Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുഖത്തെ അഴുക്കും പൊടിയും നിശ്ശേഷം നീക്കാം, ഈ പ്രകൃതിദത്ത ബ്ലീച്ചിലുണ്ട് സൗന്ദര്യം കൂട്ടുന്ന വിദ്യ
ദിവസം മുഴുവന്‍ ഏറ്റവും അധികം മലിനീകരണങ്ങളും സമ്മര്‍ദ്ധങ്ങളും ഏറ്റുവാങ്ങുന്ന നമ്മുടെ ശരീരത്തിലെ അവയവം ഇതാണ് ? സംശയം വേണ്ട നമ്മുടെ ചര്‍മ്മം തന്നെയാണ്. ദിവസത്തിലെ എല്ലാ ആലസ്യങ്ങളും സമ്മര്‍ദ്ധങ്ങളും ഏറ്റുവാങ്ങി നമ്മള്‍ അറിയാതെ തന്നെ കേടുപാടുകള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ ചര്‍മ്മങ്ങള്‍ക്ക്, പ്രത്യേകിച്ചും മുഖത്തിന്. സൂര്യപ്രകാശം, പൊടി, പുക, ചൂട്, വരണ്ട കാറ്റ്, അന്തരീക്ഷ മലിനീകരണങ്ങള്‍ തുടങ്ങി ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. അതിനാല്‍ തന്നെ ചര്‍മ്മം വരണ്ടത് പോലെ തോന്നുകയും മങ്ങുകയും ചര്‍മ്മ കോശങ്ങള്‍ നിര്‍ജീവാവസ്ഥയിലായത് പോലെ തോന്നുകയും ചെയ്തേക്കാം.
ഇവയെ മറികടക്കുന്നതിനായി വിവിധ തരത്തിലുള്ള ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുകയും, ക്രീമുകളും മറ്റും ഉപയോഗിക്കുകയും ചെയ്യുനതോട് കൂടി താല്‍ക്കാലിക മാറ്റങ്ങള്‍ ഉണ്ടാവുകയും പിന്നീട് കൂടുതല്‍ വലിയ പ്രശ്നങ്ങളിലേക്ക് കടക്കുകയും ചെയ്തേക്കാം. ചര്‍മ്മ കോശങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത വീണ്ടെടുക്കുന്നതിനായി ബ്ലീച്ചിംഗ് ഒരു നല്ല മാര്‍ഗ്ഗമാണ്, എന്നാൽ സ്കിൻ ബ്ലീച്ചിംഗ് ക്രീമിനെയും കെമിക്കൽ അധിഷ്ഠിത ഉൽപ്പന്നങ്ങളെയും ഒരു പക്ഷെ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്തേക്കാം, അതിനാല്‍ മുഖത്തിന് പ്രകൃതിദത്ത ബ്ലീച്ച് ഉപയോഗിക്കുന്നത് നല്ലതും സുരക്ഷിതവുമായ രീതിയാണ്.
നിങ്ങൾക്ക് യുവത്വം നിലനിര്‍ത്തുന്നതും മനോഹരവുമായ ചർമ്മം നൽകുന്നതുമായ ചില പ്രകൃതിദത്ത ബ്ലീച്ച് ഫേസ് പാക്കുകളുടെ ലിസ്റ്റ് ഇവിടെ വായിക്കൂ :

കറ്റാർ വാഴ ജെൽ
ചർമ്മത്തിന്‍റെ നിറത്തിന്‍റെ ഏറ്റകുറച്ചിലുകള്‍ക്ക് പ്രധാന കാരണം ഹൈപ്പർ പിഗ്മെന്റേഷൻ ആണ്. ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതിനായി വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്ന പ്രകൃതിദത്ത ബ്ലീച്ച് എജെന്റ് ആണ് കറ്റാർ വാഴ അഥവാ ആലോവേര ജെൽ. കൂടാതെ, കറ്റാർ വാഴ ജെൽ ചർമ്മത്തിന് സോഫ്റ്റ്നസ് നൽകാനും ഉപയോഗിച്ചു വരുന്നതാണ്. സ്വാഭാവിക ബ്ലീച്ചിംഗിന്‍റെ കാര്യത്തിൽ, കോശങ്ങളെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ കറ്റാർ വാഴ ജെൽ സഹായിക്കുന്നു.
