Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
മുടി കൊഴിച്ചിലിന് പരിഹാരം ബീറ്റ്റൂട്ടും മൈലാഞ്ചിയും; ഉപയോഗിക്കേണ്ടത് ഇങ്ങനെ
മുടികൊഴിച്ചില്‍ എന്നത് ഇന്നത്തെക്കാലത്ത് ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു. ആളുകളുടെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും മുടിയെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ മോശമായിരിക്കുന്നു. ഇതുകൂടാതെ, മലിനീകരണവും ഹെയര്‍ കെയര്‍ ഉല്പന്നങ്ങളിലെ രാസവസ്തുക്കളും മുടിയെ നേരിട്ട് ബാധിക്കുന്നു, ഇത് പിന്നീട് മുടി കൊഴിച്ചിലിന് കാരണമാകുന്നു. സാധാരണ കാരണങ്ങളാലാണ് നിങ്ങളുടെ മുടി കൊഴിയുന്നതെങ്കില്‍ ചില വീട്ടുവൈദ്യങ്ങള്‍ വളരെ ഉപയോഗപ്രദമാണ്. മുടി കൊഴിച്ചിലിന് പരിഹാരമായി നിങ്ങള്‍ക്ക് മൈലാഞ്ചിയും ബീറ്റ്റൂട്ടും ഉപയോഗിക്കാം. അതിനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മുടി കൊഴിയുന്നതിന് കാരണങ്ങള്‍
കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചില മരുന്നുകള്‍, എയ്ഡ്സ്, ഹൈപ്പോതൈറോയിഡിസം, ഇരുമ്പിന്റെ കുറവ് ഉള്‍പ്പെടെയുള്ള പോഷകാഹാരക്കുറവ് തുടങ്ങിയ ചില സാധാരണ കാരണങ്ങളാല്‍ മുടി കൊഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലപ്പോള്‍ ഫംഗസ് അണുബാധ, റേഡിയേഷന് തെറാപ്പി എന്നിവ മൂലമായിരിക്കാം മുടി കൊഴിയുന്നത്. മുടികൊഴിച്ചിലിന്റെ പാരമ്പര്യമുള്ളവരിലാണ് മുടികൊഴിച്ചില്‍ കൂടുതലായി കാണപ്പെടുന്നത്.
ജനിതക പ്രശ്നങ്ങള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ആര്‍ത്തവവിരാമം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, പ്രസവം, ഗര്‍ഭധാരണം മൂലമുള്ള ഹോര്‍മോണ്‍ വ്യതിയാനം എന്നിവ കാരണം താല്‍ക്കാലികമായി നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ അനുഭവപ്പെട്ടേക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, വിഷാദം, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍ എന്നിവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഉപയോഗവും മുടി കൊഴിച്ചിലിന് കാരണമാകും.
മുടികൊഴിച്ചിലിന് വീട്ടുവൈദ്യം
മുടി എന്നത് ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ്. മിക്കവര്‍ക്കും മുടികൊഴിച്ചില്‍ ആശങ്കാജനകമായ ഒരു പ്രശ്നമാണ്. ഇത് നിങ്ങളില്‍ ഉത്കണ്ഠയുണ്ടാക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് ധാരാളം വീട്ടുവൈദ്യങ്ങളുണ്ട്. അതിലൊന്നാണ് ബീറ്റ്റൂട്ടും മൈലാഞ്ചിയും. ഈ പ്രകൃതിദത്ത പരിഹാരം യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ഒപ്പം മുടി വീണ്ടും വളരാനും സഹായിക്കുന്നു.
ബീറ്റ്റൂട്ടിന്റെയും മൈലാഞ്ചിയുടെയും ഗുണം
സാധാരണയായി ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി, ബി6, ഫോളേറ്റ്, മാംഗനീസ്, ബീറ്റൈന്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. ശിരോചര്‍മ്മം വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നതിലൂടെ വിഷാംശം ഇല്ലാതാക്കുന്ന ഘടകമായും ഇത് പ്രവര്‍ത്തിക്കുന്നു. മുടിക്ക് നിറം നല്‍കുന്നതിന് മാത്രമല്ല താരന്, തലയോട്ടിയിലെ ചൊറിച്ചില്‍ എന്നിവ തടയാനും സഹായിക്കുന്ന പ്രകൃതിദത്ത ഹെര്‍ബല്‍ ഇലയാണ് മൈലാഞ്ചി. ഇത് നിങ്ങളുടെ മുടിക്ക് നല്ലൊരു കണ്ടീഷണറായി പ്രവര്‍ത്തിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മൈലാഞ്ചി നിങ്ങളുടെ മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും മനോഹരവും സില്‍ക്കിയും ശക്തവുമായ മുടി സമ്മാനിക്കുകയും ചെയ്യുന്നു.
മുടി കൊഴിച്ചിലിന് ബീറ്റ്റൂട്ട്, മൈലാഞ്ചി ഹെയര്‍ മാസ്ക്
ബീറ്റ്റൂട്ട് ഇലകള്‍, ഒരു ബീറ്റ്റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്റൂട്ട് ഇലകളും ബീറ്റ്റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്റൂട്ട് മാസ്ക് ഇപ്പോള്‍ തയ്യാറാണ്.



Click it and Unblock the Notifications
