Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുടി വളരാന്‍ ഒരു വെളുത്തുള്ളി പ്രയോഗം
മുടി വളരുന്നില്ല, അല്ലെങ്കില്‍ മുടിയ്ക്ക് ഉള്ള് പോര, മുടി വേഗത്തില്‍ നരയ്ക്കുന്നു.. എന്നീ പരാതികളാണ് പലര്‍ക്കും. എന്നാല്‍ ഈ പരാതികള്‍ പരിഹരിക്കാനും, മുടിയുടെ സകല പ്രശ്നങ്ങളും പരിഹരിച്ച്, ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ കുറച്ച് വെളുത്തുള്ളി മാത്രംമതി. വീട്ടില്‍ അടുക്കളയില്‍ പതിവായി കാണുന്ന വെളുത്തുള്ളി ഒരു അഞ്ചാറ് അല്ലി എടുത്ത് താഴെ പറയുന്ന വിധത്തില്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നങ്ങളെല്ലാം അകറ്റാന്‍ സാധിക്കുന്നതാണ്. ഇവ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഗുണങ്ങള്‍
വെളുത്തുള്ളിയില്‍ അലിസിന് എന്ന ഘടകം അടങ്ങിയിരിക്കുന്നു. ഇത് ശിരോചര്മ്മത്തിലേയ്ക്കുള്ള രക്തത്തിന്റെ ഒഴുക്ക് വേഗത്തിലാക്കാന്‍ സഹായിക്കുന്നു. രക്തോട്ടം വര്‍ദ്ധിക്കുന്നത് മുടിയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്നു. മുടിയെ വേരില്‍ നിന്നും ബലപ്പെടുത്തുന്നു. മുടി വളരാന്‍ സഹായിക്കുന്നതാണ്.
വെളുത്തുള്ളിയില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, തലയില്‍ നിന്നും യീസ്റ്റ് ഇന്ഫക്ഷന് ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്. യീസ്റ്റ് ഇന്ഫക്ഷന് മൂലം തലയോട്ടിയില്‍ താരന് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ താരനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നതാണ്.
വെളുത്തുള്ളിയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് തലയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാനും വെളുത്തുള്ളി സഹായിക്കുന്നുണ്ട്. കൂടാതെ, ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാനും ഇതുമൂലം ഉണ്ടാകുന്ന മുടി കൊഴിച്ചില്‍ തടയാനും വെളുത്തുള്ളി സഹായിക്കുന്നു. ഈ ഗുണങ്ങളെല്ലാം ലഭിക്കാന്‍ വെളളുത്തുള്ളി ഏത് വിധത്തില്‍ ഉപയോഗിക്കാം എന്ന് നോക്കാം.
വെളുത്തുള്ളി ഓയില്‍
ഈ എണ്ണ തയ്യാറാക്കുന്നതിനായി 5 അല്ലി വെളുത്തുള്ളി എടുക്കുക. ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഡബിള്‍ ബോയില്‍ ചെയ്തെടുക്കുന്നതാണ് നല്ലത്. അതിനുശേഷം ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റാന്‍ സഹായിക്കും. തലയില്‍ നിന്നും താരന് ഇല്ലാതാക്കാനും സഹായിക്കുന്നതാണ്.
വെളുത്തുള്ളി ഹെയര്‍ മാസ്ക്
ഒരു മുട്ടയുടെ വെള്ള എടുക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ നാരങ്ങനീരും, 5 അല്ലി വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇത് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വീതം ഈ ഹെയര്‍മാസ്ക് ഉപയോഗിക്കുക. മുടി കൊഴിച്ചില്‍ കുറയും. മുടി വളരും. തലയില്‍ നിന്നും താരന് അകലുന്നതാണ്.
വെളുത്തുള്ളി ഷാംപൂ
നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഷാംപൂവില്‍ 5 അല്ലി വെളുത്തുള്ളി ചതച്ച് ചേര്‍ക്കുക. ഇത്തരത്തില്‍ ഷാംപൂ ഉപയോഗിക്കുന്നത് തലയില്‍ നിന്നും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. മുടി വളരാന്‍ സഹായിക്കുന്നതാണ്. മുടി കൊഴിച്ചില്‍ കുറയ്ക്കാനും, തലയിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ആഹാരത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് ആരോഗ്യത്തിനും, മുടിയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നതാണ്. വെളുത്തുള്ളി അലര്‍ജി ഉള്ളവര്‍, ഒരു ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
