Latest Updates
-
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
പിഗ്മെന്റേഷന് നീക്കാനും ചര്‍മ്മം തിളങ്ങാനും ഉരുളക്കിഴങ്ങ്; ഉപയോഗം ഇങ്ങനെ
സൗന്ദര്യത്തിന് അത്യന്താപേക്ഷിതമാണ് വൃത്തിയുള്ളതും കളങ്കമില്ലാത്തതുമായ ചര്‍മ്മം. എന്നാല്‍ പ്രായം കൂടുന്തോറും ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ ഭംഗി കെടുത്തുന്ന ഒരു പ്രശ്നമാണ് പിഗ്മെന്റേഷന്. സൂര്യപ്രകാശം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രായം തുടങ്ങി നിരവധി കാരണങ്ങളാല്‍ പിഗ്മെന്റേഷന് പ്രശ്നം സംഭവിക്കുന്നു. ചര്‍മത്തിലെ പിഗ്മെന്റേഷന് എന്ന പ്രശ്നത്തെ മറികടക്കാന്‍ പല തരത്തിലുള്ള ക്രീമുകളും ഉല്‍പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.
എന്നാല്‍ വീട്ടുവൈദ്യങ്ങളേക്കാള് മികച്ച പരിഹാരം മറ്റൊന്നില്ല. നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് നീക്കാനായി ഉരുളക്കിഴങ്ങ് നിങ്ങളെ സഹായിക്കും. പിഗ്മെന്റേഷന് നീക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഉരുളക്കിഴങ്ങ് എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്ക് നോക്കാം.

ഉരുളക്കിഴങ്ങ് നീരും തേനും
ഉരുളക്കിഴങ്ങ് ജ്യൂസ് 3 ടേബിള്‍സ്പൂണ്‍, തേന്‍ 2 ടേബിള്‍സ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഉരുളക്കിഴങ്ങ് നീരും തേനും ഒന്നിച്ച് ഇളക്കുക. നിങ്ങള്‍ ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം, മാസ്ക് നിങ്ങളുടെ മുഖത്ത് 15-20 മിനിറ്റ് നേരം പുരട്ടുക അല്ലെങ്കില്‍ അത് ഉണങ്ങുന്നത് വരെ വച്ച ശേഷം കഴുകുക. ഈ പായ്ക്ക് നിങ്ങള്‍ ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഉരുളക്കിഴങ്ങ്, നാരങ്ങ പായ്ക്ക്
ഉരുളക്കിഴങ്ങ് ജ്യൂസ് 2 ടീസ്പൂണ്‍, നാരങ്ങ നീര് 2 ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. തേന്‍ 1/2 ടീസ്പൂണ്‍ എടുത്ത് ഉരുളക്കിഴങ്ങ് നീര് നാരങ്ങ നീര് മിക്സ് ചെയ്യുക. ഈ രണ്ട് ചേരുവകളും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും മുഖത്ത് വിറ്റാമിന്‍ സി അധികമായി ചേര്‍ക്കുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ക്ക് ഈ മിശ്രിതം തേന്‍ കൂടാതെ മുഖത്ത് പുരട്ടാം എന്നാല്‍ നിങ്ങള്‍ക്ക് വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ അതില്‍ തേന്‍ ചേര്‍ക്കുക. മാസ്ക് 15 മിനിറ്റ് വിടുക, ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
ഉരുളക്കിഴങ്ങും അരിപ്പൊടിയും
ഉരുളക്കിഴങ്ങ് ജ്യൂസ് 1 ടീസ്പൂണ്‍, അരി മാവ് 1 ടീസ്പൂണ്‍, നാരങ്ങ നീര് 1 ടീസ്പൂണ്‍, തേന്‍ 1 ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഉരുളക്കിഴങ്ങിന്റെ നീര്, അരിപ്പൊടി, നാരങ്ങാനീര്, തേന്‍ എന്നിവയെല്ലാം ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. മിക്സ് ചെയ്ത പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. വൃത്താകൃതിയിലുള്ള ചലനത്തില്‍ 5 മിനിറ്റ് സൗമ്യമായി എക്സ്ഫോളിയേറ്റ് ചെയ്തുകൊണ്ട് ഇത് കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.
ഉരുളക്കിഴങ്ങും മുട്ടയും
ഒരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് നീരും മുട്ടയുടെ വെള്ളയും മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് അല്ലെങ്കില്‍ ഉണങ്ങുന്നത് വരെ വയ്ക്കുക. മുട്ടയുടെ വെള്ള ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നതിനും മുഖത്തെ ടോണ്‍ ചെയ്യുന്നതിനും സഹായിക്കുന്നു. മുട്ടയുടെ വെള്ളയ്ക്ക് ഒരു അത്ഭുതകരമായ പൂരക ഘടകമായി ഉരുളക്കിഴങ്ങ് പ്രവര്‍ത്തിക്കുന്നു. ഈ മിശ്രിതം ആഴ്ചയില്‍ മൂന്ന് തവണ പുരട്ടാം.
ഉരുളക്കിഴങ്ങും മുള്‍ട്ടാനി മിട്ടിയും
1 ഉരുളക്കിഴങ്ങ് അരച്ച് നീര് എടുക്കുക, 1 ടീസ്പൂണ്‍ മുള്‍ട്ടാനി മിട്ടിയും എടുക്കുക. നിങ്ങളുടെ മുഖത്തെ കറുത്ത പാടുകള്‍ അല്ലെങ്കില്‍ ഹൈപ്പര്പിഗ്മെന്റേഷന് എന്നിവയില്‍ നിന്ന് മുക്തി നേടാനുള്ള അത്ഭുതകരമായ പായ്ക്കാണിത്. മുള്‍ട്ടാണി മിട്ടി ടാന്‍ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും പേരുകേട്ടതാണ്. ഈ രണ്ട് ചേരുവകളും കലര്‍ത്തി 15 മിനിറ്റ് മുഖത്ത് പുരട്ടുക. തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് ഉപയോഗിക്കുക.
ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുന്നു
ഉരുളക്കിഴങ്ങ് ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ ജലാംശം വര്‍ദ്ധിപ്പിക്കുന്നതിന് വളരെ ഗുണം ചെയ്യുന്നു. ആഴത്തിലുള്ള ജലാംശം നേടാനായി, ഉരുളക്കിഴങ്ങ് ജ്യൂസ് തൈരില്‍ കലര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക, നിങ്ങളുടെ ചര്‍മ്മം തിളക്കവും മോയ്സ്ചറൈസും ആയി മാറുന്നത് നിങ്ങള്‍ക്ക് കാണാനാകും.
ചര്‍മ്മത്തിലെ കളങ്കങ്ങള്‍ അകറ്റുന്നു
ചര്‍മ്മത്തിലെ കളങ്കങ്ങള്‍ നീക്കാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് ഗുണം ചെയ്യുന്നു. തണുത്ത ഉരുളക്കിഴങ്ങ് ജ്യൂസ് ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ കളങ്കങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ചുളിവുകള്‍ നീക്കുന്നു
പ്രായമാകുന്നത് തടയാനും മുഖത്തെ ചുളിവുകള്‍ കുറയ്ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. തൈരുമായി ഉരുളക്കിഴങ്ങ് ജ്യൂസ് കലര്‍ത്തി മുഖത്ത് പതിവായി പുരട്ടുക. മുഖത്തെ ചുളിവുകള്‍ കുറയുന്നത് നിങ്ങള്‍ക്ക് കാണാനാകും. ചുളിവുകളുടെ രൂപം കുറയ്ക്കുന്നതിനും മുഖത്തിന് യുവത്വ തിളക്കം നല്‍കുന്നതിനും ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ മുഖത്ത് ഉരുളക്കിഴങ്ങ് ജ്യൂസ് ദിവസവും പുരട്ടുക.



Click it and Unblock the Notifications