Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
തിളങ്ങുന്ന ചര്‍മ്മം നേടാന്‍ ദിനവും ചെയ്യേണ്ട 6 കാര്യങ്ങള്‍
ഇന്നത്തെ കാലത്ത്, തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കുന്നവരാണ് മിക്കവരും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ചര്‍മ്മത്തെ പരിപാലിക്കേണ്ടത് എത്ര പ്രധാനമാണെന്ന് നിങ്ങള്‍ക്കറിയാമോ. രാവിലെ ഉണര്‍ന്നതിന് ശേഷവും ചര്‍മ്മത്തിന്റെ സംരക്ഷണവും ഒരുപോലെ പ്രധാനമാണ്. രാവിലെ ഉണര്‍ന്നതിന് ശേഷം ചര്‍മ്മത്തെ പരിപാലിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്തുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
പലരും രാവിലെ ഉണര്‍ന്ന് ഫേസ് വാഷും ഏതെങ്കിലും ക്രീമും ഉപയോഗിക്കുന്നു. ഇത് ചര്‍മ്മ സംരക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ പരിപാലിക്കണമെന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ പറയാം. ഇങ്ങനെ ചെയ്താല്‍ ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതിനൊപ്പം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും കുറയും. തിളങ്ങുന്ന ചര്‍മ്മത്തിന് വേണ്ടി ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ദിവസത്തില്‍ രണ്ടുതവണ ചര്‍മ്മം വൃത്തിയാക്കുക
തിളങ്ങുന്ന ചര്‍മ്മം നേടാനായി ഏതൊരു ചര്‍മ്മസംരക്ഷണ ദിനചര്യയുടെയും ആദ്യപടിയാണ് വൃത്തിയുള്ള ചര്‍മ്മം. നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്ക്, അധിക എണ്ണ, മേക്കപ്പ്, നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ എന്നിവ ഒഴിവാക്കാനായി ദിവസവും രണ്ടുതവണയെങ്കിലും മുഖം വൃത്തിയാക്കുക. രാവിലെയും രാത്രിയും ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമായി ചര്‍മ്മം ശുദ്ധിയാക്കുക. ഇത് ദിവസത്തില്‍ രണ്ട് തവണയായി പരിമിതപ്പെടുത്തുക. അല്ലെങ്കില്‍, അമിതമായ ശുദ്ധീകരണം നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക പി.എച്ച്നെ തടസ്സപ്പെടുത്തുകയും ചെയ്യും.
ആഴ്ചയില്‍ ഒരിക്കല്‍ എക്സ്ഫോളിയേറ്റ് ചെയ്യുക
ചര്‍മ്മത്തിന്റെ പാളിയില്‍ മൃതകോശങ്ങള്‍ ഉണ്ടാക്കുന്നു. ഇവ ഉപരിതലത്തിലേക്ക് നീങ്ങുകയും പൊളിഞ്ഞ് പോവുകയും ചെയ്യുന്നു. ഈ നിര്‍ജ്ജീവ കോശങ്ങള്‍ ചര്‍മ്മത്തിന് ഒരു ബാധ്യതയായി മാറുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പ്രക്രിയയാണ് എക്സ്ഫോളിയേഷന്‍. ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ കഴുകിക്കളയാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫേഷ്യല്‍ സ്ക്രബ് ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ ഘടനയും രൂപവും മെച്ചപ്പെടുത്താന്‍ ചില കെമിക്കല്‍ എക്സ്ഫോളിയന്റുകള്‍ നിങ്ങളെ സഹായിക്കും. അവ കെരാറ്റിനോസൈറ്റുകളെ തകര്‍ക്കുകയും കെരാറ്റിനോസൈറ്റ് ബില്‍ഡ് അപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് മെലാനിന്‍ ബില്‍ഡ് അപ്പ് കുറയ്ക്കുകയും അതുവഴി നിങ്ങള്‍ക്ക് തിളങ്ങുന്ന ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.
ടോണര്‍ ഉപയോഗിക്കുക
ചര്‍മ്മ ശുചീകരണവും സ്ക്രബ്ബിംഗും നിങ്ങളുടെ ചര്‍മ്മത്തിലെ പിഎച്ച് അസ്വസ്ഥമാക്കും. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ഏകദേശം 5-6 ആണ്. ക്ലെന്‍സറുകളും സ്ക്രബുകളും ഇതിനെ ചെറുതായി ക്ഷാരമുള്ളതാക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് ചെയ്യാനുള്ള ഒരു ചര്‍മ്മ സംരക്ഷണ വഴിയാണ് ടോണിംഗ്. വിപണിയില്‍ ലഭ്യമായ ടോണറുകളില്‍ കക്കിരി, കറ്റാര്‍ വാഴ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
സെറം ഉപയോഗം
മുഖക്കുരു, കറുത്ത പാടുകള്‍, ടാന്‍ തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങളാണ് തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും വലിയ തടസ്സം. സജീവ ഘടകങ്ങള്‍ അടങ്ങിയ സെറം ഉപയോഗിച്ച് നിങ്ങളുടെ ഈ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുക. നിങ്ങളുടെ ചര്‍മ്മത്തെ മെച്ചപ്പെടുത്തുന്ന ശക്തമായ ചേരുവകള്‍ സെറത്തില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് സെറം, ഡാര്‍ക്ക് സ്പോട്ട് കണ്ട്രോള് സെറം, മുഖക്കുരു കുറയ്ക്കല്‍ സെറം തുടങ്ങി നിരവധി സെറങ്ങള്‍ വിപണിയിലുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാം.
ദിവസത്തില്‍ രണ്ടുതവണ മോയ്സ്ചറൈസ് ചെയ്യുക
തിളക്കമുള്ള ചര്മംമ നേടാനായി നിങ്ങളുടെ ചര്‍മ്മത്തെ യഥാവിധി മോയ്സ്ചറൈസ് ചെയ്യുക. മോയ്സ്ചറൈസേഷന്റെ അഭാവം വളരെ വരണ്ടതോ വളരെ എണ്ണമയമുള്ളതോ ആയ ചര്‍മ്മത്തിന് കാരണമാകും. ഇവ രണ്ടും മുഖക്കുരു ഉള്‍പ്പെടെയുള്ള പലതരം ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മത്തിന്റെ ജലനഷ്ടം തടയുന്നതിന് സഹായിക്കുന്നു. കൂടാതെ മോയ്സ്ചറൈസേഷന്‍ നിങ്ങളുടെ ചര്‍മ്മത്തിന് നേരിയ തിളക്കവും നല്കുന്നു.
സണ്‍സ്ക്രീന്‍ ഉപയോഗം
സണ്‍സ്ക്രീന്‍ നിങ്ങളുടെ ചര്‍മ്മത്തെ കഠിനമായ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ മന്ദത, ഇരുണ്ട പാടുകള്‍, നേര്‍ത്ത വരകള്‍, ചുളിവുകള്‍, ചില സന്ദര്‍ഭങ്ങളില്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തിന്റെ മിനുസമാര്‍ന്ന ഘടനയെ പ്രശ്നത്തിലാക്കുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ തിളക്കം വലിച്ചെടുക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ സണ്‍സ്ക്രീന്‍ ഉപയോഗം ഉറപ്പാക്കുക.



Click it and Unblock the Notifications
