Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ബീറ്റ്റൂട്ട് പതിവാക്കിയാൽ ചർമ്മത്തിനുണ്ടാകുന്ന ഗുണങ്ങൾ ഇവ
ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ചർമ്മസംരക്ഷണത്തിനായി ബീറ്റ്റൂട്ട് പലവിധത്തിൽ നിത്യേന ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ നിത്യേന ഉപയോഗിക്കുമ്പോൾ ചർമ്മത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്നും, ബീറ്റ്റൂട്ട് ഏതെല്ലാം വിധത്തിൽ ഉപയോഗിക്കാം എന്നും നോക്കാം.

ചർമ്മത്തിന്റെ ആരോഗ്യത്തിന് ബീറ്റ്റൂട്ട്
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. അതിനാൽ തന്നെ ചർമ്മത്തെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് സംരക്ഷിക്കാനും, ചർമ്മ്തതിൽ ഉണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു. ബിറ്റ്റൂട്ടിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, ബീറ്റ്റൂട്ട് ചർമ്മത്തെ ശാന്തമാക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന വീക്കവും കുറയ്ക്കുകയും ചെയ്യും. കൂടാതെ, ബീറ്റ്റൂട്ടിൽ ബീറ്റലൈൻ എന്ന പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കും. ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന് ജലാംശം നൽകാനും കട്ടിയുള്ളതാക്കാനും സഹായിക്കും. കൂടാതെ, ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കുന്നു. മുഖക്കുരുവും മറ്റ് ചർമ്മ അണുബാധകളും കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബീറ്റ്റൂട്ടിന് ഉണ്ട്. കൂടാതെ, ബീറ്റ്റൂട്ടിൽ ബീറ്റാനിഡിൻ എന്ന സവിശേഷമായ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്നും അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.
ചർമ്മ സംരക്ഷണത്തിന് ബീറ്റ്റൂട്ട് എങ്ങനെ ഉപയോഗിക്കാം
ബീറ്റ്റൂട്ട് ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനായി ബീറ്റ്റൂട്ട് തിളപ്പിക്കുകയോ ആവിയിൽ വേവിക്കുകയോ ചെയ്യുക. അതിനുശേഷം അൽപ്പം തേനും തൈരും ചേർത്ത് അരച്ച് പേസ്റ്റ് പരുവത്തിലവാക്കുക. ഇത് മുഖത്ത് പുരട്ടുക. ബീറ്റ്റൂട്ട് ടോണർ തയ്യാറആക്കുന്നതും നല്ലതാണ്. ഇതിനായി ബിറ്റ്റൂട്ട് തിളപ്പുിച്ച് ഇതിന്റെ വെള്ളം മുഖത്ത് പുരട്ടാവുന്നതാണ്. അതുപോലെ, ബീറ്റ്റൂട്ട് പൌഡർ എക്സ്ഫോളിയന്റ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ബീറ്റ്റൂട്ട് പൊടിയിൽ അൽപ്പം പഞ്ചസാരയോ ഉപ്പോ ചേർത്ത് മൃദുവായ എക്സ്ഫോളിയന്റായി ഉപയോഗിക്കുക. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും, പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ഇൻഫ്യൂസ്ഡ് ഓയിൽ ഉപയോഗിക്കുന്നതും നല്ലതാണ്. വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ പോലുള്ള കാരിയർ ഓയിലുകളിൽ ബീറ്റ്റൂട്ട് ചേർക്കുക. ഇത് ചർമ്മത്തിൽ പുരട്ടുക. ചർമ്മത്തെ പോഷിപ്പിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന നല്ലൊരു മോയ്സ്ചറൈസർ അല്ലെങ്കിൽ ട്രീറ്റ്മെന്റ് ഓയിലായി ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
