സൗന്ദര്യ സംരക്ഷണത്തിന് ബേബി പ്രോഡക്ടുകള്‍ നല്ലതോ?

കുഞ്ഞു കുട്ടികൾക്കായുള്ള ചർമ സംരക്ഷണ ഉല്പന്നങ്ങളോട് നമുക്കൊരു പ്രത്യേക താല്പര്യമാണ്. കുഞ്ഞുവാവയുടെ മണമുള്ള സോപ്പും പൗഡറും ക്രീമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. കുഞ്ഞുവാവകളുടെ അമ്മമാരാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ . എന്നാൽ, കുഞ്ഞാവ മണം എന്ന നൊസ്റ്റാൾജിയക്ക് അപ്പുറം ബേബി പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? മുതിർന്നവർക്ക് കുട്ടികളുടെ ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ ഗുണം ചെയ്യുമോ? ആലോചിച്ചിട്ടുണ്ടോ?

baby

പാർശ്വഫലങ്ങളില്ല?

കുട്ടികൾക്കായുള്ള ഉൽപ്പന്നങ്ങൾക്ക് പൊതുവെ പാർശ്വഫലങ്ങളില്ല എന്ന ഒരു വിശ്വാസമുണ്ട്. എന്നാൽ അങ്ങനെയല്ല; കുട്ടികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോഴും അതിലെ ചേരുവകൾ മൂലം യാതൊരു വിധത്തിലുള്ള അലർജിയും ശരീരത്തിലുണ്ടാകുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി ഉപയോഗം തുടങ്ങും മുൻപായി ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി പാച്ച് ടെസ്റ്റ് നടത്തേണ്ടത് ആവശ്യമാണ്. സാധാരണയായി കുഞ്ഞുങ്ങൾക്കായുള്ള സോപ്പ്, ക്രീം , മോയ്സ്ചറൈസർ തുടങ്ങിയ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഹാനീകരമല്ലെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ അലർജി പോലുള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. ഇനി അലർജികൾ ഒന്നും ഇല്ലെന്നിരിക്കട്ടെ എല്ലാ ബേബി പ്രോഡക്റ്റുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യണമെന്നില്ല. അതിലുള്ള പ്രധാനകാരണം, ഇവ വളരെ മൃദുവായ ഉല്പന്നങ്ങളാണെന്നതാണ് എന്നതാണ്.

ഉദാഹരണമായി പറഞ്ഞാൽ, ആകെ വിയർത്തു കുളിച്ചു വരുന്ന അവസ്ഥയിൽ മുതിർന്ന ഒരു വ്യക്തിക്ക് ശരീരം വൃത്തിയാക്കാനും ഊർജം കൈവരിക്കാനും സഹായകമാകുക ബേബി ബോഡി വാഷിനേക്കാൾ മുതിർന്നവർക്കായുള്ള ബോഡി വാഷ് കൊണ്ടുള്ള കുളി ആയിരിക്കും. കാരണം ശിശുക്കളുടെ ശരീരം പൊതുവെ അമിതമായ അഴുക്കും എണ്ണയും ഒന്നുമില്ലാത്തവയാണ്. അതിനാൽ തന്നെ അവർക്കായുള്ള ഉൽപ്പന്നങ്ങളും മൃദു സ്വഭാവമുള്ളവയായിരിക്കും. മുതിർന്നവരുടെ അഴുക്കേറിയ അവസ്ഥയിലുള്ള ശരീരം വൃത്തിയാക്കാൻ ഇത് പര്യാപ്തമാകില്ല.

എന്നാൽ കാലാകാലത്തോളം മികച്ച ഗുണ നിലവാരമുള്ള ബേബി പ്രോഡക്റ്റ് തുടർച്ചയായി ഉപയോഗിക്കുന്നത് മുതിർന്നവർക്കും ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാന്തരത്തിൽ ഇത്തരക്കാരുടെ ചർമം കുട്ടികളുടേതിന് സമാനമായി മൃദുവും ആരോഗ്യമുള്ളതുമായി മാറുന്നു.

സെൻസിറ്റിവ് ചർമ്മമുള്ളവർക്ക് ഗുണകരം

കെമിക്കലുകൾ അധികം യോജിക്കാത്ത, വളരെ സെൻസിറ്റീവ് ആയ ചർമം ഉള്ള വ്യക്തികൾക്ക് ബേബി പ്രോഡക്റ്റ്സ് ഗുണം ചെയ്യും."ഹൈപ്പോഅലോർജെനിക്" എന്ന ലേബലോടെയാണ് ബേബി പ്രോഡക്റ്റുകൾ വിപണിയിലെത്തുന്നത്. ഇതിനർത്ഥം അലർജിക്ക് കാരണമാകുന്ന ചേരുവകൾ ചേർക്കാത്ത ഉൽപ്പന്നമെന്നാണ്. കുഞ്ഞുങ്ങളുടെ മൃദുവായ ചർമത്തെ സംരക്ഷിക്കുന്ന ഈ ഉൽപ്പന്നങ്ങൾ വരണ്ടതോ , സെൻസിറ്റിവ് ആയതോ ആയ ചർമത്തെ സംരക്ഷിക്കുന്നു. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് മുതിർന്നവർക്കായുള്ള ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ഹാനികരമാണ്. ഇതിലൂടെ, ചർമം കൂടുതൽ വരളാനുളള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങൾക്കായുള്ള ഉൽപ്പന്നങ്ങൾ ഇത്തരം അവസ്ഥകൾ ഒഴിവാക്കുന്നു.

ശക്തമായ സുഗന്ധ വസ്തുക്കൾ, ഗ്ളൂട്ടൻ, പാരാബീൻ, രാസവസ്തുക്കൾ എന്നിവയിൽ നിന്നെല്ലാം മുക്തമായ, ചർമത്തിന് ഗുണകരമാകുന്ന പ്രകൃതിദത്ത ചേരുവകൾ മാത്രമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗത്തിനായി തെരഞ്ഞെടുക്കുക. കുഞ്ഞുങ്ങളുടെ മൃദുവായ ചർമം കണക്കിലെടുത്ത് നിർമിച്ച ഈ ഉൽപ്പന്നങ്ങൾ മുതിർന്നവർക്കും ഒരു പോലെ ഫലപ്രദമാണ്.

പല ഓർഗാനിക് ബേബി ഉൽപ്പന്നങ്ങളും മൾട്ടി പർപ്പസ് ആണ് എന്നതും ഗുണകരമാണ്. ഉദാഹരണമായി പറഞ്ഞാൽ ബേബി ഓയിൽ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും നരച്ച മുടിക്കും മേക്കപ്പ് നീക്കം ചെയ്യാനും ഒക്കെ ഉപയോഗിക്കാം. ഇത്തരത്തിൽ ഒന്നിൽ കൂടുതൽ ഉപയോഗമുള്ള ഉൽപ്പന്നങ്ങൾ ഏത് തരത്തിലുള്ള ചര്മമുള്ള ആളുകൾക്കും ആസ്വദിച്ചുപയോഗിക്കാൻ സാധിക്കുന്നവയാണ്.അതിനാൽ തന്നെ ഇത്തരം ഉൽപ്പന്നങ്ങളുടെ ദീർഘകാല ഉപയോഗം എല്ലാ അർത്ഥത്തിലും ഗുണം ചെയ്യും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, June 4, 2024, 22:30 [IST]
X
Desktop Bottom Promotion