്‍പ്പമുള്ളതാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മ്മത്തിനും അതോടൊപ്പം അമിത എണ്ണമയത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി മുള്‍ട്ടാണി മിട്ടി റോസ് വാട്ടറുമായി യോജിപ്പിച്ച് മുഖത്ത് തേക്കാവുന്നതാണ്.
ഇഷ്ടമുള്ള ഫേസ്മാസ്ക്
നിങ്ങളുടെ ചര്‍മ്മം ഏത് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് നിങ്ങള്‍ക്ക് ഫേസ്മാസ്ക് തിരഞ്ഞെടുക്കാം. തിളക്കമുള്ള ചര്‍മ്മത്തിനായി നാരങ്ങ നീര് ഉപയോഗിക്കാം. എന്നാല്‍ അത് ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രകോപനവും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇനി ഇത്തരത്തില്‍ സംഭവിച്ചാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുക്കുമ്പര്‍ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് വഴി ഏറ്റവും മികച്ച ഫേസ്മാസ്കുകള്‍ കണ്ടെത്താന്‍ സാധിക്കുന്നു.
എന്തുകൊണ്ട് ഹെര്‍ബല്‍ ഫേസ്മാസ്ക്?
ഹെര്‍ബല്‍ ഫെയ്സ് മാസ്കുകള്‍ ഏത് ചര്‍മ്മസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുന്നതിനും തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഹെര്‍ബല്‍ ഫേസ്മാസ്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
