Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
മുടി കൊഴിച്ചിലിന് വിട, മുടി നല്ല കട്ടിയോടെ വളരാന്‍ ജീവിതശൈലി മാറ്റൂ ഇങ്ങനെ
നല്ല ഇടതൂര്‍ന്ന കറുത്ത കട്ടിയുള്ള മുടി ആഗ്രഹിക്കാത്തവരായി ആരുതന്നെയില്ല. സൗന്ദര്യത്തിന്റെ ഒരു പ്രതീകമായാണ് മുടിയെ കാണുന്നത്. ആണായാലും പെണ്ണായാലും നല്ല ആരോഗ്യമുള്ള മുടി വേണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ ഇന്നത്തെ മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും മലിനമായ അന്തരീക്ഷവും കാരണം മുടികൊഴിച്ചില്‍ പ്രശ്നം വര്‍ധിച്ചുവരികയാണ്. ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടി കൊഴിയാന്‍ തുടങ്ങുന്നു. മുടികൊഴിച്ചില്‍ പ്രശ്നം സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കഷണ്ടി എന്ന പ്രശ്നം നേരിടുന്നവരാണ് മിക്ക പുരുഷന്മാരും.
മുടികൊഴിച്ചില്‍ തടയാനായി പലരും പല വഴികളും തേടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതെല്ലാം വിപരീത ഫലമുണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, മുടി കൊഴിച്ചില്‍ പ്രശ്നം നിങ്ങളെയും അലട്ടുന്നുവെങ്കില്‍, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നിന്ന് ആരംഭിക്കുക. വിദഗ്ധരുടെ അഭിപ്രായത്തില്‍ ചില വസ്തുക്കളുടെ ഉപയോഗം മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കും. ആളുകള്‍ അറിയാതെ തന്നെ ഇത്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കും. അതിനാല്‍, മുടികൊഴിച്ചില്‍ തടയാനായി നിങ്ങളുടെ ജീവിതശൈലിയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സപ്ലിമെന്റുകള്‍ കഴിക്കുക
സിങ്ക്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി 3, ഇരുമ്പ് സപ്ലിമെന്റുകള്‍ എന്നിവ ശരീരത്തെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്താന്‍ സഹായിക്കുകയും മുടിയുടെ പ്രശ്നങ്ങള്‍ തീര്‍ക്കുകയും ചെയ്യും. ഇവ കഴിക്കേണ്ടത് നിങ്ങളുടെ രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കും. ഏതെങ്കിലും സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുമ്പായി ദോഷഫലങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഒരു ഡോക്ടറെ സമീപിക്കുക.
ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുക
മഞ്ഞള്‍, നെല്ലിക്ക, തുളസി, ജീരകം, ജാതിക്ക, ഇഞ്ചി എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, കാരണം അവ ആരോഗ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും ഇരുമ്പും ഉള്‍പ്പെടുത്തുക. ഇവയെല്ലാം നിങ്ങളുടെ മുടിയെ മികച്ചതാക്കുന്ന ഘടകങ്ങളാണ്.
പ്രോട്ടീന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുക
നിങ്ങളുടെ ഭക്ഷണത്തില്‍ മാംസം, മത്സ്യം, മുട്ട, സോയാബീന്‍, നട്സ്, സീ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക. ചില അമിനോ ആസിഡുകളുടെ (പ്രോട്ടീന്‍) അപര്യാപ്തമായ ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും കുറഞ്ഞത് 20 ശതമാനം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
സമ്മര്‍ദ്ദം കുറയ്ക്കുക
മുടി കൊഴിച്ചില്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം സമ്മര്‍ദ്ദമാണ്. ഇത് മുടി വളര്‍ച്ചയുടെ പ്രക്രിയയെ തടസ്സപ്പെടുത്തുകയും അകാല നരയിലേക്ക് നയിക്കുകയും ചെയ്യും. പതിവായി ധ്യാനവും യോഗയും പരിശീലിക്കുന്നതിലൂടെ സമ്മര്‍ദ്ദം അകറ്റാനും മുടി കൊഴിച്ചില്‍ നിയന്ത്രിക്കാനും നിങ്ങള്‍ക്ക് സാധിക്കും.
ഷാംപൂ ഉപയോഗം
നിങ്ങളുടെ തലയോട്ടിയുടെ തരം മനസിലാക്കി ശരിയായ ഷാംപൂ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കൂടാതെ ഷാംപൂവില്‍ സള്‍ഫേറ്റ്, പാരബെന്‍, സിലിക്കണ്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ഇവ നിങ്ങളുടെ മുടി പൊട്ടുന്നതിന് ഇടയാക്കിയേക്കും.
കണ്ടീഷണര്‍
ഒരു നല്ല കണ്ടീഷണറിന് നിങ്ങളുടെ മുടിയിഴകളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കേടായ മുടി നന്നാക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കണ്ടീഷനര്‍ നിങ്ങളുടെ മുടിയെ മികച്ചതായി നിലനിര്‍ത്താനും സഹായിക്കുന്നു.
രാസ ചികിത്സകള്‍ ശ്രദ്ധിക്കുക
മുടി സ്ട്രെയിറ്റനിംഗ്, പെര്‍മിംഗ്, കളറിംഗ് തുടങ്ങിയ രാസ ചികിത്സകള്‍ക്ക് വിധേയമാകുന്നത് നിങ്ങളുടെ മുടിക്ക് ദോഷമാണ്. അതിനാല്‍, ഇത്തരം കാര്യങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക. ഒരു ബ്ലോ ഡ്രൈ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഏറ്റവും കുറഞ്ഞ ചൂടില്‍ ക്രമീകരിച്ച് വയ്ക്കുക. നിങ്ങളുടെ മുടിക്ക് ചൂട് അടിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, ഒരു ലീവ്-ഇന്‍ കണ്ടീഷണര്‍ ഉപയോഗിച്ച് ആരംഭിച്ച് ഒരു ഹെയര്‍ സ്പ്രേ ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.
മുടി ട്രിം ചെയ്യുക
മുടിയുടെ അറ്റങ്ങള്‍ക്ക് സമീപമാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത്, ഓരോ ആറ് മുതല്‍ എട്ട് ആഴ്ചകളിലും മുടി ട്രിം ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അറ്റം പിളരല്‍ തടയുന്നതിനുമായി മുടി പതിവായി ട്രിം ചെയ്ത് സൂക്ഷിക്കുക.
എണ്ണ തേക്കുക
തലയില്‍ എണ്ണ തേക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിവേരുകളെ പോഷിപ്പിക്കുകയും ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടതില്ല. നിങ്ങളുടെ തലയോട്ടിക്ക് അനുയോജ്യമായ എണ്ണ ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ തല മസാജ് ചെയ്യുക. ഇത് ഒരു തുണി കൊണ്ട് മൂടിയ ശേഷം, രണ്ട് മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.



Click it and Unblock the Notifications