Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
റോസാപ്പൂവ് പോലെ നൈര്‍മല്യമായ ചര്‍മ്മത്തിന് വഴി, റോസ് ഇതള്‍ ഉപയോഗം ഇങ്ങനെ
റോസാപ്പൂ പോലെ മനോഹരവും നൈര്‍മല്യവുമായി മറ്റെന്തുണ്ട് ? അതിന്‍റെ സൗന്ദര്യമോ സുഗന്ധമോ ആകട്ടെ, റോസാപ്പൂവിന് സമാനതകളില്ല! അതുകൊണ്ടാണ് റോസ കാലങ്ങളായി സൗന്ദര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ സൗന്ദര്യത്തിന്‍റെ പ്രതീകമായ റോസയ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ മികച്ചതായി സംരക്ഷിക്കാനും കഴിയും എന്ന് അറിയാമോ ? അതേ കാലാ കാലങ്ങളായി ഉപയോഗിച്ചു വരുന്ന റോസയുടെ ചര്‍മ്മ സംരക്ഷണ സിദ്ധി നിങ്ങള്‍ക്കായി ഇവിടെ തുറന്ന് കാട്ടപ്പെടുന്നു.
റോസ് വാട്ടറിന്‍റെയും റോസ് ഓയിലിന്‍റെ യും ചർമ്മ സംരക്ഷണ ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിയാവുന്നതാണ്, റോസ് ഇതളുകള്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. റോസാദളങ്ങളില്‍ വളരെയധികം ജലാംശം അടങ്ങിയിരിക്കുന്നു, അവ നമ്മുടെ ചർമ്മത്തിന്‍റെ വിവിധ പ്രശ്നങ്ങളെ വളരെ കൃത്യമായി ശമിപ്പിക്കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തെ മൃദുലമായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി റോസ് ഇതളുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നും അവയുടെ ഗുണങ്ങളും സവിശേഷതകളും എന്തൊക്കെയാണെന്നും ഇവിടെ വായിക്കൂ.

റോസ് ഇതളുകളുടെ ഗുണങ്ങൾ
റോസാപ്പൂക്കൾക്ക് നമ്മുടെ ചർമ്മത്തിന് ആഴത്തില്‍ ഇറങ്ങി ശുദ്ധീകരിക്കുവാനുള്ള കഴിവുകള്‍ ഉണ്ട്. ചർമ്മത്തില്‍ അധികമായുണ്ടാകുന്ന എണ്ണ നീക്കം ചെയ്യാനും ഇവ സഹായിക്കുന്നു, മാത്രമല്ല ജലാംശം നല്ല അളവില്‍ ഉള്ളതിനാൽ, ഇവയ്ക്ക് ചർമ്മത്തില്‍ കുളിര്‍മ്മ നല്‍കുവാനുള്ള കഴിവും ഉണ്ട്.
റോസ് ഇതളുകളിൽ റോസ് ഓയിൽ അടങ്ങിയിട്ടുണ്ട്, അതിനാല്‍ പ്രകൃതിദത്ത ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഇവ. അതുകൊണ്ടാണ് ഇത് എണ്ണമയമുള്ളതും മുഖക്കുരു ഉള്ളതുമായ ചർമ്മത്തിന് അനുയോജ്യമായ ഒരു ഘടകമാണ് എന്ന് പറയുന്നത്. റോസ് ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിർത്തുന്നു. മാത്രമല്ല ചൊറിഞ്ഞു തടിക്കുന്നതും മറ്റും കുറക്കുവാനും റോസ് ഇതളുകള്‍ക്ക് സാധിക്കും.
റോസാപ്പൂവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ സെൻസിറ്റീവ് ചർമ്മത്തിനും ഇത് അനുയോജ്യമാണ്.
റോസാപ്പൂക്കൾ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ഈ ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ചർമ്മകോശങ്ങളെ ശക്തിപ്പെടുത്താനും അവയെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതും പ്രതിരോധശേഷിയുള്ളതുമാക്കാൻ സഹായിക്കുന്നു.
കൂടാതെ, റോസാപ്പൂവിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഒപ്പം മികച്ച ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിൻ സി ഫ്രീ റാഡിക്കലുകളുടെയും അന്തരീക്ഷത്തില്‍ നിനുള്ള മലീനീകരണങ്ങളാല്‍ സംഭവിക്കുന്ന ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കുകായും ചെയ്യുന്നു.
