Latest Updates
-
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ
തേങ്ങാപ്പാലില്‍ നിറയൗവ്വനവും ചെറുപ്പവും ആരോഗ്യവും നിലനിര്‍ത്താം
തേങ്ങാപ്പാല്‍ നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും മുടിക്കും വളരെയധികം ഗുണം ചെയ്യുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി നേരിടുന്ന പല അവസ്ഥകളിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. തേങ്ങാപ്പാല്‍ പാചകത്തില്‍ ഉപയോഗിക്കുന്നത് അതിന്റെ രുചി കാരണം മാത്രമല്ല, ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാലുമാണ്. ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിനും ഇത് വഹിക്കുന്ന പങ്ക് നിസ്സാരമല്ല.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും നിസ്സാരമായി പരിഹരിക്കുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍. എന്നാല്‍ ഇത് എപ്രകാരം ചര്‍മ്മത്തിലും മുടിയിലും മാറ്റം വരുത്താന്‍ സഹായിക്കുന്നു എന്നതിനെക്കുറിച്ചാണ് ഈ ലേഖനം. നമ്മള് ഇന്നുപയോഗിക്കുന്ന പല സൗന്ദര്യ സംരക്ഷണ വസ്തുക്കളിലും തേങ്ങാപ്പാല്‍ അടങ്ങിയിട്ടുണ്ട്.

മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആയി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ വരള്‍ച്ചയു പ്രതിസന്ധിയും ഇല്ലാതാക്കുകയും ചര്‍മ്മത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. വരള്‍ച്ച, ചൊറിച്ചില്‍, വീക്കം, ചുവപ്പ് എന്നിവയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ തേങ്ങാപ്പാല്‍ അത്യുത്തമമാണ്. ആരോഗ്യമുള്ള തിളക്കമുള്ള ചര്‍മ്മമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന് സഹായിക്കുന്നതാണ് തേങ്ങാപ്പാല്‍. ഇത് മുഖത്ത് പുരട്ടി അല്പ സമയം കഴിഞ്ഞ് ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം പലരിലും ആത്മവിശ്വാസത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്ന ചര്മ്മാവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തേങ്ങാപ്പാല്‍. ഇത് ചര്‍മ്മത്തിന് ഇലാസ്തികയും അതോടൊപ്പം തന്നെ വഴക്കവും നിലനിര്‍ത്തുന്നു. തേങ്ങാപ്പാലില്‍ അല്പം ബദാം അരച്ചത് മിക്സ് ചെയ്ത് അത് മുഖത്ത് പുരട്ടി അരമണിക്കൂറിന് ശേഷം ചെറുപയര്‍ പൊടി ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും കുത്തുകളും എല്ലാം ഇല്ലാതാവും എന്നതില്‍ സംശയം വേണ്ട.
കണ്ണിന് താഴെ കറുത്ത പാടുകള്‍
പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാവാം. എന്നാല്‍ അവയെ എപ്രകാരം ഇല്ലാതാക്കണം എന്നുള്ളത് മാത്രം പലരിലും സംശയമുള്ളതാണ്. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായിരിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ അല്പം റോസ് വാട്ടറും തേങ്ങാപ്പാലും മിക്സ് ചെയ്ത് അവിടെ പുരട്ടുക. അതിന് ശേഷം ഇത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ സമയം ചെയ്യുക. ഇതിലൂടെ കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണാന്‍ സാധിക്കുന്നു.
മുടിയുടെ വളര്‍ച്ചക്ക്
രോമകൂപത്തില്‍ പോഷകവും മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്ന അവശ്യ പോഷകങ്ങള്‍ എല്ലാം തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ മുടിക്കുണ്ടാവുന്നു. തേങ്ങാപ്പാല്‍ നല്ലതുപോലെ മുടിയില്‍ മസ്സാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് പോഷണവും ഈര്‍പ്പവും നല്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മുടിയില്‍ തേങ്ങാപ്പാല്‍ ഉപയോഗിക്കാവുന്നതാണ്.
അകാലനരക്ക് പരിഹാരം
പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് അകാലനര. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തേങ്ങാപ്പാല്‍ ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം നിങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അകാല നരയെ വെറും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എന്നത് തന്നെയാണ് കാര്യം. തേങ്ങാപ്പാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും പോഷണവും നല്‍കുന്നത് പോലെ തന്നെ സമാനമായ രീതിയില്‍ മുടിയിലും പ്രവര്‍ത്തിക്കുന്നു. ഇത് മുടിക്ക് നല്കുന്ന ഗുണങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും എന്നതാണ് സത്യം.



Click it and Unblock the Notifications
