Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മുഖകാന്തിക്ക് ഒന്നും ചെയ്യുന്നില്ലേ, രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് ഇവ തേക്കൂ, മുഖം തിളങ്ങും
തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കുന്നതിന് എപ്പോഴും വിലകൂടിയ ഉല്‍പ്പന്നങ്ങള്‍ ആവശ്യമില്ല. വീട്ടില്‍ സുലഭമായ ചേരുവകള്‍ കൊണ്ട് ഫേസ്മാസ്കുകള്‍ ഉണ്ടാക്കി മുഖത്ത് തേച്ചാലും മുഖകാന്തിയും തിളക്കും വര്‍ധിപ്പിക്കാം. ഇനി ഇത് തേക്കാനൊന്നും സമയമില്ലെന്ന് പറയുന്നവരുണ്ടെങ്കില്‍, പകല്‍ വേണ്ട രാത്രി കിടക്കുമ്പോള്‍ ചെയ്യാവുന്ന ചില ഫേസ്മാസ്കുകളും ഉണ്ട്. ഈ പ്രകൃതിദത്ത പ്രതിവിധികള്‍ ചെലവുകുറഞ്ഞത് മാത്രമല്ല, വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ എളുപ്പവുമാണ്.

മഞ്ഞള്‍, പാല് മാസ്ക്
മഞ്ഞള്‍ ഔഷധഗുണങ്ങള്‍ക്കും, ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. മഞ്ഞളും പാലും കൊണ്ടുള്ള മാസ്ക് മുഖകാന്തിക്ക് മികച്ച വാഗ്ദാനമാണ്. കിടക്കുന്നതിന് മുമ്പ് ഈ മാസ്ക് കനം കുറച്ച് മുഖത്ത് പുരട്ടുക, രാവിലെ കഴുകുക. ഈ കോമ്പിനേഷന്‍ മുഖത്തെ ചുവപ്പ് കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.
കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ മുഖത്തിന് ജലാംശമേകുന്നു. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും വരണ്ടുപോകുന്നത് തടയാനും ഇത് സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് ഫ്രഷ് ആയ കറ്റാര്‍ വാഴ ജെല്‍ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും തണുപ്പും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. രാവിലെ കഴുകുമ്പോള്‍ മുഖത്ത് മൃദുലത അനുഭവിച്ചറിയാനാകും.
തേന്‍-നാരങ്ങ മാസ്ക്
തേന്‍ ഒരു പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ്, അതേസമയം നാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. മുഖത്തെ കറുത്ത പാടുകളും ടാനും കുറയ്ക്കാന്‍ ഇവ രണ്ടും കൂടിയുള്ള മിശ്രിതത്തിന് സാഘധിക്കും. ഈ മിശ്രിതം മിതമായി ഉപയോഗിക്കുക, കാരണം സെന്‍സിറ്റീവ് ചര്‍മ്മത്തില്‍ നാരങ്ങ ചിലപ്പോള്‍ അലര്‍ജിയുണ്ടാക്കും. അതറിയാന്‍ ആദ്യം കയ്യിലോ മറ്റോ പാച്ച് ടെസ്റ്റ് ചെയ്യാവുന്നതാണ്.
കുക്കുമ്പര്‍- തൈര് മാസ്ക്
കുക്കുമ്പര്‍ ചര്‍മ്മത്തെ തണുപ്പിക്കുന്നു, അതേസമയം തൈര് മൃതകോശങ്ങളെ പുറന്തള്ളുന്നു. ഈ ചേരുവകള്‍ മിക്സ് ചെയ്ത് പേസ്റ്റാക്കി രാത്രി പുരട്ടുക. എണ്ണമയമുള്ളതോ സംയോജിതതോ ആയ ചര്‍മ്മമുള്ളവര്‍ക്ക് ഈ മാസ്ക് അനുയോജ്യമാണ്.