ചർമ്മ സംരക്ഷണത്തിനായി റോസാദളങ്ങൾ പതിവായി ഉപയോഗിക്കുന്നത് അകാല വാർദ്ധക്യം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളില്‍ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
വരണ്ട ചർമ്മത്തിന് സാധാരണ അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മത്തേക്കാൾ അകാലവാർദ്ധക്യത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ചർമ്മത്തിന് ആവശ്യമായ ഈർപ്പം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
റോസാപ്പൂവ് മികച്ച ഒരു മോയ്സ്ചറൈസര്‍ മാത്രമല്ല ചർമ്മത്തിന് അവശ്യ പോഷണങ്ങളും നൽകുന്നു, റോസ് ഓയിൽ ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും വരണ്ട അവസ്ഥ തടയാനും സഹായിക്കുന്നു. റോസാപ്പൂവിന്‍റെ പ്രകൃതിദത്തമായ ഗുണങ്ങൾ ചർമ്മത്തെ ടോൺ ചെയ്യാനും അയഞ്ഞ ചർമ്മത്തെ മുറുക്കാനും സഹായിക്കുന്നു. കൂടാതെ ഇത് നമ്മുടെ ചർമ്മത്തിന്റെ ഘടനയെ മിനുസപ്പെടുത്തുകയും വരകളുടെയും ചുളിവുകളുടെയും കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു. വൈറ്റമിൻ എയും സിയും പ്രായമാകുന്നതിന്‍റെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിലെ കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും ചർമ്മത്തെ മൃദുവും ഉറപ്പുള്ളതുമാക്കാൻ സഹായിക്കുന്നു.
റോസ് ഇതളുകൾ എങ്ങനെ ഉപയോഗിക്കാം ?
1. റോസാദളങ്ങളും പാലും
ഒരു പുതിയ റോസ് പുഷ്പം എടുത്ത് അവയുടെ ദളങ്ങൾ വേർതിരിക്കുക. അവ നന്നായി കഴുകി നന്നായി അരച്ചെടുക്കുക. അതിലേക്ക് അൽപം തണുത്ത പാൽ ചേർത്ത് പേസ്റ്റ് രൂപം ആകുന്നത് വരെ യോജിപ്പിക്കുക.
ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന്‍ ശുദ്ധമായ വെള്ളത്തിൽ കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീണ്ടും തുടരാവുന്നതാണ്.
2. റോസ് ഇതളുകളും കറ്റാർ വാഴയും
റോസാ പുഷ്പത്തില്‍ നിന്നും ദളങ്ങൾ വേർതിരിക്കുക. അവ നന്നായി കഴുകി അരച്ചെടുക്കുക. ഇതിലേക്ക് 1-2 ടീസ്പൂൺ ശുദ്ധമായ കറ്റാർ വാഴ ജെൽ ചേർക്കുക.
ഇവ ഇളക്കി മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ഇത് കട്ടിയുള്ളതായി തോന്നുകയാണെങ്കിൽ, കുറച്ച് റോസ് വാട്ടർ ചേർക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന് ശുദ്ധ ജലത്തില്‍ കഴുകുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീണ്ടും പ്രയോഗിക്കാവുന്നതാണ്.
3. റോസ് ഇതളുകളും തേനും
ഇവിടെയും നമുക്ക് റോസാ ദളങ്ങളെ നന്നായി കുതിര്‍ത്തതിനു ശേഷം അരച്ച് എടുക്കേണ്ടതാണ്. തുടര്‍ന്ന് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും മസ്സാജ് ചെയ് തേച്ച് പിടിപ്പിച്ചതിനു ശേഷം 10 - 15 മിനുറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇതും ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ വീണ്ടും പുരട്ടുന്നത് സ്വാഭാവികമായും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കുന്നതിനായി സഹായിക്കുന്നു.
4. റോസ് ഇതളുകളും തേങ്ങാപ്പാലും
ആവശ്യത്തിനു റോസ് ദളങ്ങള്‍ കഴുകി അരച്ച് വെക്കുക, ഇത് ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് 2-3 ടീസ്പൂൺ തേങ്ങാപ്പാൽ ചേർക്കുക. തുടര്‍ന്ന് ഇവയെ ഒരുമിച്ച് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്ത് 15-20 മിനിറ്റ് കാത്തിരിക്കുക. തുടര്‍ന്ന് ശുദ്ധ ജലം ഉപയോഗിച്ച് കഴുകുക. ഈ പാക്കും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.



Click it and Unblock the Notifications











