Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടി കൊഴിച്ചിലിന് പ്രകൃതിദത്ത കൂട്ട്; ഉലുവ-നെല്ലിക്ക പൊടി തയാറാക്കേണ്ടത് ഇങ്ങനെ
പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചില്‍. പല കാരണങ്ങള്‍ കൊണ്ടും മുടി അമിതമായി കൊഴിയാന്‍ തുടങ്ങും. ഇത് നിങ്ങള്‍ കാര്യമാക്കാതെ വിട്ടാല്‍ പിന്നെ അത് കഷണ്ടി വരുന്നതിന് വഴിവയ്ക്കും. അത്തരമൊരു സാഹചര്യത്തില്‍, മുടി കൊഴിച്ചില്‍ പ്രശ്നം വളരെ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണ്. മുടികൊഴിച്ചില്‍ തടയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഉലുവയും നെല്ലിക്കപ്പൊടിയും ഉപയോഗിച്ച് നിങ്ങളുടെ മുടി കൊഴിച്ചില്‍ പരിഹരിക്കാനാകും. ഈ പ്രകൃതിദത്ത കൂട്ട് തയാറാക്കേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
മുടിക്ക് ഉലുവ നല്കുന്ന ഗുണങ്ങള്‍
ഉലുവ നിങ്ങളുടെ മുടിക്ക് നിരവധി ഗുണങ്ങള്‍ നല്കുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലയോട്ടി വൃത്തിയാക്കുകയും ചെയ്യുന്നു. മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഇതിലുണ്ട്. ഏത് ഹെയര്‍ മാസ്കിലും നിങ്ങള്‍ക്ക് ചേര്‍ക്കാവുന്ന ഒരു അത്ഭുതകരമായ ഘടകമാണ് ഉലുവ. മുടികൊഴിച്ചില്‍, താരന്, തലയോട്ടിയിലെ അണുബാധ, മുടി കേടുപാടുകള്‍ എന്നിവയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് ഉലുവ.

താരന് പരിഹാരം
താരന്, തലയോട്ടിയിലെ അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്ന നിക്കോട്ടിനിക് ആസിഡും മറ്റ് ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവ പേസ്റ്റ് പതിവായി തലയില്‍ പുരട്ടുന്നത് താരന് അടിഞ്ഞുകൂടുന്നത് ഗണ്യമായി കുറയ്ക്കും.
മുടി വളര്‍ത്തുന്നു
ഉലുവയുടെ സമ്പന്നമായ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ കേടുപാടുകള്‍ മാറ്റാനും സഹായിക്കും. ഉലുവയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, കാല്‍സ്യം, ഇരുമ്പ്, പ്രോട്ടീന്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളാണ്.
മുടികൊഴിച്ചില്‍ കുറയ്ക്കുന്നു
ഉലുവയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിക്ക് ആശ്വാസം നല്‍കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ആന്‍ഡ്രോജെനെറ്റിക് അലോപ്പീസിയ ബാധിച്ച ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
തലയോട്ടിയുടെ ആരോഗ്യം
ഉലുവയില്‍ കാണപ്പെടുന്ന ലെസിത്തിന്, കോശങ്ങളുടെ പുനരുദ്ധാരണ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മുടിയിളകളുടെ കേടുപാടുകള്‍ മാറ്റുകയും ചെയ്യുന്നു. ഉലുവയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കരുത്തും തിളക്കവും നല്കുന്നു. ഉലുവയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് ആരോഗ്യകരമായ മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. ഉലുവയിലെ പോഷകങ്ങള്‍ മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അകാല നര തടയാന്‍ സഹായിക്കുകയും ചെയ്യുന്നു.
മുടിക്ക് നെല്ലിക്കപ്പൊടി നല്കുന്ന ഗുണങ്ങള്‍
പണ്ടുകാലം മുതല്ക്കേ മുടി പ്രശ്നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ് നെല്ലിക്ക പൊടി. അമിതമായ മുടികൊഴിച്ചില്‍, താരന് അല്ലെങ്കില്‍ അറ്റം പിളരല്‍ എന്നിവ പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി മുടിക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു. നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും മുടിയുടെ ആരോഗ്യത്തെ പൂര്‍ണ്ണമായും സഹായിക്കുകയും ചെയ്യുന്ന ഒരു മാന്ത്രികക്കൂട്ടാണ് നെല്ലിക്ക പൊടി. അകാല നര തടയാനും നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു.
നെല്ലിക്കപ്പൊടി, ഉലുവ ഹെയര്‍ മാസ്ക്
മുടിക്ക് ഒട്ടേറെ ഗുണങ്ങള്‍ നല്‍കുന്നതിന് പേരുകേട്ട ഒന്നാണ് ഉലുവ. മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. അല്പം ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. രാവിലെ ഇത് ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് കുറച്ച് വെള്ളം ചേര്‍ക്കാം. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേര്‍ക്കുക. ഇത് ഒരു ഹെയര്‍ മാസ്കായി മുടിയില്‍ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകിക്കളയുക.



Click it and Unblock the Notifications
