സ്‌കിന്‍ അലര്‍ജ്ജി, മുഖക്കുരു; സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗം ശ്രദ്ധിച്ചുമതി!!

വെയിൽ കടുത്തുവരുന്ന നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ചർമ്മത്തിന് സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് സൺസ്‌ക്രീൻ ലോഷന്റെ ഉപയോഗം വ്യാപകമായത്. വെയിലത്ത് ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ ധരിക്കുക എന്നത് സാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു. എന്നാൽ പാർശ്വഫലങ്ങൾ ഇന്നുമില്ലെന്നു കരുതിയിരുന്ന സൺസ്‌ക്രീനിൽ നിന്നും ചർമ്മത്തിന് ദോഷകരമായ പലകാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.

ടെട്രാസൈക്ലിനുകൾ, ഫിനോത്തിയാസൈൻസ്, സൾഫർ മരുന്നുകൾ തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയ സൺസ്‌ക്രീനുകൾ ചർമ്മത്തിന് ഹാനികരവും അപകടങ്ങളുണ്ടാക്കുന്നതുമാണ്. എന്നാൽ പലർക്കും ഇതറിയില്ല. സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിനു മുൻപായി സൺസ്‌ക്രീനിൻ്റെ 5 പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കൂ.(side effects of sunscreen)

Side Effects Of Sunscreen

സൺസ്‌ക്രീൻ അലർജിയുണ്ടാക്കുന്നു

സൺസ്‌ക്രീനിൽ പലതരം രാസവസ്തുക്കൾ ഉൾപ്പെടുന്നു . ഇത് എല്ലാവര്ക്കും ഒരു പോലെ യോജിച്ചവയല്ല. തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ലെങ്കിലും കാലക്രമത്തിൽ ഇത് ചർമ്മത്തിൽ ചുവപ്പ് നിറം , വീക്കം, സെൻസിറ്റിവിറ്റി, ചൊറിച്ചിൽ എന്നിവയ്ക്ക് കാരണമാകും. സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവ് ഫോർമുലകളും ചേർത്ത സൺസ്‌ക്രീമുകൾ അലർജി ടെസ്റ്റ് നടത്തിയ ശേഷം മാത്രം സ്ഥിരമായി ഉപയോഗിക്കുക.

സൺസ്‌ക്രീനുകൾ മുഖക്കുരു കൂട്ടും

മുഖക്കുരു ഉള്ള വ്യക്തികൾക്ക് സൺസ്‌ക്രീനിലെ ചില രാസവസ്തുക്കൾ ചേരില്ല. കോമഡോജെനിക് അല്ലാത്തതും എണ്ണമയമില്ലാത്തതുമായ സൺസ്‌ക്രീനുകൾ ഉപയോഗിച്ച് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം. എന്നാൽ ദീർഘകാല ഉപയോഗം മൂലം മുഖക്കുരു വർധിക്കാനുള്ള സാധ്യതയുണ്ട്.

കണ്ണുകളെ പ്രകോപിപ്പിക്കുന്നു

സൺസ്‌ക്രീൻ കണ്ണിൽ വീണാൽ അത് വേദനയും പുകച്ചിലും ഉണ്ടാക്കും. കെമിക്കൽ സൺസ്‌ക്രീനുകൾ അന്ധതയ്ക്ക് വരെ കാരണമായേക്കാം. നിങ്ങളുടെ കണ്ണുകളിൽ സൺസ്ക്രീൻ പുരണ്ടാൽ ഉടനെ തണുത്ത വെള്ളത്തിൽ നന്നായി കഴുകുകയോ ഡോക്ടറെ സമീപിക്കുകയോ ചെയ്യുക.തിരുമ്മുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്യരുത്.

സ്തനാർബുദ സാധ്യത ഉണ്ടാക്കുന്നു

സൺസ്‌ക്രീനിലെ ചേരുവകൾക്ക് സ്തനാർബുദ കോശങ്ങളിൽ ഈസ്ട്രജനിക് പ്രഭാവം ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില സൺസ്‌ക്രീനുകൾ രക്തത്തിലെ ഈസ്ട്രജൻ്റെ അളവിനെ സ്വാധീനിച്ചേക്കാം. അതിനാൽ തന്നെ കെമിക്കൽ സ്വഭാവമുള്ള സൺസ്‌ക്രീനുകൾ കുട്ടികൾക്ക് ഉപയോഗിക്കരുത്. ഇത്തരം കെമിക്കലുകൾ അവരുടെ ചർമ്മം വേഗത്തിൽ ആഗിരണം ചെയ്യും.അത് ദോഷകരമാകുകയും ചെയ്യും.

രോമകൂപങ്ങളിൽ വേദനയുണ്ടാക്കും

ജെൽസ്, ലോഷനുകൾ, സ്പ്രേകൾ, തൈലങ്ങൾ, ക്രീമുകൾ, മെഴുക് സ്റ്റിക്കുകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമുലേഷനുകളിൽ സൺസ്‌ക്രീനുകൾ ലഭ്യമാണ്. എന്നാൽ ഈ എല്ലാ തരാം സൺസ്‌ക്രീനുകളും എല്ലാവര്ക്കും ഒരു പോലെ ഗുണകരമാകില്ല. ചില സൺസ്‌ക്രീനുകൾ ചർമ്മം വരണ്ടതാക്കുകയും രോമമുള്ള ഭാഗങ്ങളിൽ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.

സൂര്യപ്രകാശത്തിൽ നിന്നും സ്വയം സംരക്ഷിക്കുക

സൂര്യപ്രകാശത്തിൽ നിന്ന് പരിരക്ഷ നേടുന്നതിനായി സൺസ്‌ക്രീൻ ധരിക്കുക മാത്രമല്ല ചെയ്യാവുന്നത്.നീണ്ട കൈകളുള്ള വസ്ത്രം ധരിക്കുന്നതും നീളമുള്ള പാൻ്റും കയ്യുറകളും ധരിക്കുന്നതും ഗുണം ചെയ്യും. അത്ലറ്റുകൾക്കായി എസ്‌പിഎഫ് വസ്ത്രങ്ങൾ ലഭ്യമാണ് അത് വാങ്ങി ധരിക്കാവുന്നതാണ്. മുഖം സംരക്ഷിക്കാൻ എപ്പോഴും ഒരു തൊപ്പി ധരിക്കുക, കൺ തടങ്ങളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ഉപയോഗിക്കുക.രാവിലെ 10-നും വൈകുന്നേരം 4-നും ഇടയിലുള്ള സമയമാണ് സൂര്യൻ ഏറ്റവും ശക്തമായി ജ്വലിക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശം ഏൽക്കാതിരിക്കുക. ആൻറി ഓക്സിഡൻറുകൾ, ബീറ്റാ കരോട്ടിൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക. ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തിന് സ്വാഭാവികവും ആരോഗ്യകരവുമായ തിളക്കം നൽകും. കാരറ്റ്, മധുരക്കിഴങ്ങ്, ചുവന്ന മുളക്, മത്തങ്ങ എന്നിവയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.

Story first published: Friday, June 21, 2024, 19:00 [IST]
X
Desktop Bottom Promotion