Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ!
ബ്ലാക്ക്ഹെഡ്സിനെ തുരത്തുന്ന അടുക്കള വിഭവങ്ങള്‍ !
സ്ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന വില്ലനാണ് ബ്ലാക്ക് ഹെഡ്സുകള്‍.മുഖക്കുരുവരാതെ നോക്കിയാലും തിളക്കമുള്ള ചര്‍മത്തിന്റെ ഭംഗി കളയുന്ന മറ്റൊരു വില്ലന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കടന്നു വരും. ബ്ലാക്ക്ഹെഡ്സ് എന്നറിയപ്പെടുന്ന ഈ വില്ലന്‍ മൂക്കിന്റെ ഇരുവശങ്ങളിലുമായാണ് പ്രധാനമായും സ്ഥാനം പിടിക്കുന്നത്. തുടക്കത്തില്‍ അത്ര പ്രശ്നക്കാരനായി തോന്നില്ലെങ്കിലും സാവധാനം ചര്‍മത്തിന്റെ സ്നിഗ്ധത ഇല്ലാതാക്കി ആണികള്‍ പോലെ ഉയര്‍ന്നു നില്ക്കും. ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ അഴുക്കുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, അത് അഴുക്ക് കണങ്ങളുടെ ശേഖരണത്തിലേക്ക് നയിക്കുകയും അത് ഒടുവില്‍ ബ്ലാക്ക്ഹെഡ്സ് ആയി രൂപപ്പെടുകയുമാണ് ചെയ്യുന്നത്.

സാധാരണയായി ആവി പിടിച്ചും പാര്‍ലറുകളില്‍ പോയി ട്രീറ്റ്മെന്റ് എടുത്തുമൊക്കെയാണ് ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കുന്നത്. ഫേഷ്യലിന് മുന്‍പ് ഈ ഹെഡ്സുകള്‍ കളയാനുള്ള മാര്‍ഗങ്ങള്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഉണ്ടെങ്കിലും അതിന്റെ ഫലം കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. എന്നാല്‍ വീട്ടില്‍ തന്നെ ലഭ്യമായ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഇത് വരാതെ നോക്കിയാല്‍ അതാകും കൂടുതല്‍ ഗുണകരം.
തേന്‍ സൂപ്പറാണ്
ബ്ലാക്ക് ഹെഡ്സിനെ തുരത്താന്‍ അടുക്കളപ്പുറത്തെ അല്പം തേന്‍ ധാരാളമാണ് . ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചു പിടിപ്പിക്കുക. ഇത് സാവധാനം ഉണങ്ങാന്‍ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗം കഴുകുക . കുറഞ്ഞത് അഞ്ചു ദിവസം ഇതാവര്‍ത്തിക്കുക.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള രാവിലെ ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ തേച്ചുപിടിപ്പിക്കുക. 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതല്പം സമയം എടുക്കുന്ന രീതിയാണ്. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ ബ്ലാക്ക്ഹെഡ്സ് പൂര്‍ണമായും മാറും.
പഴത്തൊലി കളയല്ലേ...
ബ്ലാക്ക്ഹെഡ്സിന്റെ കാര്യത്തില്‍ നിസാരക്കാരനല്ല പഴത്തൊലി. പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക്ഹെഡ്സ് മുകളില്‍ ഉരസുക. തുടര്‍ച്ചായി മൂന്നോ നാലോ ദിവസം ചെയ്യുന്നതിലൂടെയും ബ്ലാക്ക്ഹെഡ്സ് പൂര്‍ണമായും ഇല്ലാതാകും.
നാരങ്ങാനീരും കറുവപ്പട്ടയും
ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കി ബ്ലാക്ക് ഹെഡ്സിന്റെ മുകളില്‍ പുരട്ടുക. അല്പം പുകച്ചില്‍ അനുഭവപ്പെട്ടേക്കാം കാര്യമാക്കണ്ട.. കാരണം ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആണ്. അതിനാല്‍ തന്നെ ഇവ മുഖത്തെ ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മൂന്നോ നാലോ ദിവസം ഇതേ പടി ചെയ്യുക.
ഓട്സ് , വാഴപ്പഴം, തേന്‍
ഓട്സ് , വാഴപ്പഴം, തേന്‍ എന്നിവ സമം ചേര്‍ത്ത മിശ്രിതം ബ്ലാക്ക്ഹെഡ്സ് ഉള്ളിടത്ത് പുരട്ടുന്നത് മികച്ച ഫലം നല്‍കും. ഓട്സ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുന്നതിനും അഴുക്ക് നീക്കം ചെയ്യുന്നതിനും മികച്ചതാണ്. ഈ സ്ക്രബ് നിങ്ങള്‍ക്ക് ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഉപയോഗിക്കാം. ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് സൗന്ദര്യം വര്‍ധിപ്പിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications