Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
40നു ശേഷം മുടി പെട്ടെന്ന് കൊഴിയുന്നോ? തടയാന്‍ ചില വഴികളുണ്ട്
മുടികൊഴിച്ചില്‍ എന്ന പ്രശ്നം ഇന്നത്തെ കാലത്ത് വളരെ സാധാരണമായിരിക്കുകയാണ്. മലിനീകരണം, ശരീരത്തിലെ മാറ്റങ്ങള്‍, പ്രായക്കൂടുതല്‍ എന്നിവ ഇതിന് പിന്നിലെ സാധാരണ കാരണങ്ങളാണ്. 40 വയസ്സിനു ശേഷം ഈ പ്രശ്നം വര്‍ധിച്ചുവരുന്നു. അത്തരമൊരു സാഹചര്യത്തില്‍, മുടി കൊഴിച്ചില്‍ തടയാന്‍ ആളുകള്‍ പല തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു.
എന്നാല്‍ ഇതിന് ശേഷവും കാര്യമായ വ്യത്യാസമൊന്നും പലര്‍ക്കും കാണാറില്ല. അത്തരമൊരു സാഹചര്യത്തില്‍, മുടി കൊഴിയാനുള്ള കാരണം എന്താണെന്ന് ആദ്യം അറിയേണ്ടത് പ്രധാനമാണ്? ഇത് അറിഞ്ഞുകഴിഞ്ഞാല്‍, അതിനനുസരിച്ച് നിങ്ങള്‍ക്ക് അത് നിയന്ത്രിക്കാന്‍ കഴിയും. 40 വയസ്സിനു ശേഷം മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍
നിങ്ങളുടെ തലയില്‍ മുടിവളര്‍ച്ചയ്ക്ക് വിശ്രമം, കൊഴിയല്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ജീവിത ചക്രമുണ്ട്. സാധാരണയായി ഒരാള്‍ക്ക് പ്രതിദിനം 100 മുടിയിഴകള്‍ വരെ നഷ്ടപ്പെടും. ഇതില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വേണ്ട പ്രതിവിധികള്‍ ചെയ്യുക. ചിലതരം മുടികൊഴിച്ചില്‍ ചിലപ്പോള്‍ ഹ്രസ്വകാലമായിരിക്കും. ഭക്ഷണക്രമത്തിലെ മാറ്റങ്ങളോടും പ്രത്യേക ചികിത്സകളോടും ജീവിതശൈലിയിലെ മാറ്റങ്ങളോടുമുള്ള പ്രതികരണമായിരിക്കാം. എന്നാല്‍ ചിലതരത്തിലുള്ള മുടി കൊഴിച്ചില്‍ ശാശ്വതമായിരിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആന്‍ഡ്രോജെനിക് അലോപ്പീസിയ പോലുള്ള പാരമ്പര്യ അവസ്ഥകള്‍ ഏകദേശം 50% പുരുഷന്മാരെയും 15% സ്ത്രീകളെയും ബാധിക്കുന്നു.
മുടി കൊഴിച്ചിലിന്റെ മറ്റ് കാരണങ്ങള്‍
* അലോപ്പീസിയ ഏരിയറ്റ, തലയോട്ടിയിലെ അണുബാധ, അല്ലെങ്കില്‍ ട്രൈക്കോട്ടില്ലോമാനിയ പോലുള്ള മെഡിക്കല്‍ അവസ്ഥകള്‍
* ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം, അല്ലെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍
* മരുന്നുകള്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളുടെ ഉപയോഗം. കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിഷാദം അല്ലെങ്കില്‍ സന്ധിവാതം എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മുടികൊഴിച്ചിലിന് കാരണമായേക്കാം.
* മോശം ഭക്ഷണക്രമം
* ശാരീരികമോ വൈകാരികമോ ആയ സമ്മര്‍ദ്ദം
* ഹെയര്‍ സ്റ്റൈലിംഗ് രീതികള്‍
* തലയോട്ടിയിലെ അണുബാധ
വാത, പിത്ത, കഫ ദോഷം
ആയുര്‍വേദം പറയുന്നത്, ശരീരത്തില്‍ വാതദോഷം രൂക്ഷമാകുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ സെബം ഉല്പാദനം കുറയുന്നു എന്നാണ്. ഇത് നിങ്ങളുടെ തലയോട്ടിയും മുടിയും വരളുന്നതിനു കാരണമാകുന്നു. ഇത് പിന്നീട് മുടിയുടെ അറ്റം പിളരുന്നതിനും, മുടി ഉണങ്ങുന്നതിനും, മുടി കൊഴിച്ചിലിനും കാരണമാകുന്നു. പിത്തരസം മുടിയിലെ പ്രോട്ടീനുകള്‍ നിറം തീരുമാനിക്കുന്നു. പിത്തം വര്‍ദ്ധിച്ചാല്‍ മുടിക്ക് കനം കുറയുന്നു. അകാല നര, തലയോട്ടിയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, മുടിയിഴകളില്‍ ബാക്ടീരിയ അടിഞ്ഞുകൂടല്‍ തുടങ്ങിയവ പിത്ത അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളാണ്. കഫത്തിലെ അസന്തുലിതാവസ്ഥ നിങ്ങളുടെ തലയോട്ടിയില്‍ വളരെയധികം സെബം ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇത് താരന്, എണ്ണമയമുള്ള തലയോട്ടി, ചൊറിച്ചില്‍, മുടി കൊഴിച്ചില്‍, മറ്റ് പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കുന്നു.
മുടി കൊഴിച്ചില്‍ തടയാന്‍
മുടികൊഴിച്ചില്‍ തടയാന്‍, ആദ്യം നിങ്ങള്‍ അതിന്റെ മൂലകാരണം മനസ്സിലാക്കണം. പെട്ടെന്ന് മുടി കൊഴിച്ചില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, എത്രയും വേഗം ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് നല്ലത്. എത്രയും വേഗം നിങ്ങള്‍ അടിസ്ഥാന പ്രശ്നം തിരിച്ചറിയുന്നുവോ അത്രയും മികച്ചതായി ചികിത്സ പ്രവര്‍ത്തിക്കും.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലിയാണ് മുടി വളര്‍ച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ചികിത്സകള്‍, മരുന്നുകള്‍, ലൈറ്റ് തെറാപ്പി, കോസ്മെറ്റിക് ചികിത്സകള്‍ എന്നിവയും സഹായിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് മുടി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നല്ല സമീകൃതാഹാരം കഴിക്കുക, സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക, മുടി ചികിത്സകള്‍, ഹീറ്റ് സ്റ്റൈലിംഗ്, മുടി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക, ആവശ്യത്തിന് വിശ്രമിക്കുക തുടങ്ങിയവ ജീവിതത്തില്‍ നടപ്പാക്കുക.
പോഷകാഹാരം
ശക്തവും നീളമുള്ളതുമായ മുടിക്ക് ആരോഗ്യകരമായ ഭക്ഷണം വളരെ പ്രധാനമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ ഉപയോഗിച്ച് മുടിയെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മുട്ട, ചീര, മത്സ്യം, മധുരക്കിഴങ്ങ്, അവോക്കാഡോ, നട്സ്, വിത്തുകള്‍, കാരറ്റ്, പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ മുടിക്ക് പോഷണം നല്കുന്ന ഭക്ഷണങ്ങളാണ്.
മുടിയില്‍ എണ്ണ തേക്കുക
മുടിയില്‍ എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്തുകയും മുടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു. മുടിയില്‍ എണ്ണ പുരട്ടിയ ശേഷം, അവ ശരിയായി കഴുകിക്കളയുകയും ചെയ്യുക.
തല മസാജ്
ആയുര്‍വേദം അനുസരിച്ച്, മുടിയുടെ ആരോഗ്യത്തിനായി നിങ്ങള്‍ ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യണം. ഹെര്‍ബല്‍ ഓയില്‍ ഉപയോഗിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുന്നത് മികച്ച മുടി വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. ഇത് മുടിയുടെ വേരു മുതല്‍ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യും.



Click it and Unblock the Notifications