കറ്റാർ വാഴ ജെൽ ബ്ലീച്ചായി ഉപയോഗിക്കുന്നതിന്, കറ്റാർ വാഴയുടെ ഇലയിൽ നിന്ന് മഞ്ഞ നിറമുള്ള ദ്രാവകമായ ലാറ്റക്സ് ഒഴിവാക്കിയതിന് ശേഷം ഒരു പാത്രത്തിൽ ജെൽ മാത്രമായി എടുക്കുക. തുടര്‍ന്ന് ഈ ജെൽ മുഖത്ത് മൃദുവായി മസാജ് ചെയ്ത് അരമണിക്കൂറോളം വയ്ക്കുക, ശേഷം ശുദ്ധജലം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
തേന്‍
വരണ്ട ചര്‍മ്മം, ഹൈപ്പർ പിഗ്മെന്റേഷൻ, കറുത്ത പാടുകൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചർമ്മത്തിന് സമമാല്ലാത്ത കളര്‍ ടോൺ ലഭിക്കുന്നു. തേൻ ചർമ്മത്തിന്‍റെ ഇരുണ്ട നിറം മാറ്റാനും ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യാനും സഹായിക്കുന്നു. ഇതിന്‍റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പാടുകളും പ്രായത്തിന്‍റെ പാടുകളും ഇല്ലാതാക്കും. ശുദ്ധമായ തേൻ മുഖത്തെ ചർമ്മത്തിൽ പുരട്ടി കുറച്ച് മിനിറ്റ് അതേ അവസ്ഥയില്‍ തുടരാന്‍ അനുവദിക്കുക, തുടർന്ന് ചെറുചൂടു വെള്ളത്തിൽ വൃത്തിയാക്കുക. മുഖം വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ദിവസത്തിൽ ഒരിക്കൽ തേൻ ഉപയോഗിക്കുക.
നാരങ്ങ
നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്ന സിട്രസ് ആസിഡും അസിഡിക് ഗുണങ്ങളും നാരങ്ങയില്‍ ഉണ്ട്. അതിനാൽ, ചർമ്മത്തെ ബ്ലീച്ച് ചെയ്യാൻ പ്രകൃതിദത്തമായ ചേരുവയായി നാരങ്ങ ഉപയോഗിക്കാവുന്നതാണ്. നാരങ്ങയിലെ വിറ്റാമിൻ സി പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി നാരങ്ങ നീര് ഒരു പാത്രത്തിൽ ശേഖരിക്കുകയും തുടര്‍ന്ന് ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ നേരിട്ട് കൈ കൊണ്ടോ ചര്‍മ്മത്തില്‍ പുരട്ടുകയും ചെയ്യുക ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തെ മനോഹരമാക്കുകയും ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തമാക്കുകയും ചെയ്യും.
തൈര്
പാലിന്‍റെ ഉപോൽപ്പന്നമായതിനാൽ തൈരിന് വിവിധ സംരക്ഷണ ഗുണങ്ങള്‍ ഉണ്ട്. ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യുന്നതിന്, തൈരിലെ ലാക്റ്റിക് ആസിഡിന്‍റെ അളവ് നന്നായി സഹായിക്കുന്നു. തൈരിലെ വിവിധ ഘടകങ്ങള്‍ ചര്‍മ്മത്തില്‍ ആഴത്തിൽ പ്രവര്‍ത്തിക്കുകയും ചർമ്മത്തിന് ഒരേ കളര്‍ ടോണും മാര്‍ദ്ധവവും നല്‍കുന്നു. മറ്റേതെങ്കിലും ചേരുവകളോടോപ്പമോ അല്ലെങ്കിൽ ചർമ്മത്തില്‍ നേരിട്ടോ ഉപയോഗിക്കാവുന്നതാണ്.
ഒരു പാത്രത്തില്‍ തൈര് എടുത്ത് മിനുസമാർന്ന പേസ്റ്റ് ആകുന്നതുവരെ അടിക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യുക. കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുവാനായി ഒരു ടേബിൾസ്പൂൺ തൈരിൽ അര ടേബിൾസ്പൂൺ തേൻ ചേർക്കുക. ഇവ ചര്‍മ്മത്തില്‍ 15 മിനിറ്റ് വയ്ക്കുക, തുടർന്ന് ശുദ്ധജലം ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. ഈ രീതികള്‍ അവലംഭിക്കുന്നത് ചര്‍മ്മത്തിന് യാതൊരു ദോഷകരമായ അവസ്ഥയും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല മികച്ച ഫലവും ലഭിക്കുന്നതാണ്.



Click it and Unblock the Notifications
