Latest Updates
-
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം -
ഇന്ന് രാത്രി രവി യോഗം തെളിയുന്നു: ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങാം, ഭാഗ്യം കൂടെയുണ്ടാകും! -
നൈകാലാൻഡ് 2026: ഡൽഹിയിൽ മേള തുടങ്ങി; സൗജന്യ സാമ്പിളുകളും ഓഫറുകളും സ്വന്തമാക്കാൻ ഇതാ ചില പൊടിക്കൈകൾ -
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ആര്യവേപ്പിന്റെ ഒരു തണ്ട് ഇല മതി, സര്‍വ്വ ചര്‍മ്മപ്രശ്നങ്ങളും പമ്പ കടക്കും
നൂറ്റാണ്ടുകളായി പരമ്പരാഗത സൗന്ദര്യചര്യകളില് ആര്യവേപ്പില ഒരു പ്രധാന ഘടകമാണ്. സ്വാഭാവിക ഗുണങ്ങള്‍ക്ക് പേരുകേട്ട ഈ ഇലകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്കുന്നു. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ അവയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, മുഖക്കുരുവും മറ്റ് ചര്‍മ്മപ്രശ്നങ്ങളും ചികിത്സിക്കാന്‍ അവ അനുയോജ്യമാക്കുന്നു. അതുകൊണ്ടുതന്നെ ചര്മ്മസംരക്ഷണത്തിില് അവ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് തുടങ്ങിയ സാധാരണ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പലരും വേപ്പില ഉപയോഗിക്കുന്നു.

വേപ്പിലയുടെ ഗുണങ്ങള്‍
ആരോഗ്യമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ പോഷകങ്ങളാല്‍ നിറഞ്ഞതാണ് വേപ്പില. അവയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ സഹായിക്കുന്നു, അതേസമയം ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളുമായി പോരാടുകയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. സ്ഥിരമായ ഉപയോഗം വ്യക്തവും കൂടുതല്‍ യുവത്വമുള്ളതുമായ ചര്‍മ്മത്തിന് കാരണമാകും.
കൂടാതെ പ്പിലയില് അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ സുഷിരങ്ങളില്‍ നിന്ന് അധിക എണ്ണയും അഴുക്കും നീക്കം ചെയ്യുന്നു. ഈ പ്രക്രിയ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡും ഉണ്ടാകുന്നത് തടയാനും ചര്‍മ്മത്തെ വൃത്തിയോടെ നിലനിര്‍ത്താനും സഹായിക്കുന്നു.
ഉപയോഗിക്കേണ്ടത് എങ്ങനെ
വേപ്പിന്റെ പച്ച ഇലകള്‍ വെള്ളത്തില്‍ അരച്ച് പേസ്റ്റ് ഉണ്ടാക്കാം. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വെച്ച് കഴുകിക്കളയുക. പതിവായി ഇത് ഉപയോഗിച്ചാല്‍ ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും മാത്രമല്ല, മറ്റ് ചര്‍മ്മ പ്രശ്നങ്ങളും അകലുകയും ചര്‍മ്മത്തിന് നിറവും തിളക്കവും കൈവരികയും ചെയ്യും. വേപ്പില പൊടി മഞ്ഞളും തേനും ചേര്‍ത്ത് ഒരു ഫേസ് പാക്ക് ഉആയും ഉപയോഗിക്കാം. ഈ കോമ്പിനേഷന്‍ ചര്‍മ്മത്തെ ശുദ്ധീകരിക്കുക മാത്രമല്ല, പോഷിപ്പിക്കുകയും ചെയ്യുന്നു. മിശ്രിതം നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടി 15 മിനിറ്റ് വിടുക, ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.
മറ്റ്ഗുണങ്ങള്
ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും ചികിത്സിക്കുന്നതിനുമപ്പുറം, വേപ്പില ചര്‍മ്മത്തിന് മറ്റ് ഗുണങ്ങള്‍ നല്കുന്നു. ചര്‍മ്മരോഗങ്ങളെ ശമിപ്പിക്കാനും ചുവന്ന് തടിക്കുന്നത് കുറയ്ക്കാനും അവയ്ക്ക് കഴിയും. അവയുടെ സ്വാഭാവിക ഗുണങ്ങള്‍ അവയെ സെന്‍സിറ്റീവ് ചര്‍മ്മങ്ങള്‍ക്കും അനുയോജ്യമാക്കുന്നു.
മുന്‍കരുതലുകളും പരിഗണനകളും
വേപ്പ് സാധാരണയായി മിക്ക ആളുകള്‍ക്കും സുരക്ഷിതമാണെങ്കിലും, നിങ്ങളുടെ ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തേണ്ടത് പ്രധാനമാണ്. ചില വ്യക്തികള്‍ക്ക് ഏതുരതരം വസ്തുക്കളും ചര്‍മ്മത്തില്‍ അലര്‍ജിയോ മറ്റെന്തെങ്കിലും പ്രകോപിപ്പിക്കലോ സൃഷ്ടിക്കാം. കഠിനമായ രാസവസ്തുക്കളില്‍ നിന്ന് വേപ്പില പേസ്റ്റ് മുക്തമാണ്. സ്വാഭാവികമായും ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് പതിവായി വേപ്പില ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
