മുടി വളരാനും തിളക്കമുള്ളതാക്കാനും ബീറ്റ്‌റൂട്ട്, ഉപയോഗം ഇങ്ങനെ

നീളവും കട്ടിയുള്ളതും തിളങ്ങുന്നതുമായ മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ അനാരോഗ്യകരമായ ഭക്ഷണരീതിയും മോശം ജീവിതശൈലിയും കാരണം നമ്മുടെ മുടി ദുര്‍ബലമാവുകയും ചെറുപ്രായത്തില്‍ തന്നെ കൊഴിയാന്‍ തുടങ്ങുകയും ചെയ്യും. ഇത് മാത്രമല്ല മുടി നരക്കുന്നതും വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടു തുടങ്ങും. ഈ പ്രശ്‌നം ഒഴിവാക്കാന്‍, ആളുകള്‍ പലപ്പോഴും വ്യത്യസ്ത തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഈ വിലകൂടിയ രാസവസ്തുക്കള്‍ പ്രയോജനങ്ങള്‍ നല്‍കുന്നതിന് പകരം മുടിക്ക് കൂടുതല്‍ ദോഷം ചെയ്യുന്നു. എന്നിരുന്നാലും, ആയുര്‍വേദത്തില്‍ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന നിരവധി മാര്‍ഗങ്ങളുണ്ട്.

ശരീരത്തില്‍ രക്തത്തിന്റെ അഭാവം ഉണ്ടാകുമ്പോള്‍, ബീറ്റ്‌റൂട്ട് കഴിക്കാനും ജ്യൂസ് കുടിക്കാനും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. എന്നാല്‍ ബീറ്റ്റൂട്ട് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മുടി വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ. ഇരുമ്പ്, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, സി എന്നിവയ്ക്കൊപ്പം ബീറ്റ്റൂട്ടില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ മുടിയുടെ വേരുകളില്‍ നിന്ന് തന്നെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ഒരു സമ്പൂര്‍ണ്ണ ഔഷധം പോലെ പ്രവര്‍ത്തിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്ന കരോട്ടിനോയിഡുകള്‍ ബീറ്റ്‌റൂട്ടില്‍ കാണപ്പെടുന്നു. മുടി വളരാന്‍ പല വിധത്തില്‍ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. അതിലെ ചില പ്രത്യേക രീതികളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.

Beetroot hair benefits

മുടിക്ക് ബീറ്റ്റൂട്ടിന്റെ ഗുണങ്ങള്‍

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ ബി6, സി, പൊട്ടാസ്യം, കരോട്ടിനോയിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ബീറ്റ്റൂട്ട് ജ്യൂസ് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്താല്‍, അത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വേരുകളെ ശക്തിപ്പെടുത്തുകയും മുടിയിഴകള്‍ക്ക് ശക്തമായ അടിത്തറ നല്‍കുകയും ചെയ്യും. അതിന്റെ ചുവപ്പ് നിറത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം ഇത് ഷാംപൂവും വെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി.

മുടി കൊഴിച്ചില്‍ തടയാന്‍

ബീറ്റ്‌റൂട്ട് ഇലകള്‍, ഒരു ബീറ്റ്‌റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം. ആദ്യം ഒരു പാന്‍ എടുത്ത് രണ്ട് കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഇനി ബീറ്റ്‌റൂട്ട് ഇലകള്‍ ചേര്‍ത്ത് വെള്ളം വീണ്ടും തിളപ്പിക്കുക. ഇപ്പോള്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്‌റൂട്ട് ഇലകളും ബീറ്റ്‌റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കുക. ഈ ചേരുവകള്‍ നന്നായി ഇളക്കുക. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങളുടെ ബീറ്റ്‌റൂട്ട് മാസ്‌ക് ഇപ്പോള്‍ തയ്യാറാണ്.

തയാറാക്കുന്ന വിധം

രണ്ട് ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് അടിച്ചെടുക്കുക. 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും അല്‍പം ഇഞ്ചി നീരും എടുക്കുക. ഒരു പേസ്റ്റ് രൂപത്തില്‍ ഈ ചേരുവകള്‍ മിശ്രിതമാക്കി നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പ്രയോഗിക്കുക. ഏകദേശം 15-20 മിനുട്ട് നേരം ഉണങ്ങാന്‍ വിട്ട ശേഷം തല നന്നായി കഴുകുക. നിങ്ങളുടെ മുടികൊഴിച്ചില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

തല ചൊറിച്ചിലിന് പരിഹാരം

ഒരു ബീറ്റ്‌റൂട്ട് രണ്ട് ഭാഗങ്ങളായി മുറിച്ച് നേരിട്ട് തലയോട്ടിയില്‍ തടവുക. ഇതിന്റെ ജ്യൂസ് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തിലിറങ്ങി ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുകയും ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും. താരന്‍, തല ചൊറിച്ചില്‍ എന്നിവ അകറ്റാനായി ബീറ്റ്‌റൂട്ട് പുരട്ടി 15 മിനിറ്റ് നേരം വിടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക, നിങ്ങളുടെ മുടിക്ക് സ്വാഭാവിക ആരോഗ്യകരമായ തിളക്കം നിങ്ങള്‍ക്ക് കാണാനാകും.

തയാറാക്കുന്ന വിധം

നിങ്ങള്‍ക്ക് വേണ്ടത് 2-3 ബീറ്റ്‌റൂട്ട് ജ്യൂസും (മുടിയുടെ നീളത്തെ ആശ്രയിച്ച്) കുറച്ച് കാപ്പിപ്പൊടിയും മാത്രമാണ്. രണ്ടും ചേര്‍ത്ത് ഒരു ഹെയര്‍ മാസ്‌ക് രൂപപ്പെടുത്തി മുടിയില്‍ പുരട്ടുക. ഇത് ഒരു മണിക്കൂറോളം വിടുക, തുടര്‍ന്ന് ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. മുടി കൊഴിച്ചില്‍ തടയാന്‍ മാത്രമല്ല, മുടിയുടെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

താരന്‍ അകറ്റാന്‍ ബീറ്റ്റൂട്ട്

രണ്ട് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് വേപ്പില നീര് എന്നിവ ഇതിനായി ആവശ്യമുണ്ട്. ഇത് ഒരുമിച്ച് ചേര്‍ത്ത് മുടിക്ക് പുരട്ടി അരമണിക്കൂറോളം നേരം വിടുക. ശേഷം ഒരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ചില ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. താരന്‍ അകറ്റാന്‍ ഈ വഴി ഗുണം ചെയ്യുന്നതായിരിക്കും.

Story first published: Tuesday, August 6, 2024, 13:00 [IST]
X
Desktop Bottom Promotion