Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മുടി ഇടതൂര്‍ന്ന് വളരും, കാലങ്ങളോളം കരുത്ത്; ഈ എണ്ണയില്‍ മികച്ചത് വേറൊന്നില്ല
ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി നമുക്ക് ആത്മവിശ്വാസം നൽകുന്നു.ചില ദിവസങ്ങളിൽ നിങ്ങളുടെ മാനസികാവസ്ഥപോലും നിങ്ങളുടെ മുടിയുടെ കൈകളിലായിരിക്കും അല്ലേ. നല്ല തിളക്കമുള്ള മുടി നിങ്ങൾക്ക് നല്ലൊരു ദിവസം പ്രദാനം ചെയ്യും.മുടിക്ക് അത്രത്തോളം തന്നെ പ്രാധാന്യം ഉണ്ടെന്ന് മനസിലായില്ലേ? ഇന്ന് വിപണിയിൽ ധാരാളം ഉത്പന്നങ്ങൾ മുടി സംരക്ഷണത്തിനായി നിങ്ങൾ കാണാറില്ലേ? അതുപോലെ തന്നെ പണ്ട് മുതൽക്കേ വിവിധതരം എണ്ണകളും മറ്റു പച്ചിലകളും നമ്മുടെ മുത്തശ്ശിമാരും അമ്മമാരും ഉപയോഗിച്ചിരുന്നതായും കേട്ടിട്ടില്ലേ? അത്രത്തോളം പ്രാധാന്യം എല്ലാ കാലത്തും മുടി സംരക്ഷണത്തിന് ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ.
താരൻ ,മുടി പൊട്ടൽ ,മുടി കൊഴിച്ചിൽ എന്നിവയെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണ്.നിങ്ങൾ കേശസംരക്ഷണത്തിന് പല ഉത്പന്നങ്ങളും വാങ്ങി പരീക്ഷിച്ചിട്ടുണ്ടാകും.പലപ്പോഴും പാർലറുകളിൽ പോയി മണിക്കൂറുകൾ ചെലവിട്ടിട്ടുണ്ടാകും. നിങ്ങൾക്ക് സംതൃപ്തി കിട്ടുന്ന വിധത്തിൽ മുടിക്ക് വളർച്ചയും തിളക്കവും വേണമെങ്കിൽ ആയുർവേദം തന്നെ പരീക്ഷിക്കേണ്ടി വരും. അത്തരത്തിൽ പ്രകൃതിയിൽ നിന്നുള്ള കൂട്ടിൽ നിന്നും നിർമിച്ച ഒരു എണ്ണയാണ് ഭൃംഗരാജ് .മുടി സംരക്ഷണത്തിന് ഭൃംഗരാജ് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

മുടി സംരക്ഷണത്തിന് ഭൃംഗരാജ്
നിങ്ങൾ പലപ്പോഴും ടെലിവിഷനിലൂടെയോ ,അമ്മൂമ്മമാർ ഉപയോഗിക്കുന്നതിലൂടെയോ ഭൃംഗരാജ് എണ്ണയെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ഭൃംഗരാജ് എന്നറിയപ്പെടുന്ന എക്ലിപ്റ്റ ആൽബ മുടി സംരക്ഷണത്തിനുള്ള ഒരു അത്ഭുത ഘടകമാണ്. ചികിത്സാ ഗുണങ്ങൾക്ക് പേരുകേട്ട സസ്യമാണിത്. സംസ്‌കൃതത്തിൽ 'മുടിയുടെ രാജാവ്' എന്നർത്ഥം വരുന്ന കേശരാജ എന്നാണ് ഇതിനെ പണ്ടേ വിശേഷിപ്പിക്കുന്നത്.
സൂര്യകാന്തി കുടുംബത്തിൽ പെടുന്ന ഫാൾസ് ഡെയ്‌സി എന്ന ചെടിയിൽ നിന്നാണ് ഭൃംഗരാജ് എണ്ണ വേർതിരിച്ചെടുക്കുന്നത്. ഇത് ഇന്ത്യ പോലുള്ള ഈർപ്പമുള്ള സ്ഥലങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.ഭൃംഗരാജിന് മുടി വളർച്ച വർദ്ധിപ്പിക്കാനും അകാല നര തടയാനും താരൻ കുറയ്ക്കാനും കഴിയും.അതിനാൽ ഇതൊരു അസാധാരണ സസ്യം എന്നതിൽ സംശയം വേണ്ട.

ഭൃംഗരാജിന്റെ ഗുണങ്ങൾ
നീളമുള്ളതും ആരോഗ്യകരവും തിളക്കമുള്ളതുമായ മുടി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഒരു അത്ഭുതമാണ് ഭൃംഗരാജ്.ഒരു അല്പം ശ്രദ്ധ കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ സ്വപ്‌നം സാക്ഷാത്ക്കരിക്കാം.മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഫ്ലേവനോയിഡുകൾ പോലെയുള്ളവ കൊണ്ട് സമ്പുഷ്ടമാണ് ഭൃംഗരാജ്.ഇത് പതിവായി ഉപയോഗിച്ചാൽ തിളക്കവും ആരോഗ്യമുള്ളതുമായ മുടി നിങ്ങൾക്ക് ഉറപ്പായും ലഭിക്കും.

പ്രകൃതിദത്ത കണ്ടീഷണർ
ഭൃംഗരാജ് ഒരു മോയ്സ്ചറൈസറും പ്രകൃതിദത്ത കണ്ടീഷണറും എന്ന നിലയിൽ നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും, മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള മുടിയുടെ ഘടനയും അളവും മെച്ചപ്പെടുത്തുന്നതിനും തിളക്കമുള്ള മുടി നൽകുന്നതിനും സഹായിക്കുന്നു.

താരൻ അകറ്റുന്നു
ഇതിലെ ആന്റിഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ സോറിയാസിസിനെ ചെറുക്കാനും താരനെ അകറ്റി നിർത്താനും സഹായിക്കുന്നു.

സാന്ദ്രത കൂടിയ എണ്ണ
മറ്റ് എണ്ണകളെ അപേക്ഷിച്ച് തലയോട്ടിയിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ സഹായിക്കുകയും കേശചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിന് മറ്റു എണ്ണകളെ അപേക്ഷിച്ചു സാന്ദ്രത കൂടുതലാണ്.

മുടി കൊഴിച്ചിൽ തടയുന്നു
താരൻ, വരൾച്ച, എന്നിവ അകറ്റുകയും മുടിയുടെ ദുർബലമായ വേരുകൾ എന്നിവയ്ക്കെതിരെ പൊരുതുകയും ചെയ്യുന്നു.ഇവയെല്ലാം ആത്യന്തികമായി മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ നയിക്കുന്ന ഘടകങ്ങളാണ്. തലയോട്ടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

അകലനരയ്ക്ക് പരിഹാരം
ഇത് അകാല നര കുറയ്ക്കുകയും മുടി കറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തലയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ഒരു വസോഡയലേറ്റർ ആയി പ്രവർത്തിക്കുന്നതിനാൽ മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ഭൃംഗരാജ് ഉപയോഗിക്കുന്ന വിധം
ഭൃംഗരാജിന്റെ മാന്ത്രിക ഗുണങ്ങൾ നിങ്ങൾ മനസിലാക്കിക്കഴിഞ്ഞു. മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും , താരൻ, വരൾച്ച എന്നിവ മാറ്റി ആരോഗ്യമുള്ള മുടിക്കും ഭൃംഗരാജ് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് മനസിലായി.ഇനി ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം. എണ്ണയുടെ രൂപത്തിൽ മസാജ് ചെയ്യുന്നതാണ് തലമുടിക്ക് ഇപ്പോഴും നല്ലത്. അതിനാൽ എണ്ണയായി തന്നെയാണ് ഭൃംഗരാജുo ഉപയോഗിക്കേണ്ടത്.

ഭൃംഗരാജ് എണ്ണ ഉപയോഗിക്കേണ്ട വിധം ചുവടെ കൊടുക്കുന്നു
ഭൃംഗരാജ് എണ്ണ മിതമായി ചൂടാക്കുക.ചെറുചൂടുള്ള എണ്ണ ഉപയോഗിക്കുന്നത് മുടിയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനു സഹായിക്കും.കൂടാതെ തലയോട്ടിയുടെയും മുടിയുടെയും വരൾച്ച കുറയ്ക്കുന്നതിനും താരൻ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.മുടി അഴിച്ചിട്ട ശേഷം തലയോട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി മസാജ് ചെയ്യുക.വളരെ മൃദുവും വൃത്താകൃതിയിലുമാണ് മസാജ് ചെയ്യേണ്ടത്.തലയോട്ടിയിൽ നന്നായി എണ്ണ മസാജ് ചെയ്ത ശേഷം മുടിയിൽ എണ്ണ പുരട്ടുക.4 -5 മണിക്കൂറുകൾക്ക് ശേഷം കഴുകിക്കളയാവുന്നതാണ്.
ആയുർവേദ മൂല്യങ്ങളുള്ള ഭൃംഗരാജ് എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ നിങ്ങൾക്ക് കട്ടിയും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി സമ്മാനിക്കുകയും ചെയ്യും.



Click it and Unblock the Notifications

