പ്രകൃതിയുടെ കൂട്ടിലുണ്ട് മുഖം തിളങ്ങുന്ന മാജിക്; സുന്ദര ചര്‍മ്മത്തിന് ഈ ഫെയ്‌സ് പാക്ക്

പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും എല്ലാവരും തന്നെ അവരുടെ ചര്‍മ്മം കുറ്റമറ്റതും തിളങ്ങുന്നതുമായിരിക്കണം എന്ന് ആഗ്രഹിക്കുന്നു. ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലരും വിലകൂടിയ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ പലരും ബ്യൂട്ടി പാര്‍ലറുകളില്‍ ചെന്ന് ഫേഷ്യലുകളും ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും, ഇത്രയും പണം ചിലവഴിച്ചിട്ടും ആഗ്രഹിച്ച ഫലം ലഭിച്ചെന്നുവരില്ല.

എന്നാല്‍ നിരാശപ്പെടരുത്, കുറ്റമറ്റതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കാന്‍ നിങ്ങള്‍ക്ക് ചില ആയുര്‍വേദ പരിഹാരങ്ങള്‍ പരീക്ഷിക്കാം. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാനായി നിങ്ങള്‍ക്ക് ചില മികച്ച ആയുര്‍വേദ ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് പണച്ചെലവില്ലാതെ വളരെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യും. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയാറാക്കി ഉപയോഗിക്കാവുന്ന ചില മികച്ച ആയുര്‍വേദ ഫേസ് പാക്കുകള്‍ നമുക്ക് നോക്കാം.

Homemade Ayurvedic Face Packs

തുളസി ഫെയ്സ് പായ്ക്ക്

ആഴത്തില്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്യുകയും ചെയ്യുന്ന ഒരു ഔഷധമാണ് തുളസി. ഇതിലെ ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ നിങ്ങളുടെ മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യകരമായ തിളക്കം പുനസ്ഥാപിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് നിങ്ങളുടെ മുഖ ചര്‍മ്മത്തെ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്ത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ ഓട്സ്, 10-12 തുളസി ഇലകള്‍, 1 സ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ഈ പായ്ക്കിനായി ആവശ്യം. ഓട്സ് ഒരു ബ്ലെന്‍ഡറില്‍ ചേര്‍ത്ത് നന്നായി പൊടിക്കുക. തുളസി ഇലകള്‍ പിഴിഞ്ഞ് നീരെടുക്കുക. ഈ നീരിലേക്ക് ഓട്സ് പൊടി, പാല്‍ എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 5-10 മിനിറ്റ് നേരം മുഖം മസാജ് ചെയ്യുക. ഒരു മണിക്കൂര്‍ നേരം വരണ്ടതാക്കാന്‍ വിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ മുഖം വൃത്തിയാക്കുക. നിങ്ങളുടെ മുഖത്ത് പ്രകടമായ വ്യത്യാസം കാണുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് പ്രയോഗിക്കുക.

കറ്റാര്‍വാഴ ഫെയ്സ് പായ്ക്ക്

കറ്റാര്‍വാഴ നീരില്‍ വിറ്റാമിന്‍ എ, സി, ഇ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ അസെമാനന്‍ എന്ന ഘടകം പോഷകങ്ങളെ ചര്‍മ്മകോശങ്ങളില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്് ജലാംശം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഫ്രീ റാഡിക്കല്‍ നാശത്തെ ചെറുക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

കറ്റാര്‍ വാഴ ജെല്‍ 1 ടീസ്പൂണ്‍, 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ പായ്ക്കിന് ആവശ്യം. ഒരു പാത്രത്തില്‍ നാരങ്ങ നീരും കറ്റാര്‍ വാഴ ജെല്ലും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഫെയ്സ് മാസ്‌കായി പ്രയോഗിക്കുന്നതിന് പഞ്ചസാരയും ചേര്‍ക്കുക. ഈ ഫെയ്സ് പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 10 മിനിറ്റ് സ്‌ക്രബ് ചെയ്ത് ചര്‍മ്മത്തെ പുറംതള്ളുക. ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ ഫെയ്സ് പായ്ക്ക് വൃത്തിയാക്കുക. പുതിയതും തിളക്കമുള്ളതുമായ ചര്‍മ്മം നേടുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫെയ്സ് മാസ്‌ക് നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.

മഞ്ഞള്‍ ഫെയ്സ് പായ്ക്ക്

ചര്‍മ്മപ്രശ്നങ്ങള്‍ക്കുള്ള ഒരു വീട്ടുവൈദ്യമായി കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മഞ്ഞള്‍. ഇത് കൂടുതല്‍ ബ്രേക്ക് ഔട്ടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ടോണ്‍ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ നിറത്തെ പുനരുജ്ജീവിപ്പിക്കുകയും മുഖത്തെ അനാവശ്യ രോമങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ കസ്തൂരി മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ നാരങ്ങ നീര്, 1 ടീസ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്കാവശ്യം. ഈ ചേരുവകള്‍ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് 30 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം വെള്ളം ഉപയോഗിച്ച് മാസ്‌ക് വൃത്തിയാക്കുക. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് ചര്‍മ്മമുണ്ടെങ്കില്‍ ഈ ഫെയ്സ് മാസ്‌ക് ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുക. ഫലപ്രദമായ മാറ്റത്തിനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് പ്രയോഗിക്കുക.

പുതിന ഫെയ്സ് പായ്ക്ക്

പുതിനയിലയിലെ സാലിസിലിക് ആസിഡ് മുഖക്കുരു തടയാന്‍ സഹായിക്കുന്നു. ഇതിലെ മെന്തോള്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുന്നു. ഇത് മുഖത്തെ കളങ്കങ്ങള്‍ കുറയ്ക്കുകയും ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കക്കിരി, തേന്‍ എന്നിവയുമായി പുതിന ചേര്‍ക്കുമ്പോള്‍ മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

1 കക്കിരി കഷ്ണം, 10-12 പുതിനയില, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി, പുതിനയില എന്നിവ ചതച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടി 30 മിനിറ്റ് വിടുക. ശേഷം ഫെയ്സ് മാസ്‌ക് വൃത്തിയാക്കി മുഖം വരണ്ടതാക്കുക. കളങ്കമില്ലാത്ത തിളക്കമുള്ള ചര്‍മ്മത്തിനായി ആഴ്ചയില്‍ രണ്ട് തവണ ഈ ഫെയ്സ് പായ്ക്ക് പുരട്ടുക.

നെല്ലിക്ക ഫെയ്സ് പായ്ക്ക്

നെല്ലിക്കയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കല്‍ നാശത്തെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തിന് തിളക്കമുള്ള മാറ്റം നല്‍കുകയും ചെയ്യുന്നു. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ പിഗ്മെന്റേഷനെ ഫലപ്രദമായി നേരിടുകയും ആന്റി ഏജിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, ബി, കാത്സ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് നെല്ലിക്ക.

തയാറാക്കുന്ന വിധം

1 ടീസ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍, 1 നെല്ലിക്ക എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. നെല്ലിക്ക ജ്യൂസ് വേര്‍തിരിച്ചെടുത്ത് തേനും തൈരും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി സൗമ്യമായി മസാജ് ചെയ്ത് വരണ്ടതാക്കുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ ഒരിക്കല്‍ ഈ നെല്ലിക്ക ഫെയ്സ് മാസ്‌ക് ഉപയോഗിക്കുക.

Story first published: Thursday, February 8, 2024, 14:08 [IST]
X
Desktop Bottom Promotion