Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സൗന്ദര്യ പ്രശ്നം മാത്രമല്ല മുഖത്തെ താരന്‍; ചികിത്സ വീട്ടിൽ നിന്ന് തുടങ്ങാം
Beauty Tips: തലയിൽ താരന്റെ ശല്യം കൊണ്ട് കഷ്ടപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്. മുടികൊഴിച്ചിൽ , തലയോട്ടിയിലെ വരൾച്ച തുടങ്ങി പല പ്രശ്നങ്ങൾക്കും തലയിലെ താരൻ കാരണമാകുന്നു. തലയിലെ സൂഷ്മസുഷിരങ്ങൾ വഴി പുറത്തെത്തുന്ന എണ്ണ തലയോട്ടിലെ പറ്റിപ്പിടിച്ചു ശല്ക്കങ്ങളായി രൂപപ്പെട്ടതാണ് താരനുണ്ടാകുന്നത്.ഇതേ താരൻ, മുഖത്തും പ്രത്യക്ഷപ്പെടാറുണ്ട്. പുരികം, നെറ്റിത്തടം, കണ്ണുകളുടെ മുകൾവശം, മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പിൻവശം എന്നിവിടങ്ങളിൽ താരൻ വന്നേക്കാം. എന്നാൽ പലപ്പോഴും ഇത് വരണ്ട ചർമം എന്ന നിലക്ക് മാത്രമാണ് ആളുകൾ കാണുന്നത്.
മുഖത്തെ താരൻ യഥാർത്ഥത്തിൽ ഒരു ചർമരോഗം തന്നെയാണ്. സെബോറെഹിക് ഡെർമറ്റൈറ്റിസ് എന്നാണ് ഇതറിയപ്പെടുന്നത്.തൊലിപ്പുറമെ ശ്കതമായ ചൊറിച്ചിൽ , വരൾച്ച എന്നിവയ്ക്ക് ഇത് കാരണമാകുന്നു. തലയോട്ടിയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായതും കാണപ്പെടുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒന്നാണിത്. മുഖത്തെ ചൊറിച്ചിൽ താരൻ മൂലമുണ്ടാകുന്നതാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. മുഖത്തെ താരൻ എല്ലാവർക്കും വരുന്ന ഒരു പ്രശ്‌നമല്ല. വരണ്ട ചർമമുള്ള ആളുകൾ, കൂടുതൽ എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്.

വെള്ളയും ഇളം മഞ്ഞയും നിറമുള്ള ശല്കങ്ങളായിരിക്കും മുഖത്ത് പ്രത്യക്ഷപ്പെടുക.വിഷാദം, പാർക്കിൻസൺസ്, ചില ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കാൻസർ, എച്ച്ഐവി ബാധ, എക്സിമ തുടങ്ങിയ അവസ്ഥകളുള്ളവരിൽ ഈ പ്രശ്നം ഗുരുതരമായി കണ്ടു വരാറുണ്ട്. എന്നാൽ സെബോറെഹിക് ഡെർമറ്റൈറ്റിസ് ചികിത്സ വീട്ടിൽ നിന്നും ചെയ്യാൻ കഴിയും. ചില വീട്ടുവൈദ്യങ്ങൾ മുഖത്തെ സൂക്ഷ്മാണുക്കളെ കുറയ്ക്കുകയും സ്വാഭാവികമായും ചർമ്മകോശങ്ങളെ പുറംതള്ളുകയും ചെയ്യും.
താരൻ മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ചൊറിച്ചിൽ ഉണ്ടാക്കുന്ന മുഖക്കുരുക്കൾ. അമിതമായ സമ്മർദ്ദം അനുഭവിക്കുന്ന ആളുകളിലും താരം തലയിലും മുഖത്തും കണ്ടു വരുന്നു.മാനസിക സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കുക, രാസ പദാർത്ഥങ്ങൾ അടങ്ങിയ ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക എന്നിവയെല്ലാം താരനെ പിടിച്ചു കെട്ടാനുള്ള മാർഗങ്ങളാണ്.
ആപ്പിൾ സിഡെർ വിനെഗർ മിശ്രിതം
1:2 എന്ന അനുപാതത്തിൽ ആപ്പിൾ സിഡാർ വെള്ളത്തിൽ ലയിപ്പിക്കുക, അതായത് 1 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ 2 ടേബിൾസ്പൂൺ വെള്ളത്തിൽ കലർത്തി അതിലേക്ക് ടീ ട്രീ ഓയിൽ ചേർക്കുക ഈ മിശ്രിതം തരാനുള്ള ഭാഗത്ത് പുരട്ടുന്നത് നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ മുഖത്തെ താരൻ അകറ്റാൻ നല്ലതാണ്. കറ്റാർ വാഴ ജെൽ പുരട്ടുന്നതും ഗുണകരമാണ്.
ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ
സാലിസിലിക് ആസിഡ് എണ്ണയും ചർമ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഒരു ടോണറായി ഉപയോഗിക്കാം. ഹൈഡ്രോകോർട്ടിസോൺ ക്രീം മുഖത്ത് പുരട്ടുക, സൾഫർ അടിസ്ഥാനമാക്കിയുള്ള തൈലങ്ങളും ക്രീമുകളും പുരട്ടുക, ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോഗിക്കുക എന്നതെല്ലാം മികച്ച ഫലം നൽകും.ചർമം ഇപ്പോഴും വൃത്തിയോടെ സംരക്ഷിക്കുന്നത് താരൻ മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കും.ദിവസത്തിൽ കുറഞ്ഞത് രണ്ടുതവണ മുഖം കഴുകുക.ചർമ്മത്തിനു അനുയോജ്യമായ ക്ലെൻസർ ഉപയോഗിക്കുക,ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുഖ ചർമം എക്സ്ഫോളിയേറ്റ് ചെയ്യുക.ചർമ്മത്തിലെ അധിക കോശങ്ങൾ മുഖത്ത് അടിഞ്ഞുകൂടാൻ തുടങ്ങുന്നതിന് മുമ്പ് അവ നീക്കം ചെയ്യാൻ എക്സ്ഫോളിയേറ്റിംഗ് സഹായിക്കുന്നു.പതിവ് വ്യായാമം, സ്ട്രെസ് മാനേജ്മെൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റ് പിന്തുടരൽ എന്നിവ മുഖത്തെ താരൻ തടയാൻ സഹായിക്കുന്നു.



Click it and Unblock the Notifications
