Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വരണ്ട മുടിക്ക് പ്രകൃതി ഒരുക്കിയ വരദാനം; ഫലപ്രദം ഈ ഹെയര്‍ മാസ്‌ക്, കുറഞ്ഞ ഉപയോഗത്തില്‍ ഫലം
സുന്ദരവും സില്‍ക്കിയുമായി മുടി എന്നത് ദൈവത്തിന്റെ വരദാനമാണ്. നിങ്ങളുടെ മുടി മനോഹരവും സില്‍ക്കിയും ആരോഗ്യകരവുമാക്കാന്‍ മുടി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് മുടി സംരക്ഷണത്തിന് മികച്ച ഒരു ഓപ്ഷനാണ്. വീട്ടിലുണ്ടാക്കുന്ന ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ചും അത് മുടിക്ക് ഗുണം ചെയ്യുന്നു. മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് വരണ്ട മുടി. മുടിക്ക് വേണ്ടത്ര പരിചരണം നല്‍കാത്തതും തെറ്റായ മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണം. വിപണിയില്‍ ലഭിക്കുന്ന കേശസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
ഇതുമൂലം നിങ്ങളുടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കാം. എന്നാല്‍ നിങ്ങള്‍ വിഷമിക്കേണ്ടതില്ല, കാരണം ഇന്ന് ഞങ്ങള്‍ നിങ്ങളുടെ വരണ്ട മുടി പ്രശ്‌നത്തിനുള്ള പരിഹാരം പറഞ്ഞുതരാം. നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതുമാണെങ്കില്‍ വീട്ടിലുണ്ടാക്കുന്ന പ്രകൃതിദത്തമായ ചില ഹെയര്‍ മാസ്‌കുകള്‍ നിങ്ങള്‍ ഉപയോഗിക്കണം. വരണ്ട മുടി പ്രശ്‌നം പരിഹരിക്കാനായി പ്രകൃതിദത്തമായ ചില ഹെയര്‍ മാസ്‌കുകള്‍ എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ മുടി ആരോഗ്യകരവും തിളക്കവുമുള്ളതാക്കാനും സഹായിക്കും.

ഹെയര്‍ ഓയില്‍
വരണ്ട മുടിക്ക് മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ കൂടാതെ വെളിച്ചെണ്ണ, ബദാം എണ്ണ എന്നിവയും നല്ല ഫലങ്ങള്‍ക്കായി ഉപയോഗിക്കാം. ഈ എണ്ണകളെല്ലാം വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്, ഇത് മുടിയുടെ പുറം പാളിയിലെ ഈര്‍പ്പം പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് എണ്ണ ചെറുതായി ചൂടാക്കുക. ഇത് മുടിയില്‍ സൗമ്യമായി മസാജ് ചെയ്ത് ഒരു തുണി കൊണ്ട് മൂടുക. 30-40 മിനിറ്റ് കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകുക. രാത്രി കിടക്കുമ്പോള്‍ ഇത് ചെയ്ത് രാവിലെ കഴുകിക്കളയാവുന്നതുമാണ്. ഈ പ്രതിവിധി മുടിയെ ശക്തിപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യും.
തൈരും ഓയില്‍ മാസ്‌കും
വരണ്ട മുടിക്ക് വളരെ ഫലപ്രദമായ ചികിത്സയാണ് തൈരും എണ്ണയും സംയോജിപ്പിക്കുന്നത്. ഇത് പരീക്ഷിക്കാന്‍ അര കപ്പ് തൈരില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ആറ് ടേബിള്‍സ്പൂണ്‍ അവശ്യ എണ്ണയും ചേര്‍ക്കുക. ഈ മിശ്രിതം ഷാംപൂ ചെയ്ത മുടിയില്‍ പുരട്ടണം. 15-20 മിനുട്ട് നേരം മുടി തുണികൊണ്ട് പൊതിഞ്ഞ് വയ്ക്കുക. അതിനുശേഷം, ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക.
അവോക്കാഡോ പേസ്റ്റ്
വിറ്റാമിന്‍ എ, ഇ, ധാതുക്കള്‍, പൂരിത കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് അവോക്കാഡോ. ഈ പോഷകങ്ങളെല്ലാം വരണ്ട മുടി ചികിത്സിക്കാന്‍ നല്ലതാണ്. മാത്രമല്ല അവ മുടി ശക്തവും ഈര്‍പ്പമുള്ളതുമാക്കുന്നു. തൊലികളഞ്ഞ അവോക്കാഡോ മാഷ് ചെയ്ത് ഒരു മുട്ടയുമായി കലര്‍ത്തുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. അതിനുശേഷം, നിങ്ങളുടെ മുടി ഒന്നിലധികം തവണ കഴുകി വൃത്തിയാക്കുക.
