Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് മുടിയിൽ ഇങ്ങനെ ഉപയോഗിക്കൂ, മുടിയെല്ലാം പനങ്കുല പോലെ വളരും
നിരവധി പോഷകങ്ങളാൽ സമൃദ്ധമാണ് ബീറ്റ്‌റൂട്ട്. പതിവായി ബീറ്റ്‌റൂട്ട് കഴിക്കുന്നതുമൂലം ആരോഗ്യത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, ബീറ്റ്‌റൂട്ട് ജ്യൂസ് മുടിയിൽ ഉപയോഗിക്കുന്നത് മുടിയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നതിനോടൊപ്പം, മുടി നല്ലപോലെ വളരാനും സഹായിക്കും. മുടിയുടെ ആരോഗ്യത്തിനായി ബീറ്റ്‌റൂട്ട് എപ്രകാരം ഉപയോഗിക്കണം എന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിന്
ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെയും അതുപോലെ, ബീറ്റ്റൂട്ട് മുടിയിൽ പുരട്ടുന്നത് വഴിയും മുടിയ്ക്ക് പലവിധത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്. ബീറ്റ്റൂട്ടിലെ വിറ്റാമിനുകളും ധാതുലവണങ്ങളും മുടിക്ക് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെ, ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കൂടാതെ, മുടിയെ കണ്ടീഷൻ ചെയ്ത് മൃദുവാക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ട്. അതുപോലെ, മുടികളെ വേരുകളിൽ നിന്നും ബലപ്പെടുത്തുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും.
മുടി വളരാൻ ഉപയോഗിക്കേണ്ട വിധം
മുടി വളരാൻ ബീറ്റ്റൂട്ട് പലവിധത്തിൽ ഉപയോഗിക്കാവുന്നതാണ്. ഒരു ബീറ്റ്റൂട്ട് എടുത്ത് അത് നല്ലപോലെ അരച്ച് എടുക്കുക. ഈ നീര് തലയോട്ടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അതിനുശേഷം, പത്ത് മിനിറ്റ് കഴിയുമ്പോൾ സാധാ വെള്ളത്തിൽ മുടി കഴുകി എടുക്കാവുന്നതാണ്. ഇത്തരത്തിൽ ആഴ്ചയിൽ മൂന്ന് തവണ ചെയ്യുന്നത് മുടിയുടെ ആരേോഗ്യം വർദ്ധിക്കാൻ സഹായിക്കും. മുടി വളരാനും, മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നതാണ്.
ബീറ്റ്റൂട്ട് കറ്റാർവാഴ മിക്സ്
ബീറ്റ്റൂട്ടും കറ്റാർവാഴയും ചേർത്ത് അരച്ച്, പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കണം. അതിനുശേഷം ഒരു 20 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇതും മുടിയുടെ ആരോഗ്യത്തിനും മുടി വളരുന്നതിനും വളരെയധികം സഹായിക്കും.
മുടി കറുപ്പിക്കാൻ
മുടി കറുപ്പിക്കാനും ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ബീറ്റ്റൂട്ട് പേയ്സ്റ്റ് പരുവത്തിലാക്കി അരച്ചെടുക്കുക. ഇതിലേയ്ക്ക് മൈലാഞ്ചിപ്പൊടി അതുപോലെ, നാരങ്ങനീര്, കാപ്പിപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ ചെയ്യുന്നത് മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാൻ വളരെയധികം സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബീറ്റ്റൂട്ട് മുടിയിൽ പുരട്ടുന്നത് പോലെ ആഹാരത്തിൽ ചേർത്ത് കഴിക്കുന്നത് മുടിയുടെം ആരോഗ്യം വർദ്ധിപ്പിക്കാൻ കൂടുതൽ സഹായിക്കുന്നതാണ്. അതുപോലെ, നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