കടലമാവ്- റോസ് വാട്ടര്‍ മാസ്ക്
മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കാന്‍ കടലമാവ് മികച്ചതാണ്. ഇത് റോസ് വാട്ടറുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മാസ്ക് മുഖത്തെ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാനും സഹായിക്കുന്നു.
നല്ല ഉറക്കവും പ്രധാനം
രാത്രിയിലെ ഫേസ് മാസ്കുകള്‍ക്കൊപ്പം നല്ല ഉറക്കവും കൂടിയുണ്ടെങ്കില്‍ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും കൈവരും. കൂടാതെ മറ്റുചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
ശരിയായ മാസ്ക്
നിങ്ങളുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു മാസ്ക് തിരഞ്ഞെടുക്കുക. വരണ്ട ചര്‍മ്മത്തിന്, ഹൈലൂറോണിക് ആസിഡ് പോലുള്ള ചേരുവകളുള്ള ഹൈഡ്രേറ്റിംഗ് മാസ്കുകള്‍ തിരഞ്ഞെടുക്കുക. അധിക എണ്ണയെ നിയന്ത്രിക്കുന്ന മുള്‍ട്ടാണിമിട്ടി അടിസ്ഥാനമാക്കിയുള്ള മാസ്കുകള്‍ എണ്ണമയമുള്ള ചര്‍മ്മത്തിന് ഗുണം ചെയ്യും. സെന്‍സിറ്റീവ് ചര്‍മ്മത്തിന് കറ്റാര്‍ വാഴ അല്ലെങ്കില്‍ ചമോമൈല്‍ പോലുള്ള ശാന്തമായ ചേരുവകള്‍ ആവശ്യമാണ്.
ചര്‍മ്മം വൃത്തിയാക്കുക
മാസ്ക് ഇടുന്നതിന് മുമ്പ്, മുഖത്തെ അഴുക്കും മേക്കപ്പും നീക്കം ചെയ്യുക. മാസ്ക് നിങ്ങളുടെ ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ഇതാവശ്യമാണ്. ആഴ്ചയില്‍ ഒരിക്കല്‍ എക്സ്ഫോളിയേറ്റ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ അനുവദിക്കകയും ചെയ്യുന്നു.
ശരിയായി ഉപയോഗിക്കുക
മാസ്ക് നിങ്ങളുടെ മുഖത്ത് വൃത്തിയുള്ള വിരലുകളോ ബ്രഷോ കൊണ്ട് തുല്യമായി പുരട്ടുക. കണ്ണിന് ചുറ്റമുള്ള പ്രദേശം ഒഴിവാക്കുക. മിക്ക മാസ്കുകള്‍ക്കും സാധാരണയായി ഒരു നേര്‍ത്ത പാളി മതിയാകും.
രാത്രി മാത്രം
നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഓവര്‍നൈറ്റ് മാസ്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവ രാത്രി മുഴുവന്‍ തുടര്‍ച്ചയായ ജലാംശവും ചര്‍മ്മസംരക്ഷണവും നല്കുന്നു.
പ്രഭാത ദിനചര്യ
രാവിലെ, മാസ്ക് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം നിലനിര്‍ത്താനും ടോണറും മോയ്സ്ചറൈസറും ഉള്‍പ്പെടെ നിങ്ങളുടെ പതിവ് ചര്‍മ്മസംരക്ഷണ ദിനചര്യ പിന്തുടരുക.
സ്ഥിരതയാണ് പ്രധാനം
മികച്ച ഫലങ്ങള്‍ക്കായി, ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ നിങ്ങളുടെ ദിനചര്യയില്‍ രാത്രികാല മാസ്കുകള്‍ ഉള്‍പ്പെടുത്തുക. സ്ഥിരമായ ഉപയോഗം കാലക്രമേണ ചര്‍മ്മത്തിന്റെ ഘടനയും രൂപവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.



Click it and Unblock the Notifications