Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല; ഭക്ഷണത്തില്‍ ഈയൊരു മാറ്റം വരുത്തിയാല്‍
ഒരു പ്രായം കഴിഞ്ഞാല്‍ പ്രായമാകലിന്റെ അടയാളമായി ചര്‍മ്മത്തിലും മുടിയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പലരുടെയും ഉറക്കം കെടുത്തും. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമെല്ലാം ശരീരത്തിലെ ചില ഘടകങ്ങളിലെ കുറവ് കൊണ്ടാണ്. സസ്യാധിഷ്ഠിത ഭക്ഷണക്രമം സ്വീകരിക്കുന്നത്, വാര്‍ദ്ധക്യസഹജമായ മാറ്റങ്ങളെ ഒരു പരിധി വരെ ചെറുക്കുന്നതിന് നിരവധി ആനുകൂല്യങ്ങള്‍ നല്‍കും. മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് സസ്യാധിഷ്ഠിത ഭക്ഷണക്രമം. പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ കൂടുതലായി കഴിക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ ചര്‍മ്മത്തിന്റെ രൂപവും ആരോഗ്യവും മെച്ചപ്പെടുത്താനും വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും.

ആന്റി ഓക്സിഡന്റുകളുടെ പവര്‍
പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്ന അസ്ഥിര തന്മാത്രകളായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ അവ സഹായിക്കുന്നു. സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ അടങ്ങിയ ഭക്ഷണക്രമം ശരീരത്തില്‍ ആന്റിഓക്സിഡന്റുകളുടെ അളവ് വര്‍ധിപ്പിക്കുന്നു, അവ ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും നീര്‍ക്കെട്ട് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍
പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിനും ചുളിവുകള്‍ തടയുന്നതിനും ഈ പോഷകങ്ങള്‍ പ്രധാനമാണ്. കൂടാതെ, അവ കൊളാജന്‍ ഉല്പാദനത്തെ പിന്തുണയ്ക്കുന്നു, യുവത്വമുള്ള ചര്‍മ്മത്തിന് കൊളാജന്‍ അത്യന്താപേക്ഷിതമാണ്.
ഹൃദയാരോഗ്യ ഗുണങ്ങള്‍
സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയാരോഗ്യത്തിനും മുതല്‍ക്കൂട്ടാണ്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനൊപ്പം കൊളസ്ട്രോളിന്റെ അളവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ധാന്യങ്ങളിലും പയറുവര്‍ഗങ്ങളിലും കാണപ്പെടുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും കുടലിലെ ആരോഗ്യകരമായ ബാക്ടീരികയകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഭാരം നിയന്ത്രിക്കാം
സസ്യാധിഷ്ഠിത ഭക്ഷണക്രമവും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അവയില്‍ കുറഞ്ഞ കലോറി മാത്രമേ അടങ്ങിയിട്ടുള്ളു. എന്നാല്‍ നാരുകളാല്‍ സമ്പന്നവുമാണ്, ഇത് നിങ്ങളില്‍ കൂടുതല്‍ നേരം വയറ് നിറഞ്ഞതയുള്ള തോന്നലുണ്ടാക്കുന്നു. അതുകൊണ്ട് കലോറി ഉപഭോഗം കുറയ്ക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സസ്യാധിഷ്ഠിത ഭക്ഷണക്രമം സഹായിക്കുകയും ചെയ്യും.
പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കുറയ്ക്കുന്നു
കൂടുതല്‍ സസ്യഭക്ഷണങ്ങള്‍ കഴിക്കുന്നത് വാര്‍ദ്ധക്യസഹജമായ രോഗങ്ങളായ പ്രമേഹം, ചില ക്യാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. സസ്യങ്ങളില്‍ കാണപ്പെടുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് ദീര്‍ഘകാല ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിരവധി ഗുണങ്ങളുണ്ട്.
ഭക്ഷണത്തില്‍ കൂടുതല്‍ സസ്യാധിഷ്ഠിത ഭക്ഷണം ഉള്‍പ്പെടുത്തുന്നത് പ്രായത്തിനനുസരിച്ച് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ്. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, നിങ്ങള്‍ക്ക് ഉടനടിയും ദീര്‍ഘകാലത്തേയും ആരോഗ്യ ഗുണങ്ങള്‍ ആസ്വദിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