വാഴപ്പഴം
ഈര്‍പ്പം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം വരണ്ട മുടിക്ക് വളരെ ഫലപ്രദമാണ്. മുടിയില്‍ വാഴപ്പഴം ഉപയോഗിക്കുന്നതിലൂടെ മുടി മൃദുവായി മാറുകയും ഇലാസ്തികത മെച്ചപ്പെടുകയും ചെയ്യും. ഒരു വാഴപ്പഴം ഉടച്ചെടുത്ത് മുടിവേരുകള്‍ മുതല്‍ അറ്റങ്ങള്‍ വരെ പുരട്ടുക. ഇത് ഒരു മണിക്കൂര്‍ വിടുക, എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക.
ഷാമ്പൂവില്‍ മുട്ട ചേര്‍ക്കുക
പാത്രത്തില്‍ ഒരു മുട്ട എടുത്ത് പൊട്ടിച്ച് ഒഴിച്ച് കുറച്ച് ഷാംപൂ ചേര്‍ത്ത് ഇളക്കുക. വരണ്ട മുടിയില്‍ ഇത് അഞ്ച് മിനിറ്റ് നേരം പുരട്ടിയ ശേഷം മുടി നന്നായി കഴുകുക. ഇത് മുടിയുടെ പ്രോട്ടീന്‍ അളവ് മെച്ചപ്പെടുത്തും.
മുട്ട മാസ്‌ക്
വരണ്ട മുടിയില്‍ നേരിട്ട് മുട്ട ഉപയോഗിക്കുക. അര കപ്പ് കൊഴുത്ത തൈര്, ഒരു മുട്ട, മൂന്ന് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയും നിങ്ങള്‍ക്ക് ചേര്‍ക്കാം. ഈ മിശ്രിതം മുടിയില്‍ പുരട്ടി 15-30 മിനിറ്റ് വിടുക. അതിനുശേഷം, ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഒമേഗ 3
നിങ്ങളുടെ ഭക്ഷണത്തില്‍ ഒമേഗ -3, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുക. സീ ഫുഡില്‍ നിന്നുള്ള പ്രോട്ടീന്‍ മുടി കട്ടിയുള്ളതും തിളക്കമുള്ളതുമായി നിലനിര്‍ത്തുന്നു. സാല്‍മണ്‍, മത്തി, ട്യൂണ, മുത്തുച്ചിപ്പി എന്നിവ കഴിക്കുന്നത് മുടിക്ക് ആവശ്യമായ ഒമേഗ -3 നല്‍കും. വരണ്ട മുടിക്ക് ഓക്സിഡന്റുകള്‍ വളരെ നല്ലതാണ്. വാല്‍നട്ട്, ബ്രൊക്കോളി, തക്കാളി, ബ്ലൂബെറി, കിഡ്നി ബീന്‍സ് എന്നിവ ഇതിനായി കഴിക്കുക.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മാസ്‌ക്
വരണ്ട മുടിക്ക് വളരെ ഫലപ്രദമായ ചികിത്സയാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും മൂന്ന് മുട്ട വെള്ളയും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടണം. മുടി അരമണിക്കൂറോളം തുണിയില്‍ മൂടി വയ്ക്കുക, തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
വെണ്ണ
വരണ്ട മുടിയില്‍ കുറച്ച് വെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറോളം ഒരു തുണി ഉപയോഗിച്ച് തല പൊതിയുക. തുടര്‍ന്ന് ഒരു ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. ഈ പ്രതിവിധി വരണ്ട മുടി ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും.
കണ്ടീഷനിംഗ്
മുടി ശരിയായി കഴുകുന്നതും കണ്ടീഷനിംഗ് ചെയ്യുന്നതും മുടി സംരക്ഷിക്കാനുള്ള അടിസ്ഥാന വഴികളാണ്. സള്‍ഫേറ്റുകള്‍, പാരബെന്‍സ്, ആല്‍ക്കഹോള്‍, ഡൈകള്‍, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവയില്ലാത്ത മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. എല്ലാത്തരം അഴുക്കുകളും, സെബം, മൃത കോശങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ മുടി പതിവായി കഴുകുക.
വിറ്റാമിനുകളും പോഷകങ്ങളും
മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും അതിന്റെ തിളക്കത്തിനും വിറ്റാമിനുകളും പോഷകങ്ങളും വേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളും ധാതുക്കളും അവശ്യ ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണക്രമം മുടി മികച്ചതായി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. എല്ലായ്പ്പോഴും പ്രോട്ടീന്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുള്‍പ്പെടെ വിവിധതരം പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.



Click it and Unblock the Notifications