Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
കണ്ണിന് താഴെ കറുപ്പ് വരുന്നത് നിസ്സാരമാക്കല്ലേ, ഈ പ്രശ്നങ്ങളാകാം കാരണം
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്ന പല കാരണങ്ങളുണ്ട്. ദശലക്ഷക്കണക്കിന് മാറ്റങ്ങള്‍ ശരീരത്തില്‍ ഓരോ ദിവസവും സംഭവിക്കുന്നു. അതുപോലെ, പ്രായം കൂടുന്നതിനനുസരിച്ച് ചില മാറ്റങ്ങളും ശരീരത്തില്‍ സംഭവിക്കുന്നു. എല്ലാ ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാട് അഥവാ ഡാര്‍ക് സര്‍ക്കിള്‍. പല പല കാരണങ്ങളാല്‍ ഏത് പ്രായത്തിലുള്ള ആളുകള്‍ക്കും ഇത് വരാം.
ചിലപ്പോള്‍ ഇത് ആരോഗ്യപ്രശ്നങ്ങള്‍ മൂലമോ ശരീരത്തിലെ പോഷകങ്ങളുടെ അഭാവം മൂലമോ സംഭവിക്കുന്നു. ഇതുകൂടാതെ ജനിതക കാരണങ്ങളാലും പലര്‍ക്കും ഡാര്‍ക് സര്‍ക്കിള്‍ പ്രശ്നം നേരിടേണ്ടി വന്നേക്കാം. കണ്ണുകള്‍ക്ക് താഴെയുള്ള കറുത്ത പാടുകള്‍ വരുന്ന കാരണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഇന്‍സുലിന്‍ പ്രതിരോധം
ഇന്‍സുലിന്‍ പ്രതിരോധം മൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും. ഇത് വീക്കം ഉണ്ടാക്കുകയും അതുകാരണം ചര്‍മ്മത്തിന്റെ നിറം മാറുകയും ചെയ്യും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.
ഉയര്‍ന്ന കോര്‍ട്ടിസോള്‍ ലെവല്‍
നിരന്തരമായ സമ്മര്‍ദ്ദവും കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവും കണ്ണുകള്‍ക്ക് താഴെയുള്ള അതിലോലമായ ചര്‍മ്മത്തെ ദുര്‍ബലമാക്കും. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും കണ്ണുകള്‍ക്ക് താഴെ ഡാര്‍ക് സര്‍ക്കിളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
സൂര്യപ്രകാശം
സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ കൊളാജന്‍ വര്‍ദ്ധിപ്പിക്കും. ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗം നേര്‍ത്തതാക്കുകയും ഡാര്‍ക് സര്‍ക്കിളുകള്‍ വരാന്‍ കാരണമാകുകയും ചെയ്യും.
നേത്ര അലര്‍ജി
നേത്ര അലര്‍ജി കാരണം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ പ്രകോപിപ്പനവും വീക്കവും വര്‍ദ്ധിക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ കൂടുതല്‍ ദൃശ്യമാകുകയും ഡാര്‍ക് സര്‍ക്കിളുകള്‍ പ്രശ്നം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ഉറക്കക്കുറവ്
മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ അത് കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകളെ മന്ദതയിലേക്ക് തള്ളിവിടുന്നു. ഇത് ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാകും.
അനീമിയ
ശരീരത്തിലെ ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ നിങ്ങളുടെ ടിഷ്യൂകളിലേക്ക് എത്തുകയും അത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളുകള്‍ക്ക് കാരണമാവുകയും ചെയ്യും.
അധികനേരം മൊബൈല്‍ നോക്കുന്നത്
അധികനേരം മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ നോക്കുന്നത് കണ്ണുകളുടെ ആയാസത്തിനും ക്ഷീണത്തിനും കാരണമാകും. ഇത് കണ്ണ് ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഡാര്‍ക് സര്‍ക്കിള്‍ രൂപപ്പെടുന്നതിനും ഇടയാക്കും.
കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിള്‍ നീക്കാന്‍ വഴി
* കോര്‍ട്ടിസോളിന്റെ അളവ് മാറുന്നത് മൂലം കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന ഡാര്ക്് സര്‍ക്കിള്‍ കുറയ്ക്കുന്നതിന് യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക.
* കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിളിന് മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്, അതിനാല്‍ ഡോക്ടറുടെ ഉപദേശപ്രകാരം നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
* ഉറക്കക്കുറവ് മൂലം കണ്ണുകള്‍ക്ക് താഴെ കറുപ്പ് വരുന്നുവെങ്കില്‍ ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക.
* കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും സഹായിക്കും, ഇത് കണ്ണുകള്‍ക്ക് താഴെയുള്ള ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കും.
* ഉറങ്ങുന്നതിനുമുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
* കോജിക് ആസിഡ്, വിറ്റാമിന്‍ സി, നിയാസിനാമൈഡ്, കറ്റാര്‍ വാഴ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ക്രീമുകള്‍ കണ്ണിന് താഴെ പുരട്ടുന്നത് കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും.
വെളിച്ചെണ്ണ
നിങ്ങളുടെ കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. കണ്ണുകള്‍ക്ക് കീഴിലുള്ള പഫ്നസിനും ഇത് പരിഹാരം തരും. ഡാര്‍ക് സര്‍ക്കിളുകളില്‍ നിന്ന് രക്ഷ നേടുന്നതിന് കണ്ണുകള്‍ക്ക് ചുവട്ടില്‍ ഏതാനും തുള്ളി വെളിച്ചെണ്ണ എടുത്ത് മസാജ് ചെയ്യുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഉറങ്ങുന്നതിനുമുമ്പ് എല്ലാ ദിവസവും ഇത് ചെയ്യുക.
ബദാം ഓയില്‍
ചര്‍മ്മത്തിന് ജലാംശം നല്കാന് ഉത്തമമാണ് ബദാം ഓയില്‍. കണ്ണിന്റെ ഡാര്‍ക് സര്‍ക്കിള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഒപ്പം കണ്ണുകള്‍ക്ക് സമീപമുള്ള ചുളിവുകള്‍ നീക്കാനും ഫലപ്രദമാണ് ബദാം ഓയില്‍. ഡാര്‍ക് സര്‍ക്കിളുകളും പഫ്നസും തടയാന്‍ ബദാം ഓയില്‍ തേനില്‍ കലര്‍ത്തി രാത്രി കിടക്കുമ്പോള്‍ പുരട്ടുക.
കക്കിരി
ക്ഷീണിച്ച കണ്ണുകള്‍ക്ക് പുതുജീവനേകാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഐ മാസ്കാണ് ഇത്. കക്കിരി നിങ്ങളുടെ കണ്ണുകളെ ശാന്തമാക്കുന്നു. നിങ്ങള്‍ ഇത് പതിവായി ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ കണ്ണുകളുടെ മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാനാകും. കക്കിരി അടിച്ചെടുത്ത് 30 മിനിറ്റ് നേരം ഫ്രിഡ്ജില്‍ വയ്ക്കുക. തണുത്തുകഴിഞ്ഞാല്‍ ഇത് നിങ്ങളുടെ കണ്ണുകളില്‍ തുല്യമായി വച്ച് 30 മിനിറ്റ് സൂക്ഷിക്കുക. അതിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.



Click it and Unblock the Notifications











