Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വീട്ടിൽ ജാതിക്കുരു ഉണ്ടോ? മുഖക്കുരുവും കറുത്തപാടുകളും അകറ്റാൻ ഇതൊന്നുമതി!
ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വയറിളക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ശമിപ്പിക്കാനും ജാതിക്കുരു ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതേ ജാതിക്കുരു സൗന്ദര്യ സംരക്ഷണത്തിനും വളരെ ഉത്തമമാണ്. പ്രത്യേകിച്ച്, മുഖക്കുരു, കറുത്തപാടുകൾ എന്നിവ അകറ്റാൻ ജാതിക്കുരു വളരെ നല്ലതാണ്.

മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാൻ ജാതിക്കുരു എങ്ങനെ ഉപയോഗിക്കണമെന്നും, ഇതിന്റെ സൗന്ദര്യവശങ്ങൾ എന്തെല്ലാമെന്നും നോക്കാം.
ജാതിക്കുരു
ജാതിക്കുരുവിൽ ആന്റിബാക്ടീരിയൽ ആന്റിഫംഗൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് മുഖക്കുരു അകറ്റാൻ വളരെ നല്ലതാണ്. കൂടാതെ, ചർമ്മത്തിലുണ്ടാകുന്ന ചീർമ്മത, ചുളിവുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും. കൂടാതെ, ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മം വളരെ സ്മൂത്തായിരിക്കാനും ഇത് സഹായിക്കും. പതിവായി ജാതിക്കുരു ഫേയ്സ്പാക്ക് ചർമ്മത്തിൽ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ല ഗ്ലോ ലഭിക്കുന്നതിനും സഹായിക്കും.
മുഖക്കുരു അകറ്റാൻ
മുഖക്കുരുവും കറുത്തപാടുകളും അകറ്റാൻ ജാതിക്കുരു ഉപയോഗിക്കുന്നത് ഫലപ്രദമാണ്. ഇതിനായി പലതരത്തിലുള്ള ഫേയ്സ്പാക്കുകളും നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം.
ജാതിക്കുരു-പാൽ
ജാതിക്കുരുവും പാലും ചേർത്ത് തയ്യാറാക്കുന്ന ഈ ഫേയ്പാക്ക് ചർമ്മത്തിലെ മുഖക്കുരു അകറ്റാനും, എണ്ണമയം നീക്കം ചെയ്യാനും, കരുവാളിപ്പ് അകറ്റാനും, ചർമ്മത്തിൽ നിന്നും കറുത്ത പാടുകൾ നീക്കം ചെയ്യാനും സഹായിക്കും.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഉണങ്ങിയ ജാതിക്കുരു എടുക്കുക. ഇതിന്റെ പുറമെയുള്ള തോട് കളയണം. അതിനുശേഷം ഒരു കല്ലിൽ ഒരു ടീസ്പൂൺ പാല് ഒഴിക്കുക. ഈ പാലും ചേർത്ത് ജാതിക്കുരു അരക്കണം. അരച്ച് നല്ല പേയ്സ്റ്റ് പരുവത്തിലാകുമ്പോേൾ അത് മുഖക്കുരുവും കറുത്ത പാടുകളും ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ പതിവായി ചെയ്യുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ കറുത്ത പാടുകളും ഇല്ലാതാക്കി, ചർമ്മത്തിന് നല്ല തിളക്കം നൽകും.
ജാതിക്കുരു- കറുവാപ്പട്ട
ജാതിക്കുരുവും കറുവാപ്പട്ടയും ചേർത്ത് തയ്യാറാക്കുന്ന ഈ ഫേയ്സ്പാക്കും ചർമ്മ സംരക്ഷണത്തിന് ഉത്തമമാണ്. കറുവാപ്പട്ട ചർമ്മത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും. അതുപോലെ, ഇതിൽ ആന്റിബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു വരാതിരിക്കാൻ സഹായിക്കും.
ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ജാതിക്കുരുവും കറുവാപ്പട്ടയും സമാസമയം എടുത്ത് പൊടിക്കുക. ഇത് വെള്ളത്തിൽ ചാലിച്ച്, മുഖക്കുരുവും, കറുത്തപാടുകളും ഉള്ള ഭാഗത്ത് പുരട്ടണം. 15 മിനിറ്റിന് ശേഷം മുഖം കഴുകാവുന്നതാണ്. ഇത്തരത്തിൽ എന്നും രാത്രി കിടക്കുന്നതിന് മുൻപ് ഈ ഫേയ്സ്പാക്ക് ഇടുന്നത് നല്ലതാണ്.
ജാതിക്കുരു- കർപ്പൂരം
മുഖക്കുരു അകറ്റാൻ കർപ്പൂരം നല്ലതാണ്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കാൻ ഒരു ജാതിക്കുരു, 3 കർപ്പൂരം,കുറച്ച് ഓറഞ്ചിന്റെ തൊലി എന്നിവ പൊടിച്ചെടുക്കുക. അതിനുശേഷം 3 ടീസ്പൂൺ തൈരിൽ ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടണം. മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗത്ത് നന്നായി പുരട്ടാൻ മറക്കരുത്. ഇത് പുരട്ടിയതിനുശേഷം, ഏകദേശം 15 മിനിറ്റ് കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്. ഇത്തരത്തിൽ എല്ലാ ദിവസവും പുരട്ടുന്നത് ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കും. അതുപോലെ, കരുവാളിപ്പകറ്റാനും, ചർമ്മത്തിന് നല്ല നിറം ലഭിക്കാനും ഇത് സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഏത് ഫേയ്സ്പാക്കായാലും ഉപയോഗിക്കും മുൻപ് പാച്ച് ടെസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ചർമ്മത്തിന് ഏതെങ്കിലും തരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ ഈ പാച്ച് ടെസ്റ്റ് നടത്തുന്നതിലൂടെ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications