Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ക്ലിയർ ചർമ്മകാന്തിയ്ക്ക് പതിവാക്കാവുന്ന ചില മാജിക് കൂട്ടുകൾ
ഒരു പാടും കുരുവും ഇല്ലാതെ ചർമ്മം ക്ലിയറാക്കി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും ആരോഗ്യമുള്ള ചർമ്മം എല്ലായ്‌പ്പോഴും സുന്ദരവും, ക്ലിയറുമായിരിക്കും. ഇത്തരത്തിൽ ചർമ്മം ക്ലിയറാക്കി സൂക്ഷിക്കാൻ വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചില കറ്റാർവാഴ ഫേയ്സ്പാക്കുകൾ പരിചയപ്പെടാം.

കറ്റാർ വാഴയും തേനും
2 ടീസ്പൂൺ കറ്റാർ വാഴ ജെൽ എടുക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. നല്ലതുപോലെ മിക്സ് ചെയ്യണം. അതിനുശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ചർമ്മത്തിന്റെ മോയ്സ്ച്വർ കണ്ടന്റ് നിലനിർത്താൻ ഈ ഫേയ്സ്പാക്ക് സഹായിക്കുന്നു. കൂടാതെ, മുഖക്കുരുവും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കുന്നു.
കറ്റാർ വാഴ- വെള്ളരി
രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. ഇതിലേയ്ക്ക് വെള്ളരിയുടെ നീരും ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയുക. ചർമ്മത്തിന്റെ വീക്കം കുറയ്ക്കാനും, ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും വെള്ളരി സഹായിക്കുന്നതാണ്.
ഗുണങ്ങൾ
കറ്റാർവാഴയ്ക്ക് ഒട്ടനവധി ഗുണങ്ങൾ ഉണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ അകറ്റാൻ കറ്റാർവാഴ സഹായിക്കുന്നതാണ്. അതുപോലെ, ചർമ്മത്തിൽ ഉണ്ടാകുന്ന തടിപ്പ്, വരണ്ട ചർമ്മം എന്നിവ അകറ്റാനും കറ്റാർവാഴ ജെൽ സഹായിക്കുന്നു. കറ്റാർവാഴയിൽ ആന്റിഫംഗൽ ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ചർമ്മത്തിൽ നിന്നും കുരുക്കൾ ഇല്ലാതാക്കാൻ ഇവ സഹായിക്കുന്നതാണ്. ചർമ്മം കണ്ടാൽ യുവത്വം തോന്നാനും കറ്റാർവാഴ സഹായിക്കുന്നു. ചർമ്മത്തിലെ പാടുകളും, വരകളും ഇല്ലാതാകുന്നതാണ്. കൂടാതെ, ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും കറ്റാർവാഴ സഹായിക്കുന്നു. ഹൈപ്പർബിഗ്മെന്റേഷൻ അകറ്റാനും കറ്റാർവാഴ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ ചർമ്മത്തിന് അനുസരിച്ച് കറ്റാർവാഴ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചിലർക്ക് കറ്റാർവാഴ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുപോലെ, മേൽപറഞ്ഞ ഫേയ്സ് പാക്കുകളിൽ ഏതെങ്കിലും ചേരുവ ചർമ്മത്തിന് അലർജിയാണെങ്കിൽ ഉപയോഗിക്കാതിരിക്കുക. അടുപ്പിച്ച് ഉപയോഗിച്ചാൽ മാത്രമാണ് ഏതൊരു കാര്യത്തിനും ശരിയായ ഫലം ലഭിക്കുക. അതിനാൽ, എല്ലാ ദിവസവും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
