Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
വേനല്‍ക്കാലത്ത് വിയര്‍ത്ത് ചര്‍മ്മം ഒട്ടിപ്പിടിക്കുന്നോ: രണ്ട് മിനിറ്റില്‍ പരിഹാരം
വേനല്‍ക്കാലത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വിയര്‍ത്ത ചര്‍മ്മം. ഓരോ ദിവസം കഴിയുന്തോറും ചൂടും അസ്വസ്ഥതകളും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ചര്‍മ്മത്തേയും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് സത്യം. സണ്‍സ്ക്രീന്‍ ഉപയോഗിച്ച് മാത്രമാണ് പലരും ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നത്. വേനല്‍ക്കാലത്തെ ഒട്ടിപ്പിടിക്കുന്ന ചര്‍മ്മം പലപ്പോഴും ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നു. ഇത് കൂടാതെ ചൂട് കൂടുന്നതും ചര്‍മ്മത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്നതും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

എന്നാല്‍ ചര്‍മ്മത്തില്‍ നിന്നും ഒട്ടിപ്പിടിക്കുന്ന വിയര്‍പ്പിനെയും അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അതിന് സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല വിയര്‍പ്പ് നമ്മുടെ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുകയും അത് ചര്‍മ്മത്തിലെ എണ്ണകളുമായി കലരുകയും ചെയ്യുന്നു. ഇതാണ് ചര്‍മ്മം ഒട്ടിപ്പിടിക്കുന്നതിന് കാരണമാകുന്നു.
ദിവസത്തില്‍ രണ്ടുതവണ മുഖം കഴുകുക
വേനല്‍ക്കാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ചര്‍മ്മം ഒട്ടിപ്പിടിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും രണ്ട് തവണ മുഖം കഴുകുന്നതിന് ശ്രദ്ധിക്കണം. ഇതിന് വേണ്ടി ഫേഷ്യല്‍ ക്ലെന്‍സര്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ തരത്തിലുള്ള ചര്‍മ്മം അനുസരിച്ച് ക്ലെന്‍സര്‍ മാറ്റി ഉപയോഗിക്കാം. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണ് ഉള്ളതെങ്കില്‍, നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിനനുസരിച്ചുള്ള ഫേസ് വാഷുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഉണങ്ങിയ തുണി ഉപയോഗിക്കുക
വിയര്‍ക്കുമ്പോള്‍ അത് ഇടക്ക് നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കാരണം വേനലില്‍ ശരീരം കൂടുതല്‍ വിയര്‍ക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഒട്ടിപ്പിടിക്കുന്നു. അതുകൊണ്ട് തന്നെ വിയര്‍പ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ഉണങ്ങിയ തുണിയോ അല്ലെങ്കില്‍ വൃത്തിയുള്ള ടവ്വലോ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ മുഖത്ത് അധികം അമര്‍ത്തി തുടക്കുന്നത് നല്ലതല്ല. അതുകൊണ്ട് മുഖം തുടക്കുന്നതിന് വേണ്ടി സോഫ്റ്റ് ടിഷ്യൂ ഉപയോഗിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

തൊപ്പിയും തലയിലിടുന്ന തുണിയും കഴുകുക
വേനല്‍ക്കാലം വിയര്‍പ്പ് കൂടുതലാവുന്നത് കൊണ്ട് തന്നെ തലയില്‍ ഇടുന്ന തൊപ്പികളോ അല്ലെങ്കില്‍ തുണികളോ എല്ലാം കഴുകുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വിയര്‍ക്കുന്ന വസ്ത്രങ്ങള്‍, ടവ്വലുകള്‍ അല്ലെങ്കില്‍ ആക്സസറികള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും നിങ്ങളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. കൂടാതെ ദിനവും രണ്ട് നേരം കുളിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യേണ്ടതാണ്.
വേനല്‍ക്കാല ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍
വേനല്‍ക്കാലത്ത് ചര്‍മ്മസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. പ്രത്യേകിച്ച് ചര്‍മ്മത്തില്‍ വിയര്‍പ്പ് കൂടുതല്‍ ഉള്ളവരെങ്കില്‍. നിങ്ങള്‍ ഉപയോഗിക്കുന്ന ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശൈത്യകാലത്ത് ഉപയോഗിക്കുന്ന വസ്തുക്കള്‍ അല്ല വേനല്‍ക്കാലത്ത് ഉപയോഗിക്കേണ്ടത്. ഇതില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ചര്‍മ്മത്തില്‍ വരള്‍ച്ച കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഏതൊക്കെ ഉത്പ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം.

ശാന്തമായിരിക്കുക
സമ്മര്‍ദ്ദം എന്നത് നിങ്ങളെ കൂടുതല്‍ വിയര്പ്പിലാക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പരമാവധി സമാധാനത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ചര്‍മ്മത്തില്‍ തണുപ്പ് നിലനിര്‍ത്തുന്നതിന് വേണ്ടി ഫാനുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ എസി ഉപയോഗിക്കുന്നതും ചര്‍മ്മത്തെ തണുപ്പിക്കുന്നതിന് സഹായിക്കുന്നു. ചൂടുകാലത്ത് പുറത്ത് പോവുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ തിണര്‍പ്പ് പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനേയും പ്രതിരോധിക്കുക.
ചര്‍മ്മത്തിന്റെ തരം
ചര്‍മ്മത്തിന്റെ തരം അല്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ വരണ്ട ചര്‍മ്മമുള്ള വ്യക്തിയാണെങ്കില്‍ ഇവര്‍ ക്രീമും ജെല്‍ രൂപത്തിലുള്ള ഉത്പ്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടതാണ്. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ ഇവര്‍ക്ക് വേനല്‍ക്കാലത്ത് കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. ദിവസവും രണ്ട് നേരം കുളിക്കണം. ഇത് കൂടാതെ ചര്‍മ്മം ഇടക്കിടക്ക് കഴുകുന്നതിന് ശ്രദ്ധിക്കണം. മേക്കപ് ഉപയോഗിക്കുന്നത് പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കണം. ചര്‍മ്മങ്ങള്‍ അടയാതിരിക്കുന്നതിന് ശ്രദ്ധ വേണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ വേനല്‍ക്കാല പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാം.



Click it and Unblock the Notifications