Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
30നു മുമ്പേ മുഖത്ത് ചുളിവ് വീണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് സൗന്ദര്യം കൂട്ടുന്ന മാജിക്
പ്രായം കൂടുന്തോറും മുഖത്ത് ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇത് സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് അല്പം ശ്രദ്ധിക്കേണ്ട ഒന്നാണ്. മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും കാരണം ഇന്നത്തെക്കാലത്ത് ചെറുപ്പക്കാരില്‍ ഈ പ്രശ്നം വര്‍ധിച്ചുവരുന്നുണ്ട്. അമിതമായ സൂര്യപ്രകാശവും മലിനീകരണവും ചര്‍മ്മത്തെ നശിപ്പിക്കുന്നു. നിങ്ങളുടെ ചില ശീലങ്ങളും ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മുഖത്ത് പ്രത്യക്ഷപ്പെടുന്ന അകാല ചുളിവുകള്‍ നിങ്ങളുടെ അനാരോഗ്യകരമായ ശീലങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
അത്തരമൊരു സാഹചര്യത്തില്‍, ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാം. ഇവ ചര്‍മ്മത്തിന്റെ പ്രായമാകല്‍ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഈ ഫേസ് പായ്ക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടാം.

ചുളിവുകളുടെ കാരണങ്ങള്‍
പ്രായം - പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രകടമാകും. പ്രായമാകുമ്പോള്‍, ചര്‍മ്മം അയഞ്ഞതും ദുര്ബലവുമാവുകയും വരണ്ടതായി മാറുകയും അത് കൂടുതല്‍ ചുളിവുകളുള്ളതായി കാണപ്പെടുകയും ചെയ്യും.
സൂര്യപ്രകാശം - സൂര്യനുമായുള്ള അധിക സമ്പര്‍ക്കം ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുള്ള ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെടുന്നു.
പുകവലി - സാധാരണയായി ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ് പുകവലി. പുവലിക്കുന്നവര്ക്ക് അവരുടെ ചര്‍മ്മത്തില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വീഴാം.
ചുളിവുകളുടെ മറ്റ് കാരണങ്ങള്‍
* ഉറക്കക്കുറവ്
* സമീകൃതാഹാരത്തിന്റെ അഭാവം
* സമ്മര്‍ദ്ദം
* മലിനീകരണം
* സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ അമിത ഉപയോഗം
ചുളിവുകള്‍ക്കുള്ള വീട്ടുവൈദ്യങ്ങള്‍
നിങ്ങളുടെ സൗന്ദര്യത്തിന് തടസ്സമാകുന്ന ചുളിവുകള്‍ ഒഴിവാക്കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാം.
കറ്റാര്‍ വാഴ - രോഗശാന്തി ഗുണങ്ങള്‍ക്കും വിറ്റാമിന്‍ ഇ ഉള്ളടക്കത്തിനും പേരുകേട്ട കറ്റാര്‍ വാഴ 90 ദിവസം തുടര്‍ച്ചയായി ചര്‍മ്മത്തില്‍ പുരട്ടുന്നത് ചുളിവുകളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. മങ്ങിയ ചര്‍മ്മം നീക്കാനും ഫലപ്രദമാണ് കറ്റാര്‍വാഴ.
മുട്ടയുടെ വെള്ള
മുട്ടകളുടെ ഗുണം ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, പ്രോട്ടീന്‍ സംയുക്തം എന്നിവ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. മുട്ടയുടെ വെള്ള നമ്മുടെ ചര്‍മ്മത്തെ ദൃഢമാക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തില്‍ നിന്ന് അധിക സെബം ആഗിരണം ചെയ്യുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് ചുളിവുകള്‍ മങ്ങാന്‍ സഹായിക്കും. ഒരു മോയ്സ്ചറൈസിംഗ് ഏജന്റായി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും പുനസ്ഥാപിക്കുന്നു. ചര്‍മ്മത്തിലെ ചുളിവ് ബാധിച്ച പ്രദേശങ്ങളില്‍ വെളിച്ചെണ്ണ മസാജ് ചെയ്താല്‍ മാത്രം മതി. രാത്രി ഇങ്ങനെ ചെയ്ത് രാവിലെ കഴുകിക്കളയുക.
വാഴപ്പഴം മാസ്ക്
വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കറുത്ത പാടുകള്‍ മങ്ങാന്‍ സഹായിക്കും, ഒപ്പം വാര്‍ദ്ധക്യ ചുളിവുകളും തടയാം. ചര്‍മ്മകോശങ്ങള്‍ക്ക് ശരിയായ ജലാംശം നല്കാന് വാഴപ്പഴം സഹായിക്കുന്നു. നന്നായി പഴുത്ത ഒരു വാഴപ്പഴം ചര്‍മ്മത്തില്‍ പുരട്ടി 15-20 മിനുട്ട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.
ഒലിവ് ഓയില്‍
മൃദുവായ ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒലിവ് ഓയില്‍ നിങ്ങള്‍ക്ക് ഒരു നല്ല കൂട്ടാളിയാണ്. ചര്‍മ്മത്തിലെ ചുളിവുകള്‍ ഭേദമാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ ചര്‍മ്മത്തിന്റെ കൊളാജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ചര്‍മ്മത്തില്‍ കുറച്ച് തുള്ളി ഒലിവ് ഓയില്‍ തേച്ച് മസാജ് ചെയ്യുകയും പിന്നീട് ഒരു തൂവാല കൊണ്ട് വൃത്തിയാക്കുകയും ചെയ്യുന്നത് ചുളിവുകള്‍ ഭേദമാക്കാന്‍ ഫലപ്രദമാണ്.
വാസ്ലിന്
നിങ്ങളുടെ ചുളിവുകളുള്ള ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനുള്ള ഒരു പഴയ രീതിയാണ് വാസ്ലിന് ഉപയോഗം. ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ വാസ്ലിന് സഹായിക്കുന്നു. ചര്‍മ്മ പ്രശ്നം ബാധിച്ച സ്ഥലത്ത് വാസ്ലിന് പ്രയോഗിച്ച് കുറച്ച് മിനിറ്റ് മസാജ് ചെയ്ത് രാവിലെ കഴുകിക്കളയുക.
കക്കിരി മാസ്ക്
വെള്ളം, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം കക്കിരിയെ ഒരു മികച്ച സൗന്ദര്യ സംരക്ഷണ വസ്തുവാക്കി മാറ്റുന്നു. ഒരു കക്കിരി മാസ്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ ഇറുകിയതാക്കാനും ജലാംശം നല്‍കാനും സഹായിക്കുന്നു. കക്കിരി അരച്ച് ജ്യൂസ് വേര്‍തിരിച്ചെടുത്ത് നിങ്ങളുടെ മുഖത്തുടനീളം പുരട്ടി അല്പനേരം കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക.



Click it and Unblock the Notifications











