Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
തലയില്‍ മാത്രമല്ല മുഖത്തും താരന് വില്ലന്‍, ലക്ഷണങ്ങള്‍ ഇവയാണ്, പ്രതിരോധം എങ്ങനെ വേണമെന്നറിയാം
താരന് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരിക തലയില്‍ കാണുന്ന വെളുത്ത പൊടിയാണ്. പക്ഷേ താരന് തലയില്‍ മാത്രമല്ല, ശരീരത്തില്‍ എവിടെയും ഉണ്ടാകാവുന്ന ചര്‍മ്മരോഗമാണ്. സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് എന്നും അറിയപ്പെടുന്ന താരന് ചിലര്‍ക്ക് മുഖത്ത് വരാറുണ്ട്. പുരികങ്ങള്‍, മൂക്ക്, താടി എന്നിവയ്ക്ക് ചുറ്റുമുള്ള ചര്‍മ്മത്തിലാണ് സാധാരണയായി മുഖത്ത് താരനുണ്ടാകുന്നത്. ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.

കാരണങ്ങള്‍
പല ഘടകങ്ങളും മുഖത്തെ താരനെ സ്വാധീനിക്കുന്നുണ്ട്. മലസീസിയ എന്ന യീസ്റ്റിന്റെ അമിതവളര്‍ച്ചയാണ് ഒരു പ്രധാന കാരണം. ഈ യീസ്റ്റ് ചര്‍മ്മത്തില്‍ വസിക്കുകയും രോമകൂപങ്ങള്‍ ഉത്പാദിപ്പിക്കുന്ന എണ്ണ അഥവാ സെബം കഴിക്കുകയും ചെയ്യുന്നു. ഈ യീസ്റ്റ് അമിതമായി ഉണ്ടാകുമ്പോള്‍ ചര്‍മ്മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടായിത്തുടങ്ങുന്നു.പാരമ്പര്യമായും താരനുണ്ടാകാം. കുടുംബത്തില്‍ സെബോറെഹിക് ഡെര്‍മറ്റൈറ്റിസിന്റെ ചരിത്രമുണ്ടെങ്കില്‍, ആ കുടുംബത്തിലുള്ളവര്‍ക്ക് അത് വരാനുള്ള സാധ്യത കൂടുതലാണ്. സമ്മര്‍ദ്ദവും കാലാവസ്ഥാ വ്യതിയാനങ്ങളും രോഗലക്ഷണങ്ങള്‍ കൂടാന്‍ കാരണമാകുകയും വഷളാക്കുകയും ചെയ്യും.
തിരിച്ചറിയേണ്ടത് പ്രധാനം
മുഖത്തെ താരന് തിരിച്ചറിയുന്നത് അത് കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമാണ്. വെളുത്തതോ മഞ്ഞയോ പോലുള്ള പൊടി, ചര്‍മ്മത്തിന്റെ ചുവപ്പ്, ചൊറിച്ചില്‍ പാടുകള്‍ എന്നിവ മുഖത്തെ താരന്റെ ലക്ഷണമാണ്. ചിലപ്പോള്‍ വേദനയോ പുകച്ചിലോ അനുഭവപ്പെടാം.
മുഖത്തെ താരന് പ്രതിരോധിക്കുന്നതിന് ചര്‍മ്മം എപ്പോഴും വൃത്തിയുള്ളതും ഈര്‍പ്പമുള്ളതുമാക്കി നിലനിര്‍ത്തുന്നത് പ്രധാനമാണ്. മൃദുവായ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. എന്നാല്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്ന ഡ്രൈ സോപ്പുകള്‍ ഒഴിവാക്കുക. യീസ്റ്റ് വളര്‍ച്ച കുറയ്ക്കാന്‍ ഓവര്‍-ദി-കൌണ്ടര്‍ ആന്റിഫംഗല്‍ ക്രീമുകളും സഹായിക്കും. രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍, ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക. കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ അല്ലെങ്കില്‍ ആന്റിഫംഗലുകള്‍ അടങ്ങിയ ഔഷധ ഷാംപൂകള്‍ അല്ലെങ്കില്‍ ക്രീമുകള്‍ പോലുള്ളവ അവര്‍ നിര്‍ദ്ദേശിച്ചേക്കാം.
ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നത് മുഖത്തെ താരന് നിയന്ത്രിക്കാനും സഹായിക്കും. സമീകൃതാഹാരം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക, യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക.
കാരണങ്ങള്‍ മനസ്സിലാക്കുകയും രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ മുഖത്തെ താരന് ഫലപ്രദമായി കൈകാര്യം ചെയ്യാനും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താനും നിങ്ങള്‍ക്ക് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
