Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മുഖത്തെ പാടുകള്‍ നിശ്ശേഷം നീക്കും, തിളക്കമാര്‍ന്ന ചര്‍മ്മത്തിന് രക്തചന്ദനം
രക്തചന്ദനം വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന ഒരു വസ്തുവാണ്. അതിനാല്‍ ഇത് ആരാധനയില്‍ ധാരാളമായി ഉപയോഗിക്കുന്നു. എന്നാല്‍, ഇതുകൂടാതെ പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും രക്തചന്ദനം ഉപയോഗിക്കുന്നു. മുഖക്കുരു, മുഖക്കുരു പാടുകള്‍ തുടങ്ങി ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ രക്തചന്ദനം സഹായിക്കുന്നു. രക്തചന്ദനം ഉപയോഗിച്ച് നിങ്ങള്‍ക്ക് പല തരത്തിലുള്ള ഫേസ് പാക്കുകളും സ്ക്രബുകളും ഉണ്ടാക്കാം. ഈ സ്ക്രബുകളും ഫേസ് പാക്കുകളും ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചര്‍മ്മ സംബന്ധമായ എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനാകും. മുഖത്തെ പാടുകളും മറ്റ് പ്രശ്നങ്ങളും മാറ്റാന്‍ രക്തചന്ദനം ഏതൊക്കെ വിധത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.

വരണ്ട ചര്‍മ്മത്തിന്
രക്തചന്ദനപ്പൊടിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കുക. വരണ്ട പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ളതാക്കാന്‍ ഇത് പ്രയോഗിക്കാം. 10-15 മിനിറ്റിനു ശേഷം കഴുകിക്കളയുക. രക്തചന്ദനം ചര്‍മ്മകോശങ്ങള്‍ക്ക് പോഷണം നല്കാന് സഹായിക്കുന്നു.
എണ്ണമയമുള്ള ചര്‍മ്മത്തിന്
എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു മാസ്ക് തയ്യാറാക്കാന്‍ രക്തചന്ദനപ്പൊടി നാരങ്ങ നീരില്‍ കലര്‍ത്തുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് മുഴുവന്‍ പുരട്ടി ഉണങ്ങാന്‍ വിടുക. അതു കഴിഞ്ഞാല്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയുക. ഇത് സെബത്തിന്റെ സ്രവണം നിയന്ത്രിക്കാനും ചര്‍മ്മ സുഷിരങ്ങള്‍ ഇറുകിയതാക്കാനും സഹായിക്കുന്നു.
മുഖക്കുരുവിന് പരിഹാരം
മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ ചര്‍മ്മപ്രശ്നമാണ് മുഖക്കുരു. റോസ് വാട്ടറും രക്തചന്ദനവും ഉപയോഗിക്കുന്നത് നിങ്ങളുടെ മുഖക്കുരുവും, മുഖക്കുരു പാടുകളും കുറയ്ക്കാന്‍ സഹായിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പ്രകോപനം കുറയ്ക്കാനും രക്തചന്ദനത്തിന് കഴിവുണ്ട്. മികച്ച ഫലങ്ങള്‍ക്കായി നിങ്ങള്‍ക്ക് ഒരു ടീസ്പൂണ്‍ തേനും ഒരു നുള്ള് മഞ്ഞളും കൂടി ഈ പായ്ക്കില്‍ ചേര്‍ക്കാം.
മൃതകോശം നീക്കാന്‍
ഒരു ടേബിള്‍സ്പൂണ്‍ രക്തചന്ദനവും 2 ടേബിള്‍സ്പൂണ്‍ പഴുത്ത പപ്പായയും ചേര്‍ത്ത് ഒരു പായ്ക്ക് തയാറാക്കുക. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് മൃതചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കും. ഈ ഫേസ് പാക്ക് നിര്‍ജ്ജീവമായ ചര്‍മ്മത്തെ പുതുക്കുകയും ചര്‍മ്മത്തെ പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.
സണ്‍ ടാന്‍ അകറ്റാന്‍
കക്കിരി നീരോ തൈരോ എടുത്ത് രക്തചന്ദനപ്പൊടി ചേര്‍ത്ത് പായ്ക്ക് തയാറാക്കുക. ഈ ഫെയ്സ് പാക്ക് നിങ്ങളുടെ സണ്‍ ടാന്‍ അകറ്റാന്‍ സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍ കക്കിരി നീര് തുല്യ അളവില്‍ രക്തചന്ദനപ്പൊടിയുമായി കലര്‍ത്തി ബാധിത പ്രദേശത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിഞ്ഞ് കഴുകുക. നിങ്ങള്‍ക്ക് തല്‍ക്ഷണ ഫലങ്ങള്‍ കാണാന്‍ സാധിക്കും.
കറുത്ത പാടുകള്‍ നീക്കാന്‍
കറുത്ത പാടുകള്‍ നീക്കം ചെയ്യാനും പിഗ്മെന്റേഷന് കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ രക്തചന്ദനവും 2 ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഒരു ലളിതമായ പായ്ക്ക് തയ്യാറാക്കി ദിവസവും പുരട്ടുക.
രക്തചന്ദനവും പാലും
കറുത്ത പാടുകള്‍ നീക്കംചെയ്യാനും പിഗ്മെന്റേഷന് കുറയ്ക്കാനും രക്തചന്ദനം സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദനവും രണ്ടു ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് ഫേസ് പായ്ക്ക് തയ്യാറാക്കി ദിവസവും നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്.
രക്തചന്ദനവും ബദാം ഓയിലും
മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം നേടാനായി നിങ്ങള്‍ക്ക് രക്തചന്ദനവും ബദാം ഓയിലും യോജിപ്പിച്ച് മുഖത്തു പുരട്ടാവുന്നതാണ്. രണ്ട് ടീസ്പൂണ്‍ ബദാം ഓയില്‍, നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ, നാലു ടീസ്പൂണ്‍ രക്തചന്ദനപ്പൊടി എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് തയ്യാറാക്കി നിങ്ങള്‍ക്ക് മുഖത്തു പുരട്ടാവുന്നതാണ്. അല്പനേരം ഉണങ്ങാന്‍ വിട്ട് ഇത് കഴുകിക്കളയുക.



Click it and Unblock the Notifications
