Latest Updates
-
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത്
മുഖത്തിന്റെ ഭംഗി കെടുത്തുന്ന എണ്ണമയം, ചര്‍മ്മത്തെ മികച്ചതാക്കാന്‍ പ്രകൃതിദത്ത വഴികള്‍
മഴക്കാലം ശക്തിപ്രാപിച്ചിരിക്കുകയാണ് ഇപ്പോള്‍. മഴക്കാലത്ത് പല രോഗങ്ങളും വരുന്നു. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ ചര്‍മ്മവും സംരക്ഷിക്കേണ്ടതാണ്. നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതാണെങ്കില്‍, മഴക്കാലത്തെ ഈര്‍പ്പം നിങ്ങളുടെ മുഖത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങളുടെ മുഖത്തെ സെബാസിയസ് ഗ്രന്ഥികള്‍ എണ്ണയോ സെബമോ ഉത്പാദിപ്പിക്കുന്നതാണ് മുഖം ഓയിലി സ്കിന്‍ ആകാന്‍ കാരണം. ഇതെല്ലാം കാരണം നിങ്ങളുടെ ചര്‍മ്മത്തില്‍ മുഖക്കുരുവും കൂടുതലായി വന്നേക്കാം. മണ്‍സൂണ്‍ കാലത്ത് എണ്ണമയമുള്ള ചര്‍മ്മത്തെ പരിപാലിക്കുന്നതിനുള്ള ചില നുറുങ്ങു വഴികള്‍ ഇതാ.

ചര്‍മ്മം എണ്ണമയമുള്ളതാകാനുള്ള കാരണം
ചര്‍മ്മം എണ്ണമയമുള്ളതായി മാറുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. സമ്മര്‍ദ്ദം, അമിതമായ കൊഴുപ്പുള്ള ഭക്ഷണം, ഇടയ്ക്കിടെയുള്ള ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളും വരാം. സാധാരണയായി, എണ്ണമയമുള്ള ചര്‍മ്മത്തിന്റെ പ്രശ്നം യുവാക്കളിലാണ് കൂടുതലായി കാണപ്പെടുന്നത്.
നാരങ്ങ നീര്
നാരങ്ങ നീര് നിങ്ങള്‍ക്ക് തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം നല്കുന്നു. ഈ വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മത്തിന് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച കാര്യം നാരങ്ങ മുഖത്ത് തേക്കുക എന്നതാണ്. നാരങ്ങയുടെ ആന്റി ബാക്ടീരിയല്‍, രേതസ് ഗുണം എണ്ണമയമുള്ള ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച വസ്തുവാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അധിക എണ്ണയെ കഴുകിക്കളയുകയും തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. ചെറുനാരങ്ങാനീരും വെള്ളവും ഒരു കോട്ടണ്‍ തുണിയും ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടി ഉണക്കി കഴുകുക.
തക്കാളി
തക്കാളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും. ഒരു കഷ്ണം തക്കാളി മുഖത്ത് പുരട്ടിയാല്‍ മാത്രം മതി. മിനുസമാര്‍ന്നതും തിളങ്ങുന്നതുമായ ചര്‍മ്മം ലഭിക്കാന്‍ 15 മിനിറ്റിനു ശേഷം ഇത് വെള്ളത്തില്‍ കഴുകുക. തക്കാളി നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും മുഖക്കുരു തടയുകയും ചെയ്യും.
കടലമാവ്
കടലമാവ് ടാനിംഗ് നീക്കം ചെയ്യുന്നു. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നത് ടാനിംഗ് നീക്കുക മാത്രമല്ല, എണ്ണമയവും മുഖക്കുരുവും ഇല്ലാതാക്കുകയും ചെയ്യുന്നു. കടലമാവ് വെള്ളത്തില്‍ കലര്‍ത്തി ഒരു ലളിതമായ പയര്‍ ഫേസ് മാസ്ക് ഉണ്ടാക്കി മുഖത്തും കഴുത്തിലും പുരട്ടി ചര്‍മ്മത്തിലെ അധിക എണ്ണയും നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങളും വൃത്തിയാക്കാം.
കക്കിരി
കക്കിര മാസ്ക് നിങ്ങളുടെ ചര്‍മ്മത്തെ സുഖപ്പെടുത്തും. ഇത് ചര്‍മ്മത്തിന് ഉന്മേഷം നല്‍കുന്നതിന് അത്യുത്തമമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ശമിപ്പിക്കാനും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം അല്ലെങ്കില്‍ ചുവപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ബ്ലെന്‍ഡഡ് കുക്കുമ്പര്‍ മാസ്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ ഉന്മേഷദായകവും പാടുകളില്ലാത്തതുമാക്കിത്തീര്ക്കും.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ഫെയ്സ് മാസ്ക് നിങ്ങളുടെ ചര്‍മ്മത്തെ മുറുക്കാന്‍ സഹായിക്കും. ചര്‍മ്മ സുഷിരങ്ങള്‍ വലുതായവര്‍ക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാം, കാരണം അവയ്ക്ക് രേതസ് ഗുണങ്ങളുണ്ട്. മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മുറുക്കാന്‍ സഹായിക്കും, ഇത് സുഷിരങ്ങള്‍ അടയ്ക്കുന്നു. അതുകാരണ് എണ്ണ ഉല്പാദനം കുറയും. ചര്‍മ്മത്തിലെ അമിതമായ എണ്ണ നീക്കം ചെയ്യാനും പ്രോട്ടീന്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പോഷിപ്പിക്കാനും മുട്ടയുടെ വെള്ളയും നാരങ്ങയും അടങ്ങിയ മാസ്ക് ഉപയോഗിക്കുക.
മുള്‍ട്ടാനി മിട്ടി
എണ്ണമയമില്ലാത്തതും തിളക്കമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ മുള്‍ട്ടാനി മിട്ടി നിങ്ങള്‍ക്ക ഉപയോഗിക്കാം. മുള്‍ട്ടാനി മിട്ടി അതിന്റെ എണ്ണ ആഗിരണം ചെയ്യുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ചര്‍മ്മത്തിലെ അധിക എണ്ണ, മുഖക്കുരു, മുഖക്കുരു പാടുകളും ഒഴിവാക്കാന്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കാം. എണ്ണ രഹിതവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ മുള്‍ട്ടാനി മിട്ടി റോസ് വാട്ടറില്‍ കലര്‍ത്തി പുരട്ടുക.



Click it and Unblock the Notifications
