Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുഖകാന്തി കൂട്ടാന്‍ കാപ്പിപ്പൊടി മാജിക്; ഒറ്റപ്പൈസ ചിലവില്ലാതെ ഒരു ഫേഷ്യല്‍
ചിലര്‍ക്ക് എഴുന്നേറ്റാല്‍ ഉടനടി ഒരു കാപ്പി നിര്‍ബന്ധമാണ്. ആ ദിവസം ഉന്മേഷത്തോടെയും എനര്‍ജറ്റിക് ആയും ഇരിക്കണമെങ്കില്‍ കാപ്പി വേണമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഒരു ദിവസത്തിന് എനര്‍ജി നല്കുന്ന തുടക്കം പോലെ മുഖത്തിനും എനര്‍ജിയും കാന്തിയും തിളക്കവും നല്കാന് കാപ്പിക്ക് കഴിയും. കാപ്പി കുടിക്കുന്നതിലൂടെയല്ല. കാപ്പിപ്പൊടി കൊണ്ടുള്ള ചില ഫേസ് മാസ്കുകള്‍ കൊണ്ട്.

മുഖകാന്തി നല്‍കാനും ചര്‍മ്മത്തിന് പോഷകങ്ങള്‍ നല്കി ഓജസ്സും തേജസ്സും പകരാനും കാപ്പിപ്പൊടിക്ക് കഴിയും. മുഖത്ത് കാപ്പിപ്പൊടി തേക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ നോക്കാം.
കാപ്പി ആന്റിഓക്സിഡന്റുകളുടെ മികച്ച സ്രോതസ്സാണ്
പ്രായമാകലിനെ പ്രതിരോധിക്കും
വീക്കം കുറയ്ക്കും
ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തും
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റും
മുഖകാന്തിക്ക് കാപ്പിപ്പൊടി ഫേസ് മാസ്ക്
മുഖത്തിന് തെളിച്ചമില്ലെന്ന് സങ്കടപ്പെടുന്നവര്‍ നേരെ അടുക്കളയിലേക്ക് വിട്ടോളൂ. അവിടെ നിന്ന് കാപ്പിപ്പൊടിയുടെ കുപ്പിയും എടുത്ത് വന്ന് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത കാപ്പിപ്പൊടി ഫേസ് മാസ്കുകളിലൊന്ന് തയ്യാറാക്കി മുഖത്ത് ലേപനം ചെയ്യൂ. മുഖം കഴുകുമ്പോള്‍ തന്നെ മാറ്റം അറിയാനാകും.
കാപ്പിപ്പൊടി കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഫേസ് മാസ്കുകള്‍ നോക്കാം.
കോഫി മില്‍ക്ക് മാസ്ക്
കാപ്പിപ്പൊടിയും പാലും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന കോഫി മില്‍ക്ക് മാസ്കിന് നിരവധി ഗുണങ്ങളുണ്ട്. ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടി 1-2 ടേബിള്‍സ്പൂണ്‍ പാലില്‍ ചേര്‍ത്ത് പേസ്റ്റ് ആക്കുക. ഇത് മുഖത്ത് തേച്ച് 10-15 മിനിട്ട് വെക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ആരോഗ്യകരമായ, തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണിത്.
കാപ്പി മഞ്ഞള്‍പ്പൊടി തൈര് മാസ്ക്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ ഫേസ്മാസ്കും ഒരു രൂപ പോലും ചിലവില്ലാതെ തിളക്കമുള്ള, ചര്‍മ്മം നല്കുന്ന ഒരു മാസ്കാണ്. ഒരു ടേബിള്സപൂണ് കാപ്പിപ്പൊടിയും അതേ അളവില്‍ മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് നല്ലൊരു പേസ്റ്റ് ആക്കി മാറ്റുക. ഇത് മുഖത്ത് പുരട്ടി ചെറുതായി മസാജ് ചെയ്യുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഈ മൂന്ന് ചേരുവകളും മുഖത്തിന് തിളക്കവും നല്ല ചര്മ്മവുമേകും.
കോഫി ലെമണ്‍ മാസ്ക്
കാപ്പിപ്പൊടിയും ചെറുനാരങ്ങയും യോജിപ്പിച്ചുള്ള മാസക് ഉടനടി റിസള്‍ട്ട് നല്‍കും. ഒരു ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി ചെറുനാരങ്ങ നീരുമായി കലര്‍ത്തുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ തിളക്കം കണ്ടറിയാന്‍ സാധിക്കും. കാപ്പിപ്പൊടിയുടെ അഴുക്ക് കളയാനുള്ള കഴിവും ചെറുനാരങ്ങുടെ ഗുണങ്ങളും മുഖത്തെ കറുത്ത പാടുകള്‍ നീക്കുകയും മുഖത്തിന് തിളക്കമേകുകയും ചെയ്യും.



Click it and Unblock the Notifications
