Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ചര്‍മത്തിലെ ചുളിവുകള്‍ മാറ്റുന്ന മാന്ത്രികജെല്; ഫ്ളാക്സ് സീഡ് ജെല്‍ വീട്ടിലുണ്ടാക്കാം
പാടുകള്‍ ഇല്ലാത്ത, അനാവശ്യ കൊഴുപ്പ് അടിഞ്ഞു കൂടാത്ത, കൃത്യമായ ആകൃതി ഉള്ള മുഖമാണ് ഏതൊരു വ്യക്തിയുടെയും സ്വപ്നം. എന്നാല്‍ തിരക്കേറിയ ജീവിതം, മതിയായ വ്യായാമം ഇല്ലാത്ത അവസ്ഥ, അമിതവണ്ണം ഇവയെല്ലാം ആ സ്വപ്നത്തെ ഇല്ലാതാക്കുന്നു.ചര്‍മത്തിന്റെ ദൃഢത നഷ്ടമാകുകയും ചര്‍മം തൂങ്ങുകയും ചെയ്യുന്നു. സൗന്ദര്യ സംരക്ഷണത്തെ വളരെ കാര്യമായി കാണുന്നവര്‍ ഇത്തരം അവസ്ഥ പരിഹരിക്കുന്നതിനായി സാധാരണയായി ബോട്ടോക്സ് ഇന്‍ജക്ഷനുകള്‍ നടത്താറുണ്ട്.എന്നാല്‍ അത് എല്ലാവര്ക്കും സാധ്യമായ കാര്യമല്ല. എന്നാല്‍ വീട്ടില്‍ നിര്മിക്കാവുന്ന ഫ്ളാക്സ് സീഡ് ജെല്‍ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.

ബോട്ടോക്സ് ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത ഒന്നാണ് ഫ്ളാക്സ് സീഡ് ജെല്‍.ഓമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് പൊതുവേ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്.ഇത് സ്മൂത്തി , ഷേക്ക് എന്നിവയില്‍ ചേര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. സമാനമായ രീതിയില്‍ ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടയാനും ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാനും ഫ്ളാക്സ് സീഡ് ജെല്‍ സഹായിക്കുന്നു.
ഫ്ളാക്സ് സീഡ് ജെല്‍ എങ്ങനെ നിര്‍മിക്കാം ?
തീര്‍ത്തും അനായാസഹകരമായി വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് ഫ്ളാക്സ് സീഡ് ജെല്‍ വീട്ടില്‍ നിര്‍മിക്കാം. ഇതിനായി 2 ടേബിള്‍ സ്പൂണ്‍ ഫ്ളാക്സ് സീഡ് എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളക്കാനായി വയ്ക്കുക. തീ കുറച്ചു വച്ച് വേണം തിളപ്പിച്ച. നല്ലതു പോലെ ഇടയ്ക്കിടെ ഇളക്കണം. ഇതില്‍ വെളുത്ത നിറത്തിലെ പത വന്നു തുടങ്ങുമ്പോള്‍ തീ കെടുത്തുക. അടുത്തപടി ഒരു തുണിയില്‍ ഇത് ശുദ്ധമായി അരിച്ചെടുക്കുക എന്നതാണ്. പതപോലുള്ള ഈ പദാര്‍ത്ഥം തണുക്കുമ്പോള്‍ ജെല്‍ പോലെയാകും. ഇത് ശേഖരിച്ചു ഗ്ലാസ് പാത്രത്തില്‍ സൂക്ഷിക്കുക. എത്ര വേണം എന്നതിന് അനുസരിച്ച് അളവും വ്യത്യാസപ്പെടുത്താം. ദീര്‍ഘകാലം ഉപയോഗിക്കാന്‍ ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്.ആവശ്യാനുസരണം മാത്രം പുറത്തെടുത്ത് ഉപയോഗിക്കുക.
എന്ത്കൊണ്ട് ഫ്ളാക്സ് സീഡ് ജെല്‍ ചര്‍മത്തെ ടൈറ്റാക്കുന്നു ?
ഫ്ളാക്സ് സീഡില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ കൂടുതല്‍ ജലാംശം പകര്‍ന്ന് സഹായിക്കുന്നു. ഇതിലൂടെ ചര്‍മം കൂടുതല്‍ ദൃഢമായി മാറുന്നു. മാത്രമല്ല, ഇത് കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. വര്‍ധിച്ച കൊളാജനിലൂടെ ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കുകയും ചെയ്യുന്നു.വരണ്ട ചര്‍മമുള്ളവര്‍ക്ക് മികച്ച പ്രതിവിധിയാണ് ഫ്ളാക്സ് സീഡ് ജെല്‍. മുഖത്തെ കരുവാളിപ്പ്, കണ്ണിനടിയിലെ കറുപ്പ്, ക്ഷീണം എന്നിവ മാറാനും ഇത് നല്ലതാണ്. ദിവസവും ഉപയോഗിക്കുന്നതിലൂടെ മികച്ച ഫലം ലഭിക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
